ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.6മിനിറ്റ് 39 സെക്കന്‍റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം.2132 ജൂണ്‍ 13 ന് മാത്രമേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി നടക്കുള്ളൂ.സൂറത്തില്‍ നിന്നും പടിഞ്ഞാറ് മാറി അറബിക്കടലിലാണ് ആദ്യം ഗ്രഹണം ദ്യശ്യമാകുക.ഇന്ത്യയില്‍ പൂര്‍ണ്ണഗ്രഹണം കാണാമെങ്കിലും കേരളത്തില്‍ ഭാഗികമായിരിക്കും.ഇന്ത്യന്‍ സമയം ഏതാണ്ട് രാവിലെ 6.15 ആരംഭിക്കുന്ന ഈ അപൂര്‍വ്വഗ്രഹണം കേരളത്തില്‍ 6.27 ഓടെ ദ്യശ്യമാകും.തുടര്‍ന്ന് ഇന്ത്യയുടെ മധ്യഭാഗത്തുകൂടി സഞ്ചരിച്ച് സൂറത്ത്,വഡോധര,വാരണാസി,പാട്ന യിലൂടെ കടന്ന് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ കഴിഞ്ഞ് ചൈനയിലൂടെ ജപ്പാനില്‍ പ്രവേശിക്കുന്നു.തുടര്‍ന്ന് പസഫിക്ക് സമുദ്രത്തില്‍ അവസാനിക്കുന്നു.
പ്രഭാതത്തിലായതിനാല്‍ നഗ്നനേത്രം കൊണ്ട് ഈ സൂര്യഗ്രഹണം കാണാം എന്ന സവിശേഷതയും ഉണ്ട്.7 മണിക്ക് ശേഷം നേരിട്ട് ഗ്രഹണം വീക്ഷിക്കുന്നത് സുരക്ഷിതമല്ല.വെല്‍ഡിങ് ഗ്ലാസുകളോ X-FILM കളിലൂടെയോ തതുല്യമായ പ്രകാശതീവ്രതകുറയ്ക്കുന്ന പാളികളിലൂടെയോ നിരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.ബൈനോകുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ ഒരിക്കലും നേരിട്ട് ഗ്രഹണം വീക്ഷിക്കരുത്.
എന്താണ് ഗ്രഹണം?? ഇതുവഴി പോകൂ..
ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍വരുകയും,ചന്ദ്രന്‍ സൂര്യനെ മറച്ചുകൊണ്ട് ഒരു നിഴലായി ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് സൂര്യഗ്രഹണം..
പ്രക്യതിയിലെ ഈ അപൂര്‍വ്വ നിമിഷത്തിനായി ലോകം മുഴുവന്‍ കാത്തുനില്ക്കുകയാണ്.ശാസ്ത്രഞ്ജന്‍മാര്‍ക്ക് ജിജ്ഞാസയും വിദ്യാര്‍ത്ഥികള്‍ അത്ഭുതവും സാധാരണക്കാര്‍ക്ക് കൌതുകവും ആകും ഈ ഗ്രഹണം.സൂര്യന്‍റെ ചുറ്റുമുള്ള കൊറോണയെ കുറിച്ച് പഠിക്കാനും സൂര്യന്‍റെ ഉപരിതലത്തെ അപേക്ഷിച്ച് കൊറോണയ്കുള്ള താപവ്യത്യാസം കണ്ടെത്താന്‍ ഈ ഗ്രഹണം സാധിക്കുമെന്ന് ശാസ്ത്രകാരര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഈ സൂര്യഗ്രഹണത്തെ കുറിച്ച് പഠിക്കാന്‍ നാസ യും ഇന്ത്യന്ന്‍ എയര്‍വേസും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് പഠിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി ,ശാസ്ത്രജ്ഞന്‍മാരടങ്ങിയ വിമാനം, ഗ്രണത്തിന്‍റെ പാതയിലൂടെ ,ഭൂമിയുടെ ഭ്രമണവേഗത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും.ഇതുവഴി 6 1/4 മണിക്കൂറോളം പൂര്‍ണ്ണസൂര്യഗ്രണം മനുഷ്യന് സാധ്യമാകും..
എല്ലാവരും ആ പ്രഭാതത്തിനായി കാത്തിരിക്കുന്നു.മഴ ചതിച്ചില്ലെങ്കില്‍ വിലങ്ങന്‍ കുന്നിന്‍റെ മുകളിരുന്ന് സൂര്യഗ്രഹണം കാണാനാണ് പരിപാടി.കൂടെ ഇവിടുത്തെ കുട്ടി സഖാക്കളും വിലങ്ങന്‍ ട്രക്കേഴ്സ് പ്രവര്‍ത്തകരും ഉണ്ടാകും..ആരും ഈ ഗ്രഹണത്ത് വിട്ടുകളയരുത്,ഭാഗികമാണെങ്കില്‍ കൂടി.ഇതു കഴിഞ്ഞ അടുത്ത നൂറ്റാണ്ടിലേ ഇതുപോലൊന്ന് ഉള്ളൂ..
(ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ത്യശ്ശൂര് മോഡല്‍ ഗേള്‍സില്‍ നടന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചു.ഈ പരിപാടിയ്ക്ക് എന്നെ ക്ഷണിച്ച് ജോസഫ് ചേട്ടന് നന്ദി.ആകാശകാഴ്ചകളെ കുറിച്ചുള്ള ഒരു മാന്ത്രികചെപ്പായിരുന്നു,എനിക്ക് ആ സെമിനാന്‍. അതിനുശേഷം കൂടുതലറിയാന്‍ ജോതിശാസ്തഗ്രന്ഥങ്ങളും ആകാശനിരീക്ഷണവും ഇന്‍റര്‍നെറ്റില്‍ ചിത്രങ്ങളും, പുതിയവിവരങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.)
എല്ലാവരും ആ പ്രഭാതത്തിനായി കാത്തിരിക്കുന്നു.മഴ ചതിച്ചില്ലെങ്കില്‍ വിലങ്ങന്‍ കുന്നിന്‍റെ മുകളിരുന്ന് സൂര്യഗ്രഹണം കാണാനാണ് പരിപാടി.കൂടെ ഇവിടുത്തെ കുട്ടി സഖാക്കളും വിലങ്ങന്‍ ട്രക്കേഴ്സ് പ്രവര്‍ത്തകരും ഉണ്ടാകും..ആരും ഈ ഗ്രഹണത്ത് വിട്ടുകളയരുത്,ഭാഗികമാണെങ്കില്‍ കൂടി.ഇതു കഴിഞ്ഞ അടുത്ത നൂറ്റാണ്ടിലേ ഇതുപോലൊന്ന് ഉള്ളൂ....
മറുപടിഇല്ലാതാക്കൂകാത്തിരുന്നു കാണാം
മറുപടിഇല്ലാതാക്കൂUpakarapradam...!
മറുപടിഇല്ലാതാക്കൂBhavukangal...!
സഹ്യന്‍,
മറുപടിഇല്ലാതാക്കൂSureshkumar Punjhayil,
:ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം രേഖപെടുതിയത്തിനു നന്ദി ...