2009, ജൂലൈ 25, ശനിയാഴ്‌ച

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..

അല്ലറചില്ലറമാറ്റങ്ങള്‍ വരുത്തി ഞാനും സ്വന്തമായൊരു ടെംബ്ലേറ്റ് മോഡിഫൈഡ് ചെയ്തു.XML ഫോര്‍മാറ്റിലുള്ള ടെംബ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതിലെ ചിത്രങ്ങള്‍(XML ല്‍ ടെക്ട് മാത്രമേ ഉണ്ടാകൂ.അതില്‍ നിന്നും ചിത്രഫയലിന്‍റെ ലിങ്ക് കണ്ടെത്തണം) സ്വന്തമായി എഡിറ്റ് ചെയ്യുകയാണുണ്ടായത്. GIMP - ല്‍ ആണ് എഡിറ്റ് ചെയ്തത്..വെറുതെ യിരുന്നപ്പോള്‍ തോന്നിയ ഒരു തമാശ..minima black -ല്‍ നിന്നും ഇപ്പോഴത്തേതിലേയ്ക്കുള്ള മാറ്റത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞുമാത്രമേ സ്ഥിരമാക്കുന്നു..അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പോരട്ടെ..


പുതിയ ടെമ്പ്ലേറ്റ് ബാനര്‍ ...
ജിമ്പ് ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തത് ...സോഴ്സ് ആയി ഉപയോഗിച്ചിട്ടുള്ളതു ഓപ്പണ്‍ ക്ലിപ്പ് ആര്‍ട്ട്‌ ലൈബ്രറി അണു.

2009, ജൂലൈ 22, ബുധനാഴ്‌ച

ഭൂമിക്കൊരു മരം :ഒര്മയ്ക്കൊരു മരം :

ശക്തന്‍ തമ്പുരാന്‍ മുതല്‍ ലോഹിതദാസ് വരെയുള്ളവര്‍ ഇനി വിലങ്ങന്‍ കുന്നിലെ അശോകമരച്ചെടികള്‍...ഓര്‍മ്മകള്‍ കൊണ്ട് നനച്ചും വളമിട്ടും ഈ മരത്തൈകള്‍ വളര്‍ത്താനാണ് വിലങ്ങന്‍ ട്രക്കേഴ് എന്ന വിലങ്ങന്‍ കുന്നിലെ പ്രഭാത നടത്തകാരുടെ കൂട്ടായ്മയുടെ ശ്രമം.പൂര്‍വ്വിക സ്മരണയില്‍ പിതൃതര്‍പ്പണം നടത്തുന്ന കര്‍ക്കിടകമാസത്തില്‍ ഭൂമിയ്ക്ക് വേണ്ടി ഒരു ഓര്‍മ്മ പുതുക്കലായി ട്രക്കേഴ്സ് ക്ലബ് പ്രവര്‍ത്തകരുടെ ഈ മരം നടീല്‍..


തൃശ്ശൂര്‍ ജില്ലയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മണ്‍മറഞ്ഞുപോയ വിശിഷ്ട വ്യക്തിത്വങ്ങളുടെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ,തിരഞ്ഞെടുത്ത സമകാലീന സമൂഹ്യപ്രവര്‍ത്തകര്‍ ഇരുന്നൂറോളം അശോകമരത്തൈകള്‍ നട്ടത്.ഇത് നനച്ച് വളര്‍ത്തേണ്ട ചുമതല വിലങ്ങന്‍ട്രക്കേഴ്സ് ഏറ്റെടുത്തു.കര്‍ക്കിടകമാസത്തിലെ അമാവാസിദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓര്‍മ്മകളുടെ മരംങ്ങളില്‍ ജീവിക്കുന്ന ആ പുണ്യാത്മാക്കള്‍ വിലങ്ങന്‍ കുന്നില്‍ അശോകമരമായി ഇനി ജീവിയ്ക്കും...

(സാറ ജോസഫ് ,തേറമ്പില്‍ രാമകൃഷ്ണന്‍ .......)

