2009, മാർച്ച് 25, ബുധനാഴ്‌ച

ആവിഷ്ക്കാര്‍ 2009

-a photography exhibition
ത്യശ്ശൂര്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോഗ്രാഫി ചിത്ര പ്രദര്‍ശ്ശനം പുതിയ ഒരു അനുഭവമായി.ചെറുപ്പക്കാരായ 7 ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയാണ് ആവിഷ്ക്കാര്‍.അവരുടെ തിരെഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശ്ശനത്തിനുണ്ടായിരുന്നത്.പ്രക്യതിയിലെ വര്‍ണ്ണങ്ങളെ ക്യാമറയിലേക്ക് ഒപ്പിയെടുക്കുന്ന ഈ കല എന്നും എന്നെ ആകര്‍ഷിചിട്ടുള്ളതാണ്.പുതിയ സൌഹ്യതങ്ങള്‍ ക്കുള്ള വേദി കൂടിയായി ആവിഷ്കാര്‍.പല പ്രദര്‍ശനത്തിലും കണ്ടിട്ടുള്ള മനോഹരചിത്രങ്ങളുടെ സ്യഷ്ടാക്കളെ നേരിട്ടു കാണാന്‍ കഴിഞ്ഞു.ARAVINDAN MANALI,J.C.CHERPU,PRADIP KUNNAMBATH,RAJAN KUTTUR,UTARA HARIDAS,RAJESH NATTIKA,MUHAMMED SAFI.എന്നിവരടങ്ങുന്ന ആവിഷ്കാര്‍ സംഘത്തിന് ആശംസകള്‍. .ഉത്സവകാഴ്ച കളിലെ അപൂര്‍വ്വനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ "ഉത്തര ഹരിദാസി"ന്‍റെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായി.ചിത്രപ്രദര്‍ശ്ശനം കാണാന്‍ എന്നെ ക്ഷണിച്ച ഗിരീശന്‍ മാഷ്ക്ക് നന്ദി.
ആവിഷ്കറിനെ കുറിച്ച് കൂടുതൽ..http://www.aavishkarphotography.com

2009, മാർച്ച് 17, ചൊവ്വാഴ്ച

ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ്

(തേജസ് എന്ന പത്രത്തില്‍ 2009 ഫെബ്രുവരി 26നു് പ്രസിദ്ധീകരിച്ച ലേഖനമാണു് ചുവടെ കൊടുക്കുന്നതു്. )

റിച്ചഡ് സ്റ്റാള്‍മാന്‍ എന്ന പേരും അദ്ദേഹത്തിന്റെ രൂപവും ഇന്നു് കേരളത്തില്‍ വളരെയധികം പേര്‍ക്കു് പരിചിതമായിരിക്കണം. എന്നാല്‍ 2001ല്‍ അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അങ്ങനെയായിരുന്നില്ല സ്ഥിതി. നീണ്ട മുടിയും അനുസരണയില്ലാതെ വളരുന്ന താടിയുമുള്ള, എപ്പോഴും ഒരു ലാപ്‌ടോപ് സഞ്ചിയും തൂക്കി നടക്കുന്ന ഈ വെള്ളക്കാരനെ ഒരു കോമാളിയായി അന്നു പലരും കണ്ടിരിക്കണം. അദ്ദേഹം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ നീണ്ട മുടിയും താടിയും കണ്ടു് ഇതാരാണെന്നറിയാന്‍ പലരും ചുറ്റിലും കൂടി. ഇതു മനസിലാക്കിയ സ്റ്റാള്‍മാന്‍ അവരോടു പറഞ്ഞതു് ഇങ്ങനെയാണു്, "I am St.~IGNUcious of the Church of Emacs" (ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ് ആണു ഞാന്‍). GNU എന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനായി സ്റ്റാള്‍മാന്‍ തുടങ്ങിയ പ്രോജക്ടിന്റെ പേരും ഇമാക്സ് അദ്ദേഹം രചിച്ച പ്രശസ്തമായ ടെക്‌സ്റ്റ് എഡിറ്ററുമാണു്. ചിലപ്പോള്‍ പ്രസംഗത്തിനു ശേഷം ഒരു ളോഹയുമണിഞ്ഞു് പോപ്പിന്റേതു പോലത്തെ ഒരു തൊപ്പിയും തലയില്‍ വെച്ചു് എല്ലാവര്‍ക്കും അനുഗ്രഹമേകിക്കൊണ്ടു് ഈശ്വരവിശ്വാസിയല്ലാത്ത സ്റ്റാള്‍മാന്‍ പറയാറുള്ള വാചകമാണിതു്.

