smc എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
smc എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

മലയാളം ഓട്ടോ കറക്റ്റ് ലിബ്രേ/ഓപ്പണ്‍ ഓഫീസില്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം.

മലയാളം എഴുതുമ്പോള്‍ സാധാരണയായി വരുത്തുന്ന തെറ്റുകള്‍ യാന്ത്രികമായി തിരുത്താനുള്ള ഒരു സംവിധാനം ആണ് ഓട്ടോകറക്റ്റ് .
ലിബ്രേ/ഓപ്പണ്‍ ഓഫീസിലേക്ക് വേണ്ടിയുള്ള ഒരു എക്സ്റ്റന്‍ഷന്‍ ആയിട്ടാണ് ഇതു ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.നമ്മുടെ വിക്കി വഴി ശേഖരിച്ച വാക്കുകളടക്കം ആയിരത്തോളം വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ആദ്യരൂപം പുറത്തിറക്കുന്നത്.

ഇന്‍സ്റ്റലേഷന്‍

ഈ ഫയല്‍ acor_ml-IN.dat ഡൌണ്‍ലോഡ് ചെയ്യുക. അല്ലെങ്കില്‍ ഇവിടെ നിന്നും ml_autocorrect.02.tar.gz ഉള്ള പൊതിക്കെട്ട് ഡൌണ്‍ലോഡ് ചെയ്തു extract ചെയ്തിടുക. അതിലെ "acor_ml-IN.dat" എന്ന ഫയല്‍ താഴെ പറയുന്ന ഡയറക്ടറിയില്‍ പകര്‍ത്തി ഒട്ടിക്കുക. 

ഗ്നു ലിനക്സില്‍

The location for Linux OS is
/Home/User Name/.openoffice.org/3/user/autocorr
If the folder is not visible, try ... view - show hidden files

വിന്‍ഡോസില്‍

The location for Windows OS is
C:\Documents and Settings\UserName?\Application Data\OpenOffice.org\3\user\autocorr
or in the folder: C:\Program Files\OpenOffice.org 3\Basis\share\autocorr
If the folder is not visible, try ... Tools - Folder Options - View - Show hidden files and folders

പരിശോധിക്കുന്ന വിധം

Make sure that open office detect the language as "Malayalam" on the status bar. If it doesn't then... Tools - Options - Language settings - Languages - Enable for Complex Text should be checked and CTL should be Malayalam


Now you can use any Input Method for e.g. Swanalekha and type the word അക്ഷറം if it changes to അക്ഷരം then the software is installed correctly. കൂടുതല്‍ മനസിലാക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.


ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പട്ടിക http://wiki.smc.org.in/Autocorrect/1 ഇതിലെ തെറ്റായ വാക്കുകള്‍ നല്‍കി സംവിധാനം പ്രവര്‍ത്തിക്കുനുണ്ടോ എന്ന് പരിശോദിക്കാം.

കടപ്പാട്

Dhananjay ,Santhosh Thottingal , Anish A , MAHESH MANGALAT , praveen.P <http://ml.wikipedia.org/wiki/user:Praveenp>

Malayalam Autocorrect Database contributers<2-10-2010>SMC camp @ VAST(http://wiki.smc.org.in/Localisation_Camp/8_VAST)

അര്‍ജുന്‍.കെ, ശരത്ത് കൃഷ്ണന്‍.കെ, സഞ്ജയ്.കെ.സി, മിഥുന്‍.പി.ജി, അര്‍ജുന്‍.ഇ.പി, രഞ്ജിത് രാം, ഉണ്ണികൃഷ്ണന്‍ ഗീതഗോവിന്ദന്‍, വിഷ്ണുമോഹന്‍, ദീപക് എസ് , മിഥുന്‍ കൃഷ്ണ, നീതു കെ.സി, ശങ്കര്‍ കെ.ജി, സൂര്യ ടി രാജന്‍, സുജിത എസ്, ഷാനിജ പി, Sreejidh K.M , അരുണ്‍ കൃഷ്ണന്‍ .പി, ജെസ്വിന്‍ സാജു, ജീവന ജോസ്, ജിനേഷ് പി, ദീപേഷ് വി പി, അനൂപ് എസ് എം, ശ്രീനാഥ്, ശ്വേത, സുജിത, ലെവിസ്, വില്‍സണ്‍