(സാറ ജോസഫ് ,അശോക തൈ നടുന്നു )


രാജ്യത്തിന് വേണ്ടി ജീവത്യാഗമനുഷ്ടിച്ച ജവാന്‍മാര്‍ക്ക് വേണ്ടിയാണ് അമര്‍ജവാന്‍ എന്നപേരില്‍,എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വേണ്ടി സുകുമാര്‍ അഴീക്കോട് മരം നട്ടു.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടിയും അദ്ദേഹം അശേകത്തൈ നട്ടു..കമലാസുരയ്യയുടെ ഓര്‍മ്മയ്ക്കായ് സാറാജോസഫും,ഇ.എം.സിന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടി സ്പീക്കര്‍ കെ. രാധാക്യഷ്ണനും,ഇക്കണ്ടവാര്യര്‍ക്ക് വേണ്ടി തേറമ്പില്‍ രാമക്യഷ്ണനും,സി അച്ചുതമേനോനുവേണ്ടി മന്ത്രി കെപി രാജേന്ദ്രനും ഭരതനുവേണ്ടി ജയരാജ് വാര്യരും അപ്പന്‍ തമ്പുരാനുവേണ്ടി മാടമ്പുകുഞ്ഞുക്കുട്ടനും,പൌലൊസ് മാര്‍ പൌലോസിനുവേണ്ടി മാര്‍ അപ്രേം,നവാബ് രാജേന്ദ്രനുവേണ്ടി ശ്രീധരന്‍ തേറമ്പില്‍ ,ഈച്ചരവാര്യര്‍ക്ക് വേണ്ടി കെജെ ടോണി തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയിലുള്ളവര്‍ അശോകത്തെ നടാനെത്തി..


(വിലങ്ങന്‍ ട്രക്കെര്സ് കു‌ട്ടായിമ )


(വടുക്കുംബാട്ടു നാരായണന്‍ മാഷ് മരം നടുന്നു )


പൊതു സമ്മേളനം,സുകുമാര്‍ അഴിക്കോട്....
പൊതു സമ്മേളന തോടൊപ്പം പ്രകൃതി സംരക്ഷണ പ്രതിജ്ത്ന യും ഉണ്ടായി ...

(വിലങ്ങന്‍ കുന്നു )

(വിലങ്ങന്‍ കുന്നു ,കവാടം )

2009, ജൂലൈ 19, ഞായറാഴ്‌ച

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.6മിനിറ്റ് 39 സെക്കന്‍റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം.2132 ജൂണ്‍ 13 ന് മാത്രമേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി നടക്കുള്ളൂ.സൂറത്തില്‍ നിന്നും പടിഞ്ഞാറ് മാറി അറബിക്കടലിലാണ് ആദ്യം ഗ്രഹണം ദ്യശ്യമാകുക.ഇന്ത്യയില്‍ പൂര്‍ണ്ണഗ്രഹണം കാണാമെങ്കിലും കേരളത്തില്‍ ഭാഗികമായിരിക്കും.ഇന്ത്യന്‍ സമയം ഏതാണ്ട് രാവിലെ 6.15 ആരംഭിക്കുന്ന ഈ അപൂര്‍വ്വഗ്രഹണം കേരളത്തില്‍ 6.27 ഓടെ ദ്യശ്യമാകും.തുടര്‍ന്ന് ഇന്ത്യയുടെ മധ്യഭാഗത്തുകൂടി സഞ്ചരിച്ച് സൂറത്ത്,വഡോധര,വാരണാസി,പാട്ന യിലൂടെ കടന്ന് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ കഴിഞ്ഞ് ചൈനയിലൂടെ ജപ്പാനില്‍ പ്രവേശിക്കുന്നു.തുടര്‍ന്ന് പസഫിക്ക് സമുദ്രത്തില്‍ അവസാനിക്കുന്നു.


സൂര്യ ഗ്രഹണം (മോതിര വലയം )ഗ്രഹണ പാത (ചന്ദ്ര നിഴല് ,ഇതിലുടെ യാണു നീങുക)

പ്രഭാതത്തിലായതിനാല്‍ നഗ്നനേത്രം കൊണ്ട് ഈ സൂര്യഗ്രഹണം കാണാം എന്ന സവിശേഷതയും ഉണ്ട്.7 മണിക്ക് ശേഷം നേരിട്ട് ഗ്രഹണം വീക്ഷിക്കുന്നത് സുരക്ഷിതമല്ല.വെല്‍ഡിങ് ഗ്ലാസുകളോ X-FILM കളിലൂടെയോ തതുല്യമായ പ്രകാശതീവ്രതകുറയ്ക്കുന്ന പാളികളിലൂടെയോ നിരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.ബൈനോകുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ ഒരിക്കലും നേരിട്ട് ഗ്രഹണം വീക്ഷിക്കരുത്.