സ്റ്റാള്‍മാന്റെ കുസൃതിയുടെ ഒരുദാഹരണമാണിപ്പറഞ്ഞതു്. അദ്ദേഹത്തിന്റെ മറ്റൊരു വശം പ്രകടമാക്കുന്ന ഒരുദാഹരണം കൂടി പറയട്ടെ. അക്കാലത്തു തന്നെ ഒരിക്കല്‍ ഒരു കാറില്‍ സഞ്ചരിക്കുന്നതിനിടെ സഹയാത്രികരിലൊരാള്‍ പറഞ്ഞു ഒരു വെബ് സൈറ്റില്‍ ഉണ്ടായിരുന്ന ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നെല്‍സണ്‍ മണ്ഡേല ഒപ്പുവെച്ചു എന്നു്. സ്റ്റാള്‍മാനു് വലിയ അത്ഭുതവും സന്തോഷവുമായി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. മണ്ഡേല തന്റെ എക്കാലത്തെയും ആരാധനാപാത്രമായിരുന്നു എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ മറ്റൊരു സഹയാത്രികന്‍ മണ്ഡേലയെയും സ്റ്റാള്‍മാനെയും ഉപമിക്കാന്‍ ശ്രമിച്ചു. "ഞാന്‍ ചെയ്തതു് എന്തൊക്കെയായാലും അദ്ദേഹം ഇരുപത്തഞ്ചുവര്‍ഷം തടവില്‍ കിടന്നതുമായി താരതമ്യം ചെയ്യാനേ പറ്റില്ല" എന്നായിരുന്നു സ്റ്റാള്‍മാന്റെ മറുപടി.

റിച്ചഡ് സ്റ്റാള്‍മാന്‍ ലോകമെമ്പാടും അറിയപ്പെടുന്നതു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ തളരാത്ത പോരാളിയായിട്ടാണല്ലൊ. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ ലോകത്തു് മാത്രമല്ല, എവിടെ അനീതി കണ്ടാലും അതിനെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിത്വമാണു് അദ്ദേഹത്തിന്റേതു്. ഇതു് ചിലപ്പോള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള പ്രസംഗങ്ങളില്‍ തന്നെ കേള്‍ക്കാം. വാസ്തവത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെ ഈ വ്യക്തിത്വത്തിന്റെ ഫലമാണെന്നു പറയാം. അതിന്റെ കഥ ഏതാണ്ടിപ്രകാരമാണു്.

