2010, മേയ് 14, വെള്ളിയാഴ്‌ച

ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍ - വിക്കിഗ്രന്ഥശാലയിലേക്കു..

ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍, ആസ്കി ഫോണ്ട് എന്‍കോഡഡ് ഡാറ്റയില്‍ നിന്നും യൂണിക്കോഡിലേക്ക്  convert ചെയ്തു .വിക്കി ഗ്രന്ഥ ശാലയിലേക്ക് എന്റെ ചെറിയൊരു സംഭാവന ! SMCയുടെ പയ്യന്‍സ് എന്ന പ്രോഗ്രാം ഉപയോഗച്ചാണ് ഇതു ചെയ്തത് ! ഈ ഗ്രന്ഥത്തിനു വേണ്ടി തയ്യാറാക്കിയ രേവതി ഫോണ്ട് മാപ്പ് ഫയല്‍  .താമസിയാതെ തന്നെ ഇതു വിക്കിഗ്രന്ഥശാല യില്‍ വായിക്കാം ! 

നാരായണഗുരു 
സമ്പൂര്‍ണ്ണകൃതികള്‍:  Click to ഡൌണ്‍ലോഡ് pdf

 ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ എന്നെ ഏല്‍പിച്ച സന്തോഷ്‌ ചേട്ടനും ഷിജുചേട്ടനും എന്റെ നന്ദി രേഖപെടുത്തുന്നു .

കുടാതെ ഈ ഗ്രന്ഥത്തിന്റെ പഴയ പകര്‍പ്പ് എത്തിച്ചു തന്ന പുറനാട്ടുകര ശ്രീരാമകൃഷണഗുരുകുല വിദ്യാമന്ദിരം
സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ഗിരീശന്‍ മാഷ്ക്കും പ്രൂഫ്‌ റീഡ് ചെയ്യാന്‍ എന്നോടൊപ്പം സഹകരിച്ച എന്റെ അനുജന്‍ അര്‍ജുനും എന്റെ കൃതഞ്ജത രേഖപെടുത്തുന്നു !
  
ഇതേ സംബന്ധിച്ച് ഷിജു അലക്സിന്റെ  ബ്ലോഗില്‍  വായിക്കു ..
 ******************************************************************************************
വിക്കിഗ്രന്ഥശാല യെ കുറിച്ച് ,
കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനില്‍ ആക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാകുക.
എഴുത്തച്ഛന്‍ കൃതികള്‍
ചെറുശ്ശേരി കൃതികള്‍
കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍
കുമാരനാശാന്‍ കൃതികള്‍
ഒ. ചന്തുമേനോന്റെ ഇന്ദുലേഖ  
ചങ്ങമ്പുഴ കൃഷ്ണപിള്ള കൃതികള്‍

#ശ്രീനാരായണഗുരുവിന്റെ കൃതികള്‍#

തുടങ്ങിയവ ഇപ്പോള്‍ വിക്കിഗ്രന്ഥശാല ല്‍ ലഭ്യമാണ്  .

4 അഭിപ്രായങ്ങൾ:

 1. thanks for providing such a wonderfull thing.. may guru blessh all your ways......

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, നവംബർ 3 6:05 PM

  മനോജ്,
  ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ യൂണിക്കോഡ് ഫോണ്ടില്‍ പി.ഡി.എഫ് ആയി ഒരു വര്‍ഷം മുമ്പ് തന്നെ ഞാനും, രാമുവും കൂടെ തയ്യാറാക്കി ഇന്റര്‍നെറ്റില്‍ പലയിടത്തും പോസ്റ്റ് ചെയ്തിരുന്നു. ഫോര്‍മാറ്റിങ്ങ് ചെയ്തിട്ട് കവര്‍പേജ് സഹിതം എന്റെ മലയാളം ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ താഴെ ചേര്‍ക്കുന്നു.
  http://malayalamebooks.wordpress.com/2009/07/13/sri-narayana-guru/
  കൂടാതെ ഗുരുദേവന്‍ ഫോറത്തിലും ഓരോ കൃതികള്‍ പ്രത്യേകമായും, സമ്പൂര്‍ണ്ണകൃതികള്‍ പി.ഡി.എഫ് ആയും ചേര്‍ത്തിരുന്നു -
  http://www.gurudevan.info/forum/pdf-ebook-t241.html

  സ്നേഹപൂര്‍വം
  ശങ്കരന്‍

  മറുപടിഇല്ലാതാക്കൂ
 3. @bharateeya thanks for make a comment in my blog. :)

  മലയാളംബുക്സില്‍ അന്ന് ഞാന്‍ ഇട്ട കമന്റിന്റെ റിപ്ല്യ്‌ ഇപ്പോള്‍ ആണ് കാണുന്നത്. ഫോളോ അപ്പ്‌ ചെയ്തിരുന്നില്ല.

  ഇതുപോലുള്ള കുറെ പഴയ പുസ്തകങ്ങള്‍ digitalizes ചെയ്യുന്ന ശ്രമങ്ങള്‍ വിക്കിഗ്രന്ഥശാലയില്‍ നടക്കുന്നുട്.സ്വതന്ത്ര പകര്‍പ്പവകാശത്തില്‍ ഇ
  ങ്ങനെയുള്ള കൃതികള്‍ ലഭ്യമാക്കാനുള്ള ഈ ശ്രമങ്ങളില്‍ പങ്കാളി ആവാന്‍ താല്പര്യപെടുന്നു . മുന്‍പ് ഇതുപോലെ ശ്രീ നാരായണ ഗുരുവിന്റെ കൃതികള്‍ ലഭ്യമായിരുന്നുവെങ്കില്‍ കുറച്ചു മനുഷ്യ പ്രയതനം ലാഭിക്കാമായിരുന്നു.

  ഇനിയും ഇതുപോലുള്ള കൃതികള്‍ unicode ല്‍ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുകയാണെങ്കില്‍ ഡിജിറ്റല്‍ മലയാളത്തിനു അത് വളരെ ഉപകരപെടും.

  മറുപടിഇല്ലാതാക്കൂ
 4. കാലം ഓര്‍ത്തു വെക്കുന്ന പേരുകളില്‍ ഒന്ന് നിന്‍റെയും ആയിരിക്കും മനോജ്‌ ,,, എല്ലാ ആശംസകളും ,,,,,,,,, മുന്നോട്ടു ധൈര്യമായി പോകു

  മറുപടിഇല്ലാതാക്കൂ