Malayalam Autocorrect Released

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഒരു സംരഭം ആണ് മലയാളത്തിനു വേണ്ടി
ഒരു ഓട്ടോകറക്റ്റ് . ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരുന്ന
അക്ഷരതെറ്റുകള്‍ യാന്ത്രികമായി തിരുത്തുക എന്നതാണ് ഓട്ടോകറക്റ്റ് എന്ന
സങ്കേതത്തിന്റെ ധര്‍മ്മം. നിലവില്‍ ഇംഗ്ലീഷ്, റുമാനിയന്‍, പിന്നെ
മറാത്തിയ്ക്കുമാണ് ഓപ്പണ്‍ ഓഫീസില്‍ ഓട്ടോകറക്റ്റ് സംവിധാനം ഉള്ളത്. ഇപ്പോള്‍
നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള മലയാളം ഓട്ടോ കറക്റ്റ്
പ്ലഗ്ഗിന്റെ ആദ്യപതിപ്പ് പുറത്തിറക്കുകയാണ്.

ഈ പ്ലുഗ്ഗിനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
http://wiki.smc.org.in/Autocorrect

ആദ്യ പതിപ്പ് എന്ന നിലയില്‍ ഇതില്‍ +1000 വാക്കുകളാണ് ഉള്‍കൊള്ളിക്കാന്‍
കഴിഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവിന് സഹായകരമാകുന്ന വിധത്തില്‍ ഈ ടൂള്‍
എത്തണമെങ്കില്‍ ഇനിയും വളരേണ്ടതുണ്ട്. തെറ്റുകളുടെയും ശരികളുടെയും ഒരു വലിയ
ഡാറ്റാബേസ് ഇതിനുവേണ്ടി ശാസ്ത്രീയമായി നിര്‍മിക്കണം.

നിലവിലെ മറാത്തി ഓട്ടോകറക്ടില്‍ 44,000 വാക്കുകള്‍ ഉണ്ട് . ഇതുപോലെ ഒരു
ഡാറ്റാബേസ് ഉണ്ടാക്കുക വിഷമം പിടിച്ചകാര്യം ആണെങ്കിലും ഉണ്ടാക്കികഴിഞ്ഞാല്‍
അക്ഷരതെറ്റ് വരുന്നിടതൊക്കെ അത് ഉപയോഗിക്കാം.

ഓഗസ്റ്റ്‌ 30 നു സന്തോഷ്‌ തോട്ടിങ്ങല്‍ മെയിലിംഗ്
ലിസ്റ്റില്‍<http://groups.google.com/group/smc-discuss/browse_thread/thread/175dcbc224d403bf>പറഞ്ഞ
ആശയം എത്ര പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞത് SMC യിലെ മറ്റു കൂട്ടുകാരുടെ
സഹായം കൊണ്ടാണ് . ഇതിനു വേണ്ടി csv to xml convert script ശരിയാക്കിതന്ന ധനജയ്,
വാക്കുകളുടെ പട്ടിക തയ്യാറാക്കാന്‍ സഹായിച്ച അനീഷ്‌, ശ്രദ്ധയില്‍ പെടുന്ന
വാക്കുകള്‍ ശേഖരിച്ചു അയച്ചു തന്ന മഹേഷ്‌ മംഗലാട്ട്, കുടാതെ
ഡാറ്റാബേസ്<http://wiki.smc.org.in/Autocorrect-database>ഉണ്ടാക്കാന്‍
മുഖ്യ പങ്കുവഹിച്ച smc
camp at vidya <http://wiki.smc.org.in/Localisation_Camp/8_VAST> യില്‍
പങ്കെടുത്ത കൂട്ടുകാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി ഇവിടെ
രേഖപെടുത്തുന്നു.