സ്റ്റാള്‍മാന്‍ പ്രവൃത്തിയെടുത്തിരുന്ന എം.ഐ.റ്റി. എന്ന പ്രശസ്തമായ സാങ്കേതിക വിദ്യാലയത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പില്‍ കമ്പ്യൂട്ടര്‍ ശൃംഘലയില്‍ ഘടിപ്പിച്ചിരുന്ന പ്രിന്ററാണു് എല്ലാവരും ഉപയോഗിച്ചിരുന്നതു്. ഇതില്‍ കടലാസു് ഉടക്കിയാല്‍ പിന്നെ അച്ചടി നിന്നുപോകും. ഇതു് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനു് റിച്ചഡ് ഒരു പരിഹാരം കണ്ടുപിടിച്ചു. പ്രിന്ററിന്റെ ഡ്രൈവര്‍ എന്ന സോഫ്റ്റ്‌വെയറില്‍ അദ്ദേഹമൊരു മാറ്റം വരുത്തി. ഈ മാറ്റത്തിന്റെ ഫലമായി ഓരോരുത്തരുടെയും പ്രിന്റിങ്ങ് പണി ചെയ്തു കഴിഞ്ഞാല്‍ പ്രിന്റര്‍ അവര്‍ക്കൊരു സന്ദേശമയയ്ക്കും. അതുപോലെ പ്രിന്ററില്‍ കടലാസുടക്കിയാല്‍ എല്ലാവരെയും പ്രിന്റര്‍തന്നെ അക്കാര്യമറിയിക്കും. ഇതു് ഉപയോക്താക്കള്‍ക്കെല്ലാം വളരെ സഹായകമായി.

ലാബില്‍ പുതിയൊരു പ്രിന്റര്‍ ലഭിച്ചപ്പോള്‍ ഈ മാറ്റം അതിന്റെ ഡ്രൈവറിലും വരുത്തണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നു. ഡ്രൈവറില്‍ മാറ്റം വരുത്തണമെങ്കില്‍ അതിന്റെ മൂലരൂപമായ സോഴ്സ് കോഡ് വേണം. എന്നാല്‍ പുതിയ പ്രിന്ററിന്റെ ഡ്രൈവര്‍ എഴുതിയ വ്യക്തി അതു് നല്‍കാന്‍ വിസമ്മതിച്ചു. അതാരെയും കാണിക്കില്ല എന്നൊരു കരാര്‍ കമ്പനിയുമായി ഒപ്പുവച്ചിട്ടുണ്ടു് എന്നതാണു് അദ്ദേഹം സ്റ്റാള്‍മാനു നല്‍കിയ കാരണം. ഇതു പ്രോഗ്രാമര്‍ സമൂഹത്തെ മുഴുവനും വഞ്ചിക്കുന്ന ഒരു പ്രവൃത്തിയായിട്ടാണു് റിച്ചഡിനു തോന്നിയതു്. കാരണം ഇത്തരം കരാറുകള്‍ ഉപയോക്താവിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണല്ലൊ. അങ്ങനെയാണു് ഉപയോഗിക്കാനും പകര്‍ത്തിക്കൊടുക്കാനും മാറ്റം വരുത്താനും മറ്റും സ്വാതന്ത്ര്യമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ റിച്ചഡ് തീരുമാനിച്ചതു്. 1983ലായിരുന്നു ഇതു്. അന്നു് അദ്ദേഹം ഏതാണ്ടു് ഒറ്റയ്ക്കായിരുന്നെങ്കിലും ഇപ്പോള്‍ പതിനായിരക്കണക്കിനു് ആള്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനായി പ്രയത്നിക്കുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനായി 1985ല്‍ അദ്ദേഹം ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ തുടങ്ങി. (ഇന്നു് ലോകത്തില്‍ ഇന്ത്യയിലുള്‍പ്പെടെ നാലു് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനുകളുണ്ടു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്ന മറ്റനേകം സംഘടനകളും.) താന്‍ പണിയെടുത്തിരുന്ന സ്ഥാപനം തന്റെ പ്രയത്നത്തിന്റെ അവകാശം ആവശ്യപ്പെടുമോ എന്നു ഭയന്നു് അദ്ദേഹം എം.ഐ.റ്റിയില്‍ നിന്നു് രാജിവയ്ക്കുകയും ചെയ്തു.

