കഴിഞ്ഞ ഫോസ് മീറ്റിനു നമ്മള്‍ നടത്തിയ SMC HUT ന്റെ മാതൃകയില്‍ ഒരു മേശക്കു ചുറ്റും ഇരുന്നു നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു സന്തോഷപൂര്‍വം അറിയിക്കുകയാണ്.
- സമ്മേളനത്തിന് വന്ന ആളുകള്‍ക്ക് , മലയാളം എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം ,SMC യുടെ വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവ മനസിലാക്കികൊടുക്കാന്‍ SMC Hut ല്‍ സാധിച്ചു.
- നമ്മുടെ പുതിയ പ്രൊജക്ട് ആശയമായ ഓപ്പണ്‍ഓഫീസില്‍ മലയാളത്തിനുവേണ്ടിയുള്ള ഓട്ടോകറക്ട് സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്റെ ഡാറ്റാബേസ് [CSV യില്‍ നിന്ന് XML ] ആയി മാറ്റാനുള്ള ഒരു python സ്ക്രിപ്റ്റ് തയ്യാറാക്കുകയും .
- പയ്യന്‍സ് , ചാത്തന്‍സ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പുതുക്കി.[ ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ധനഞ്ചയ് ആണ് ചെയ്തത് .അവന്‍ മറുപടിയായി അയക്കും എന്നു പ്രതീക്ഷിക്കുന്നു ]
- zyxware technologies നിര്‍മിച്ച freedom toaster റില്‍ മലയാളം വിക്കിപീഡിയ CD ഉള്‍പെടുത്തി .വളരെ ആളുകള്‍ക്ക് ഈ CD ,burn ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചു.
IIT Bombay നിര്‍മിക്കുന്ന Spoken Tutorials നു മലയാളം പരിഭാഷ നിര്‍മിക്കുക, geogebra എന്ന അപ്ലിക്കേഷന്റെ പരിഭാഷ തുടങ്ങിയവ നമുക്കുള്ള ചില നല്ല നിര്‍ദേശങ്ങള്‍ Prof. Kannan Moudgalya , Prof. G. നാഗാര്‍ജുന തുടങ്ങിയവരില്‍ നിന്നും ലഭിച്ചു. ഗ്നുഖാത്ത എന്ന സോഫ്റ്റ്‌വെയറിന്റെ പ്രാദേശിക പരിഭാഷ നടത്തിയതിനു അതിന്റെ developer ആയ കൃഷ്ണകാന്ത് മാനെ, SMC യെ അഭിനന്ദിച്ചു .
വളരെ അവിചാരിതമായി ആണ് ഇങ്ങനെ ഒരു പരിപാടി നടത്തിയത് . ഒരു തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാല്‍ ഇതു മെയിലിംഗ് ലിസ്റ്റ് വഴി മുന്‍ കൂട്ടി അറിയിക്കാന്‍ സാധിച്ചില്ല.
പങ്കെടുത്തവര്‍
വളരെ അവിചാരിതമായി ആണ് ഇങ്ങനെ ഒരു പരിപാടി നടത്തിയത് . ഒരു തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാല്‍ ഇതു മെയിലിംഗ് ലിസ്റ്റ് വഴി മുന്‍ കൂട്ടി അറിയിക്കാന്‍ സാധിച്ചില്ല.
പങ്കെടുത്തവര്‍
സൂരജ് കേണോത്ത് - ZYXWARE technologies
ധനഞ്ചയ് - Collage of engineering ,തിരുവനന്തപുരം
മഹേഷ് മോഹന്‍ M U - University Institute of technology ,തിരുവനന്തപുരം അനീഷ് A - Mohandas Collage of engineering and technology ,തിരുവനന്തപുരം
രാരു R . V - University Institute of technology ,തിരുവനന്തപുരം
ഗണേഷ് കൃഷ്ണന്‍ V - AWH Engg collage , കോഴിക്കോട്
മനോജ്. കെ - Vidya academy of science and technology , തൃശൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