PS:ഈ പ്ലുഗ്ഗിന്‍ ഉപയോഗിച്ച് അതിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി
നല്‍കാന്‍ ശ്രമിക്കുക. ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വാക്കുകള്‍
സ്വയം പരിശോദിച്ചു ചേര്‍ത്തിട്ടുള്ളത്‌. തെറ്റുകള്‍ കാണുന്ന പക്ഷം
ചൂണ്ടിക്കാണിക്കുക .

by
Manoj.K/മനോജ്.കെ

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

FOSSers of Vidya


Inauguration of FOSSers of Vidya
(Free and Open Source Software Users Club)

1st October 2010  9.30 am 
EEE Seminar Hall






Programme Schedule 

  • Prayer

  • Welcome speech - Mrs. Sunitha C
Asst Professor, – Dept of Computer Science & Engineering

  • Inauguration - Dr. M N Agnisarman Namboodiri
Prof & Head – Dept of Computer Science & Engineering

  • Vote of Thanks - Mr. Manoj K
S7 ME – FOSSers Club Secretary

  • Session 1 - Introduction to FOSS
Dr. V N Krishnachandran
Prof & Head – Dept of Computer Applications

  • Tea Break

  • Session 2 - FOSS in daily life
Hiran Venugopalan
CEO, Interface Engineer/ CEO
Ubiqurio Consultancy, Kochi
Developer, SMC

  • Session 3 - Contributing to FOSS
Jain Alias Basil
Student, CSE, GEC Thrissur
Core Developer, Scribus Project
Google Summer of Code 2010 Participant

According to the part of FOSS activity in the campus we are conducting a one day camp on swathandra malayalam computing .  more info here.

The image used in the poster is used from Swathanthra Malayalam Computing Publishers under the GPL license.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

SMC HUT@ FSF Conference

കോഴിക്കോട് NITC യില്‍ ക നടന്ന National Conference on Free Software and Education  ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ  കുറച്ചു കൂട്ടുകാര്‍ പങ്കെടുത്തു .അതിനെ കുറിച്ച് ഞാന്‍ SMC മെയിലിംഗ് ലിസ്റ്റില്‍ അയച്ച മെയില്‍.
കഴിഞ്ഞ ഫോസ് മീറ്റിനു നമ്മള്‍ നടത്തിയ SMC HUT ന്റെ മാതൃകയില്‍ ഒരു മേശക്കു ചുറ്റും ഇരുന്നു നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു സന്തോഷപൂര്‍വം അറിയിക്കുകയാണ്.
  • സമ്മേളനത്തിന് വന്ന ആളുകള്‍ക്ക് , മലയാളം എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം ,SMC യുടെ വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവ മനസിലാക്കികൊടുക്കാന്‍ SMC Hut ല്‍  സാധിച്ചു.
  • നമ്മുടെ പുതിയ പ്രൊജക്ട് ആശയമായ ഓപ്പണ്‍ഓഫീസില്‍ മലയാളത്തിനുവേണ്ടിയുള്ള ഓട്ടോകറക്ട് സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്റെ ഡാറ്റാബേസ് [CSV യില്‍ നിന്ന് XML ] ആയി മാറ്റാനുള്ള ഒരു python സ്ക്രിപ്റ്റ് തയ്യാറാക്കുകയും .
  • പയ്യന്‍സ് , ചാത്തന്‍സ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പുതുക്കി.[ ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ധനഞ്ചയ് ആണ് ചെയ്തത് .അവന്‍ മറുപടിയായി അയക്കും എന്നു പ്രതീക്ഷിക്കുന്നു ]
  • zyxware technologies നിര്‍മിച്ച freedom toaster റില്‍ മലയാളം വിക്കിപീഡിയ CD ഉള്‍പെടുത്തി .വളരെ ആളുകള്‍ക്ക്  ഈ CD ,burn ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചു.
IIT Bombay നിര്‍മിക്കുന്ന Spoken Tutorials നു മലയാളം പരിഭാഷ നിര്‍മിക്കുക,  geogebra എന്ന അപ്ലിക്കേഷന്റെ  പരിഭാഷ തുടങ്ങിയവ നമുക്കുള്ള ചില നല്ല നിര്‍ദേശങ്ങള്‍ Prof. Kannan Moudgalya , Prof. G. നാഗാര്‍ജുന  തുടങ്ങിയവരില്‍ നിന്നും ലഭിച്ചു. ഗ്നുഖാത്ത എന്ന സോഫ്റ്റ്‌വെയറിന്റെ പ്രാദേശിക പരിഭാഷ നടത്തിയതിനു അതിന്റെ developer ആയ  കൃഷ്ണകാന്ത്  മാനെ, SMC യെ അഭിനന്ദിച്ചു .