സമാധാനത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള റിച്ചഡിന്റെ പോരാട്ടങ്ങള്‍ക്കുള്ള ഏറ്റവും നല്ല തെളിവു് അദ്ദേഹത്തിന്റെ വെബ്‌സൈറ്റു തന്നെയാണു്. വാങ്ങിയ പുസ്തകം വായിക്കരുതെന്നാവശ്യപ്പെട്ടതിനു് ഹാരി പോട്ടറിന്റെ കര്‍ത്താവു് ശ്രീമതി റൌളിങ്ങിനെതിരായിയുള്ളതു മുതല്‍ ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനേക്കുറിച്ചും ഗ്വാണ്ടാനാമോയിലെ പ്രശ്നത്തേക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ അവിടെ കാണാം.

ഡെമോക്രാറ്റിക് കക്ഷിയെ പിന്താങ്ങുന്ന ഡാനിയെല്‍ സ്റ്റാള്‍മാന്‍, ആലീസ് ലിപ്മാന്‍ എന്നിവരുടെ മകനായി 1953 മാര്‍ച്ചു് 16നു് ന്യൂ യോര്‍ക്കിലാണു് റിച്ചഡ് ജനിച്ചതു്. ഹൈസ്ക്കൂള്‍ പഠനം കഴിഞ്ഞു് ന്യൂ യോര്‍ക്കിലെ ഐ.ബി.എം.~സെന്ററില്‍ ഒരു തൊഴില്‍ ലഭിച്ച റിച്ചഡ്, അവധിക്കാലം മുഴുവനും ഒരു പ്രോഗ്രാമിങ് ഭാഷയ്ക്കു് ഐ.ബി.എമ്മിന്റെ സിസ്റ്റം 360 എന്ന കമ്പ്യൂട്ടറില്‍ ആവശ്യമായ ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1971 മുതല്‍ റിച്ചഡ് എം.ഐ.റ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വേണ്ടി പ്രോഗ്രാമിങ് പണി ചെയ്തു തുടങ്ങിയിരുന്നു. പിന്നീടു് ബിരുദപഠന കാലത്തും അതിനു ശേഷവും അദ്ദേഹം എം.ഐ.റ്റിയില്‍ പ്രവൃത്തിയെടുത്തിരുന്നു. അക്കാലത്തൊക്കെ എല്ലാവരും പ്രോഗ്രാമുകള്‍ പരസ്പരം കൈമാറുമായിരുന്നു -- എല്ലാ സോഫ്റ്റ്‌വെയറും അന്നു് സ്വതന്ത്രമായിരുന്നു. ഈ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാകുന്നതു് കണ്ടപ്പോഴാണു് സ്റ്റാള്‍മാനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാനുള്ള ആവേശമുണ്ടായതു്.

``ആദ്യമവര്‍ നമ്മെ അവഗണിക്കും. പിന്നെയവര്‍ കളിയാക്കും. പിന്നെ പൊരുതാന്‍ തുടങ്ങും, പിന്നെ നമ്മള്‍ ജയിക്കും'' എന്നു (ഗാന്ധിജിയാണെന്നു തോന്നുന്നു) പറഞ്ഞതിനു് നല്ല ഉദാഹരണമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ചരിത്രം. ആദ്യകാലത്തു് ആകെ അവഗണിക്കുകയും പിന്നീടു് ചിലരുടെ നേരംപോക്കായി ഇതിനെ കളിയാക്കുകയും ചെയ്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പിന്നീടു് ഗൌരവമായി പൊരുതാന്‍ തുടങ്ങി. ഇതു് കമ്പനികളെ കോടതികള്‍ വരെ എത്തിച്ചു. ഇന്നിപ്പോള്‍ മൈക്രോസോഫ്റ്റു പോലും പഴയ വാശികള്‍ ഉപേക്ഷിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി സഹകരിക്കാന്‍ തയാറാവുകയാണു്. നാളെയവര്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായിത്തീരില്ലെന്നു് ആരു കണ്ടു? അതു് സംഭവിച്ചാലും ഇല്ലെങ്കിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയര്‍ വിറ്റു് പണം വാരിക്കൂട്ടുന്ന ഗോലിയാത്തുകളെ മറിച്ചിടാനൊരുങ്ങുന്ന ദാവീദായിട്ടാണു് പലരും റിച്ചഡ് സ്റ്റാള്‍മാനെ കാണുന്നതു്.