എന്താണ് ഗ്രഹണം?? ഇതുവഴി പോകൂ..


ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍വരുകയും,ചന്ദ്രന്‍ സൂര്യനെ മറച്ചുകൊണ്ട് ഒരു നിഴലായി ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് സൂര്യഗ്രഹണം..പ്രക്യതിയിലെ ഈ അപൂര്‍വ്വ നിമിഷത്തിനായി ലോകം മുഴുവന്‍ കാത്തുനില്ക്കുകയാണ്.ശാസ്ത്രഞ്ജന്‍മാര്‍ക്ക് ജിജ്ഞാസയും വിദ്യാര്‍ത്ഥികള്‍ അത്ഭുതവും സാധാരണക്കാര്‍ക്ക് കൌതുകവും ആകും ഈ ഗ്രഹണം.സൂര്യന്‍റെ ചുറ്റുമുള്ള കൊറോണയെ കുറിച്ച് പഠിക്കാനും സൂര്യന്‍റെ ഉപരിതലത്തെ അപേക്ഷിച്ച് കൊറോണയ്കുള്ള താപവ്യത്യാസം കണ്ടെത്താന്‍ ഈ ഗ്രഹണം സാധിക്കുമെന്ന് ശാസ്ത്രകാരര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂര്യഗ്രഹണത്തെ കുറിച്ച് പഠിക്കാന്‍ നാസ യും ഇന്ത്യന്ന്‍ എയര്‍വേസും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് പഠിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി ,ശാസ്ത്രജ്ഞന്‍മാരടങ്ങിയ വിമാനം, ഗ്രണത്തിന്‍റെ പാതയിലൂടെ ,ഭൂമിയുടെ ഭ്രമണവേഗത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും.ഇതുവഴി 6 1/4 മണിക്കൂറോളം പൂര്‍ണ്ണസൂര്യഗ്രണം മനുഷ്യന് സാധ്യമാകും..

(അനിമേഷന്‍ കാണാന്‍ ചിത്രത്തില്‍ clik ചെയുക.)


എല്ലാവരും ആ പ്രഭാതത്തിനായി കാത്തിരിക്കുന്നു.മഴ ചതിച്ചില്ലെങ്കില്‍ വിലങ്ങന്‍ കുന്നിന്‍റെ മുകളിരുന്ന് സൂര്യഗ്രഹണം കാണാനാണ് പരിപാടി.കൂടെ ഇവിടുത്തെ കുട്ടി സഖാക്കളും വിലങ്ങന്‍ ട്രക്കേഴ്സ് പ്രവര്‍ത്തകരും ഉണ്ടാകും..ആരും ഈ ഗ്രഹണത്ത് വിട്ടുകളയരുത്,ഭാഗികമാണെങ്കില്‍ കൂടി.ഇതു കഴിഞ്ഞ അടുത്ത നൂറ്റാണ്ടിലേ ഇതുപോലൊന്ന് ഉള്ളൂ..

(ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ത്യശ്ശൂര് മോഡല്‍ ഗേള്‍സില്‍ നടന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചു.ഈ പരിപാടിയ്ക്ക് എന്നെ ക്ഷണിച്ച് ജോസഫ് ചേട്ടന് നന്ദി.ആകാശകാഴ്ചകളെ കുറിച്ചുള്ള ഒരു മാന്ത്രികചെപ്പായിരുന്നു,എനിക്ക് ആ സെമിനാന്‍. അതിനുശേഷം കൂടുതലറിയാന്‍ ജോതിശാസ്തഗ്രന്ഥങ്ങളും ആകാശനിരീക്ഷണവും ഇന്‍റര്‍നെറ്റില്‍ ചിത്രങ്ങളും, പുതിയവിവരങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.)

2009, ജൂലൈ 14, ചൊവ്വാഴ്ച

പുനര്‍ജനി

പൂമലയില്‍ പോയപ്പോള്‍ കണ്ട പ്രധാന കാര്യം പറയാന്‍ വിട്ടുപോയി...പുനര്‍ജനി എന്ന "ഡി അഡിക്ഷന്‍ സെന്റര്"
മനോഹരമായ പൂമല റിസര്‍വോയരിന്റ്റെ തീരത്ത് ,മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ഒരു സാമുഹ്യ സ്ഥാപനം ആന്നു പുനര്‍ജനി ...