വളരെ അവിചാരിതമായി ആണ് ഇങ്ങനെ ഒരു  പരിപാടി നടത്തിയത് . ഒരു തയ്യാറെടുപ്പും ഇല്ലാതെ നടത്തിയതിനാല്‍ ഇതു മെയിലിംഗ് ലിസ്റ്റ് വഴി മുന്‍ കൂട്ടി അറിയിക്കാന്‍ സാധിച്ചില്ല.

പങ്കെടുത്തവര്‍
സൂരജ് കേണോത്ത് - ZYXWARE technologies
ധനഞ്ചയ് - Collage of engineering ,തിരുവനന്തപുരം
മഹേഷ്‌ മോഹന്‍ M U - University Institute of technology ,തിരുവനന്തപുരം
അനീഷ്‌  A - Mohandas Collage of engineering and technology ,തിരുവനന്തപുരം
രാരു R . V - University Institute of technology ,തിരുവനന്തപുരം
ഗണേഷ് കൃഷ്ണന്‍ V - AWH Engg collage , കോഴിക്കോട്
മനോജ്‌. കെ - Vidya academy of science and technology , തൃശൂര്‍

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. "

ഞാനും സോഫ്റ്റുവെയരുകളുടെ പ്രാദേശികവത്കരണം (Localization) ആരംഭിച്ചു . നൂറു ശതമാനം മലയാളത്തില്‍ ആയ സ്വതന്ത്ര പണിയിടം  (Desktop System) അന്നു ഞാന്‍ ഇപ്പോ സ്വപനം കാണുന്നത്.

 എങ്ങനെ സഹായിക്കാം

[SMC-Wiki സംരംഭത്തില്‍ നിന്ന്]

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം.
  • സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്ത ജോലികളുടെ പട്ടിക - അതില്‍ നിങ്ങള്‍ക്കു് താത്പര്യമുള്ള ജോലികളില്‍ പങ്കു ചേരാം.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

ഉള്ളടക്കം


    പ്രാദേശികവത്കരണം (Localization) എന്നറിയപ്പെടുന്ന സോഫ്റ്റുവെയര്‍ വികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിനു് സാങ്കേതിക ജ്ഞാനം അത്യാവശ്യമല്ല എന്നതാണു് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള ഇംഗ്ലീഷ് വാചകങ്ങള്‍ക്കു് അവയുടെ അര്‍ത്ഥം മനസ്സിലാക്കി അതിനെ മലയാളത്തിലാക്കി ആ ഫയലില്‍ തന്നെ എഴുതിയാല്‍ സംഗതി തീര്‍ന്നു.
    ഓരോ സോഫ്റ്റുവെയര്‍ പ്രയോഗങ്ങളും അവ ഉപയോക്താക്കളോടു് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ (സ്വതവേ ഇതു് ഇംഗ്ലീഷിലാണു്) ഒരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്റ്റന്‍ഷനോടു കൂടിയ ഈ ഫയലുകള്‍ ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള്‍ എടുത്തു് തര്‍ജ്ജമ ചെയ്തു് കൊടുക്കുന്നു.
    ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..
    #: ../nautilus-folder-handler.desktop.in.in.h:1
    msgid "Open Folder"
    msgstr ""
    