ലോകത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചിത്രത്തില്‍ കേരളത്തിനു് ഇന്നൊരു പ്രമുഖ സ്ഥാനമുണ്ടു്. കേരളത്തിലെ ഹൈസ്ക്കൂളുകളില്‍ ഐ.റ്റി. പഠിപ്പിക്കാനുപയോഗിക്കുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണല്ലൊ. 2600ല്‍പ്പരം ഹൈസ്ക്കൂളുകളാണു് കേരളത്തിലുള്ളതു്. ഒരോ വര്‍ഷവും അഞ്ചുലക്ഷം കുട്ടികളാണു് ഹൈസ്ക്കൂള്‍ കഴിഞ്ഞു് പുറത്തിറങ്ങുന്നതു്. ലോകത്തിലൊരിടത്തും ഇത്രയും വിശാലമായ തലത്തില്‍ സ്ക്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ജനസംഖ്യ കേരളത്തിലേതിനേക്കാള്‍ കുറവാണു് എന്നോര്‍ക്കണം. അതിനു പുറമെയാണു് കേരള സര്‍ക്കാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചാല്‍ മതി എന്നു തീരുമാനിച്ചിരിക്കുന്നതു്. കൂടാതെ ഇന്ത്യയിലെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ആസ്ഥാനം കേരളമാണു് എന്ന കാര്യവും പ്രസക്തമാണു്.

ഓരോ വര്‍ഷവും കേരളത്തില്‍ അഞ്ചുലക്ഷം വിദ്യാര്‍ത്ഥികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചു് പുറത്തിറങ്ങുന്നു എന്നതു് പല കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളുടെയും ഉറക്കം കെടുത്തുന്നുണ്ടാവും. കേരളത്തിലെ വിദ്യാഭ്യാസത്തിലേക്കു് തിരിച്ചുവരാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും എന്നതിനു് സംശയം വേണ്ട. വിശേഷിച്ചു് പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറിക്കൊണ്ടിരിക്കുന്നതു കൊ​​ണ്ടു്. അടുത്ത കാലത്താണു് റഷ്യന്‍ ഫെഡറേഷനും ക്യൂബയും അവരുടേതായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനും രാജ്യത്താകെ അതുപയോഗിക്കാനും തീരുമാനിച്ചതു്. അമേരിക്കയിലാണെങ്കില്‍ ഒബാമ അതിനുള്ള ശ്രമത്തിനു് തുടക്കം കുറിച്ചു കഴിഞ്ഞു. കാനഡയും ആ വഴിക്കു് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വെനസ്വേല, പെറു, ആര്‍ജന്റീന തുടങ്ങിയ പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും നേരിത്തെ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറാന്‍ തീരുമാനിച്ചിരുന്നു. ആസ്‌ട്രേലിയയിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. അങ്ങനെ ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്റെ മുന്‍നിരയിലാണു് കേരളം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ‌Attribution No Derivative (by-nd) 2.5 India (‌http://creativecommons.org/licenses/by-nd/2.5/in/ കാണുക) ‌ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍‍പ്പെടുത്തുന്ന പക്ഷം ഈ ലേഖനം ഇതേ രൂപത്തില്‍ ഏതു മാധ്യമത്തിലും പ്രസിദ്ധീകരിക്കാവുന്നതാണു്.)

ഡോ. വി. ശശി കുമാര്‍(http://swatantryam.blogspot.com/)

ഒരു sms കവിത

"രാത്രിയുടെ ഏകാന്തമാം വീഥിയില്‍,
കവിതയുടെ ഈ താഴ് വരയില്‍ ഞാന്‍ സ്വപ്നം കണ്ടു,
എന്‍റെ പ്രണയത്തിന്‍ മരുഭൂമിയില്‍,
പനിനീര്‍പ്പൂക്കള്‍ വിരിയുന്നത്...”


