2009, ജൂലൈ 22, ബുധനാഴ്‌ച

ഭൂമിക്കൊരു മരം :ഒര്മയ്ക്കൊരു മരം :

ശക്തന്‍ തമ്പുരാന്‍ മുതല്‍ ലോഹിതദാസ് വരെയുള്ളവര്‍ ഇനി വിലങ്ങന്‍ കുന്നിലെ അശോകമരച്ചെടികള്‍...ഓര്‍മ്മകള്‍ കൊണ്ട് നനച്ചും വളമിട്ടും ഈ മരത്തൈകള്‍ വളര്‍ത്താനാണ് വിലങ്ങന്‍ ട്രക്കേഴ് എന്ന വിലങ്ങന്‍ കുന്നിലെ പ്രഭാത നടത്തകാരുടെ കൂട്ടായ്മയുടെ ശ്രമം.പൂര്‍വ്വിക സ്മരണയില്‍ പിതൃതര്‍പ്പണം നടത്തുന്ന കര്‍ക്കിടകമാസത്തില്‍ ഭൂമിയ്ക്ക് വേണ്ടി ഒരു ഓര്‍മ്മ പുതുക്കലായി ട്രക്കേഴ്സ് ക്ലബ് പ്രവര്‍ത്തകരുടെ ഈ മരം നടീല്‍..


തൃശ്ശൂര്‍ ജില്ലയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മണ്‍മറഞ്ഞുപോയ വിശിഷ്ട വ്യക്തിത്വങ്ങളുടെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ,തിരഞ്ഞെടുത്ത സമകാലീന സമൂഹ്യപ്രവര്‍ത്തകര്‍ ഇരുന്നൂറോളം അശോകമരത്തൈകള്‍ നട്ടത്.ഇത് നനച്ച് വളര്‍ത്തേണ്ട ചുമതല വിലങ്ങന്‍ട്രക്കേഴ്സ് ഏറ്റെടുത്തു.കര്‍ക്കിടകമാസത്തിലെ അമാവാസിദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓര്‍മ്മകളുടെ മരംങ്ങളില്‍ ജീവിക്കുന്ന ആ പുണ്യാത്മാക്കള്‍ വിലങ്ങന്‍ കുന്നില്‍ അശോകമരമായി ഇനി ജീവിയ്ക്കും...

(സാറ ജോസഫ് ,തേറമ്പില്‍ രാമകൃഷ്ണന്‍ .......)

(സാറ ജോസഫ് ,അശോക തൈ നടുന്നു )


രാജ്യത്തിന് വേണ്ടി ജീവത്യാഗമനുഷ്ടിച്ച ജവാന്‍മാര്‍ക്ക് വേണ്ടിയാണ് അമര്‍ജവാന്‍ എന്നപേരില്‍,എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വേണ്ടി സുകുമാര്‍ അഴീക്കോട് മരം നട്ടു.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടിയും അദ്ദേഹം അശേകത്തൈ നട്ടു..കമലാസുരയ്യയുടെ ഓര്‍മ്മയ്ക്കായ് സാറാജോസഫും,ഇ.എം.സിന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടി സ്പീക്കര്‍ കെ. രാധാക്യഷ്ണനും,ഇക്കണ്ടവാര്യര്‍ക്ക് വേണ്ടി തേറമ്പില്‍ രാമക്യഷ്ണനും,സി അച്ചുതമേനോനുവേണ്ടി മന്ത്രി കെപി രാജേന്ദ്രനും ഭരതനുവേണ്ടി ജയരാജ് വാര്യരും അപ്പന്‍ തമ്പുരാനുവേണ്ടി മാടമ്പുകുഞ്ഞുക്കുട്ടനും,പൌലൊസ് മാര്‍ പൌലോസിനുവേണ്ടി മാര്‍ അപ്രേം,നവാബ് രാജേന്ദ്രനുവേണ്ടി ശ്രീധരന്‍ തേറമ്പില്‍ ,ഈച്ചരവാര്യര്‍ക്ക് വേണ്ടി കെജെ ടോണി തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയിലുള്ളവര്‍ അശോകത്തെ നടാനെത്തി..


(വിലങ്ങന്‍ ട്രക്കെര്സ് കു‌ട്ടായിമ )


(വടുക്കുംബാട്ടു നാരായണന്‍ മാഷ് മരം നടുന്നു )


പൊതു സമ്മേളനം,സുകുമാര്‍ അഴിക്കോട്....
പൊതു സമ്മേളന തോടൊപ്പം പ്രകൃതി സംരക്ഷണ പ്രതിജ്ത്ന യും ഉണ്ടായി ...

(വിലങ്ങന്‍ കുന്നു )

(വിലങ്ങന്‍ കുന്നു ,കവാടം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