[14/03/09,2.35 AM]
@മനോജ്.
എന്‍റെ ആദ്യത്തെ sms കവിതയാണ്.വായിച്ച് അഭിപ്രായം അറിയിക്കുക...

പിന്‍കുറിപ്പ്:കറന്‍റ് പോയപ്പോള്‍നഷ്ടപ്പെട്ട ഉറക്കം തപ്പിയെടുക്കുന്നതിനിടയില്‍ കിട്ടിയതാണിത്..

2009, മാർച്ച് 7, ശനിയാഴ്‌ച

മലയാളം വിക്കിയിലെ എന്‍റ ആദ്യ ലേഖനം...

മലയാളം വിക്കിയിലെ എന്‍റ ആദ്യ ലേഖനം...
വിക്കിയിലേക്കുള്ള കണ്ണി ഇവിടെ...
http://ml.wikipedia.org/wiki/വിലങ�ങൻ_ക�ന�ന�


എന്നെ സംബദ്ധിച്ചിടത്തോളം വളരെ ശ്രമകരമായിരുന്നു ഇത്.പൂര്‍ണ്ണമായും മൊബൈലില്‍(നോക്കിയ 3110c) ആണ് ടൈപ്പ് ചെയ്യത്ത്.AnjaliOldLipi ല്‍.
ദയവായി വായിച്ച് അഭിപ്രായം എഴുതുക.പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം ആകും അത്. ..

വിലങ്ങൻ കുന്ന്
വിലങ്ങൻ കുന്ന്,തൃശൂർ നഗരത്തിന്‍റെ വടക്കു പടിഞ്ഞാറായി ആറു കിലോമീറ്റർ ദൂരെ അടാട്ട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.കുന്ദംകുളം-ഗുരുവായൂർ റോഡ് കുന്നിന്‍റെ കിഴക്കെ ചരിവിലൂടെ കടന്നു പോകുന്നു. 80 മീറ്ററോളം പോക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദ സംഞ്ചാര കേന്ദ്രം ആണ്.

തെക്ക്,വടക്ക്,കിഴക്ക്,പടിഞ്ഞാറ്, തെക്കുകിഴക്ക്, വടക്കുകിഴക്ക്,തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണില്‍ നിന്ന് നോക്കിയാലും പ്രേക്ഷകന് മുന്നില്‍ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നു.അതു തന്നെയായിരിക്കണം ഈ കുന്നിന് ‘വിലങ്ങൻ കുന്ന്’ എന്ന് പേര് ലഭിക്കാന്നുള്ള നിദാനം.

കിഴക്ക് ചൂരക്കാട്ടുകര പാടം,വടക്ക് ചിറ്റിലപ്പിള്ളി-പേരാമംഗലം പാടം, ,പടിഞ്ഞാറ് ചിറ്റിലപ്പിള്ളികണിയന്തറ പാടം,തെക്ക് പുറണാട്ടുകര ഇറുളയൻ പാടം, എന്നീ നെല്‍ വയലുകളോളം എത്തുന്നുണ്ട് കുന്നിന്‍റെ താഴ് വാര പ്രദേശങ്ങള്‍ അടിവാരത്തിലെ ഈ പാടങ്ങളില്‍ നിന്ന് കണക്കാക്കിയാല്‍ കുന്നിന്‍റെ ഉച്ചിയിലേക്ക് 100 മീറ്റര്‍ പൊക്കമുണ്ട്.ഇതില്‍ 30 മീറ്റര്‍ പൊക്കം വരെ ചെറിയ ചായ് വിലുള്ള സമതലങ്ങള്‍.അവിടുന്നങ്ങോട്ട് 60 ഡിഗ്രില്‍ ചെരിവ് ആരംഭിക്കുകയാണ്.ക്രമേണ ഇത് 75-80 ഡിഗ്രി വരെ കുത്തനെ കയറ്റമാണ്.കുന്നിന്‍റെ നെറുകയില്‍ 4 3/4 ഏക്ര വിസ്തീര്‍ണത്തിലുള്ള പരന്ന മൈതാനം.

8 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്ങി നില്‍ക്കുന്ന ഈ കുന്നിന്‍റെ ഉപരിതല വിസ്തീര്‍ണം 500 ഏക്രയോളം വരും.പണ്ടുകാലത്ത് തുറസ്സായ ഭൂമിയായിരുന്ന ഇത് സമീപവാസികളുടെ ആടുമാടുകള്‍ക്കുള്ള മേച്ചില്‍ സ്ഥലമായിരുന്നു.ഔഷധസസ്യങ്ങളാല്‍ സമ്പന്നമാണ് ഇവിടം.
രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ ആവശ്യത്തിനായി ഭൂപ്രക്യതിയുടെ പ്രത്യേകത കാര്ണം ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. സഞ്ചാരയോഗ്യമാക്കുന്നതിനായി ഇവിടെ സ്ഥാപിക്കപ്പെട്ട റോഡ് ഇന്നും നിലനില്‍ക്കുന്നു.
വിലങ്ങന്‍ കുന്നിന്‍റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ സഹ്യപര്‍വ്വതനിരകള്‍,പെരുമല,തയ്യൂര്‍ കോട്ട,പടിഞ്ഞാറ് അറബിക്കടല്‍,ത്യശ്ലൂര്‍ നഗരം,തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.ദൂരകാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് ത്യശ്ലൂര് വേറെ ഇല്ല.വൈകുന്നേരത്തെ സൂര്യാസ്തമനം ഈ കുന്നിന്‍റെ മുകളില്‍നിന്ന് നോക്കുന്നത് ഹ്യദയകരമായ ഒരു കാഴ്ചയാണ്.

ചെറുതും വലുതുമായ അനധിക്യത കയേറ്റങ്ങള്‍ ഈ കുന്നിനെ കാര്‍ന്നു തിന്നു.തികച്ചും അനാഥമായി നശിച്ചുകൊണ്ടിരുന്ന ഈ പ്രദേശം അമല കാന്‍സര്‍ സെന്‍റെര്‍ എന്ന സ്വകാര്യ സ്ഥാപനം കൈക്കലാക്കി.പ്രതിരോധ പ്രധാന്യമുള്ള ഈ സ്ഥലം ഒരു സ്വകാര്യസ്ഥാപനം ഏറ്റെടുക്കാന്‍ തുനിഞ്ഞപ്പോള്‍,വിലങ്ങന്‍റ മനോഹാരിതയും സൌന്ദര്യവും സംരക്ഷിക്കാന്‍ ഒരു കൂട്ടം പ്രക്യതി സ്നേഹികള്‍രംഗത്തുവന്നു.നീണ്ട നിയമ യുദ്ധത്തിനുശേഷം ഈ കുന്നിന്‍റെ സംരക്ഷണം ജില്ലാ ടൂറിസം കൗണ്‍സില്‍ ഏറ്റെടുത്തു.പിന്നീട് അടാട്ട് പഞ്ചായത്തിന് കീഴിലായ പ്രദേശം ഇപ്പോള്‍ ത്യശ്ലൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും മറ്റു വിനോപാധികളുമായി കുന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു.

കലാസാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ സ്റ്റേജ്.കുടബശ്രീ യുടെ കാന്‍റീന്‍, വിലങ്ങന്‍ ട്രക്കേഴ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തുന്ന അശോകവനം..തുടങ്ങിയവ കുന്നിന്‍റെ മുകളില്‍കാണാന്‍ കഴിയും.
വികിമാപിയ ലിങ്ക്....
http://wikimapia.org/#lat=10.5569462&lon=76.1688137&z=18&l=0&m=a&v=2&search=അമല2009, മാർച്ച് 4, ബുധനാഴ്‌ച

വേറിട്ട ഒരു അനുഭവമായി FOSS Meet 09

ഒരു നല്ല ബ്ലോഗിനുള്ള സാധ്യത ഉണ്ടായിരുന്നു.പരീക്ഷാ ചൂട് കഴിഞ്ഞ് വിശദമായി എഴുതണം. Free and open source so ftware meet 09 എന്ന പരിപാടിക്ക് വേണ്ടിയാണ് NIT കോഴിക്കോട് പോയത്.ഫെബ്രുവരി 28.മൂന്നു ദിവസത്തെ പരിപാടി ആയിരുന്നു(27,28,1).രാവിലെ നേരത്തേ വീട്ടില്‍ നിന്നും ഇറങ്ങി.3 മണിക്കൂര്‍ ബസ്സ് യാത്ര.തനിച്ച് ആദ്യമായാ ണ് ഇത്രയും ദൂരം പോകുന്നത്.നല്ല ഒരു അനുഭവമായി അത്. ഒരു ദിവസമെ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ എന്ന നിരാശയും ഉണ്ട്.പരിപാടിയില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം കുറവായിരുന്നു.

ഗ്രാഫിക്സ് ഡിസൈനിങിനെ കുറിച്ച് Niyam Bhushan ന്‍റെ സെഷന്‍ വളരെ . INKSCAPE ആണ് ഡെമോ കാണിച്ചത് .എകദേശം കൊറല്‍ ക്ക് തുല്യമായ ഇന്‍റര്‍ ഫേസ്.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാൻ ഒരു വിസിറ്റിങ് കാര്‍ഡ് തയ്യാറാക്കി വച്ചിട്ടുണ്ട്.

Digital video editing workshop ല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് മറ്റൊരു നിരാശയായി.Open source softwere ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പഠിക്കണമെന്നത് എന്‍റെ ഒരു സ്വപ്നം ആണ്.LIVES എന്ന സോഫ്റ്റ് വെയറില്‍ അരക്കൈ നോക്കി.വിജയിച്ചില്ല.ഒഴിവ് കിട്ടുമ്പോള്‍ നോക്കണം.

PYTHON വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.FOSS in businus ക്ളാസ് ബോര്‍ ആയിരുന്നു.linux lab -easy setup & maintence പ്രയോചനപ്പെട്ടു. VHDL ഒന്നും മനസ്സിലായില്ല.hardware description language നെകുറിച്ചായിരുന്നു.

FONT FORGING നെ കുറിച്ചുള്ള ഹിരണ്‍ ചേട്ടന്‍റെ വ്ര്‍ക്ക് ഷോപ്പില്‍ ക ഴിയാറായപ്പോഴാണ് എത്തിയത്.ആശയം ഇഷ്ട പ്പെട്ടു.ഫോണ്ട് ധാരിദ്യം അനുഭവിക്കുന്ന മലയാളത്തില്‍ ഒരു ഫോണ്ട് നിര്‍മ്മിക്കണം എന്ന് തോന്നി. പുതിയൊരു മലയാളം FONT പ്രതീക്ഷിക്കാം.പേരിട്ടു 'മഞ്ജു' .സാധാരണ പെണ്‍കുട്ടികളുടെ പേരാണ് ഫോണ്ട കണ്ടിട്ടുള്ളത്(രചന,കാർത്തിക…).കിടക്കട്ടെ മനോജിന്‍റെ വക മഞ്ജു.പണി തുടങ്ങിയിട്ടു പോലുമില്ലാട്ടോ….


എന്‍റെ മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍…....
(ഒരു കോഴിക്കോട് പുഴ)
(Niyam ഭുഷന്‍)

(N I Tകാമ്പെസ്)
(എ സ്നാപ് ഫ്രം കോഴിക്കോട് ബസ്സ് സ്റ്റാന്റ്).