    #: ../nautilus-home.desktop.in.in.h:1
    #: ../src/file-manager/fm-tree-view.c:1394
    msgid "Home Folder"
    msgstr ""
    ഈ ഫയല്‍ നമ്മള്‍ താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം തീര്‍ന്നു.
    #: ../nautilus-folder-handler.desktop.in.in.h:1
    msgid "Open Folder"
    msgstr "അറ തുറക്കുക"
    
    #: ../nautilus-home.desktop.in.in.h:1
    #: ../src/file-manager/fm-tree-view.c:1394
    msgid "Home Folder"
    msgstr "ആസ്ഥാന അറ"
    ഇനി പ്രാദേശികവത്കരണത്തിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുവര്‍ത്തിക്കുന്ന 10 നടപടി ക്രമങ്ങള്‍ പറയാം. നിങ്ങള്‍ക്കു് ഈ സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടതു് ഇതാണു്.



      • താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക
      1. ഗ്നോം - http://l10n.gnome.org/languages/ml/gnome-2-24 എന്ന താളില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്നു് നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗത്തോടൊപ്പം കൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ചിഹ്നത്തില്‍ അമര്‍ത്തുക. അല്ലെങ്കില്‍,
      2. കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase എന്ന താളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍,
      3. ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക.
      • പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം.
    1. ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്കു് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ടു് വേറെയാരും തൊട്ടു പോകരുതു്" എന്നു് പറഞ്ഞു്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിതു്.
    2. എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... poedit, kbabel, gtranslator എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം.
    3. പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും..http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഈ English-മലയാളം നിഘണ്ടുവും ഉപയോഗിക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക.
    4. പരിഭാഷ തുടങ്ങുന്നതിനു് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, http://fci.wikia.com/wiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നതു് നല്ലതായിരിക്കും.
    5. പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അതു് അറ്റാച്ച് ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം.. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം.
    6. അതിനു് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള്‍ ഇതു് തിരിച്ചു് അതു് എടുത്ത സ്ഥലത്തു് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന്‍ നിങ്ങള്‍ക്കു് ഡെബിയനില്‍ മാത്രമേ പറ്റൂ (താഴെ കൊടുത്തിരിയ്ക്കുന്ന കണ്ണിയില്‍ വിശദവിവരങ്ങള്‍ കൊടുത്തിരിയ്ക്കുന്നു). തിരിച്ചു് വയ്ക്കാന്‍ നമ്മുടെ ടീമിലെ അനി പീറ്റര്‍ക്കും (ഗ്നോം) മാക്സിന്‍ ബി ജോണിനും (കെഡിഇ) മാത്രമേ അനുവാദമുള്ളൂ. അവര്‍ ഇതു് നോക്കിക്കോളും.
    7. ഇത്രയും ചെയ്തു് കഴിയുമ്പോള്‍ നിങ്ങള്‍ക്കു് അഭിമാനത്തോടെ പറഞ്ഞു നടക്കാം ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസന പങ്കാളിയാണെന്ന് (Free Software Contributor). ഫയലില്‍ തര്‍ജ്ജമ ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന ഇടത്തു് നിങ്ങളുടെ പേരു് ഗമയില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതാന്‍ മറക്കല്ലേ.. ആ ഫയലിനെ കോപ്പിറൈറ്റും നിങ്ങള്‍ മുന്‍ തര്‍ജ്ജമക്കാരോടൊപ്പം പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള്‍ ആ പ്രയോഗത്തിന്റെ എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള്‍ മനസ്സിലാക്കുന്നു.
    8. അടുത്ത പടി വേറൊരു PO ഫയല്‍ എടുത്തു് നടപടിക്രമം 1 മുതല്‍ തുടങ്ങുകയാണു്.

    എന്തു് സംശയമുണ്ടെങ്കിലും നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് ഒരു കത്ത്.... അപ്പോള്‍ മടിച്ചു നില്ക്കാതെ തുടങ്ങുകയല്ലേ.. ഒന്നു ഉത്സാഹിക്കൂന്നേ
    പരിഭാഷകള്‍ക്കായും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഓരോ ഉപസംരംഭത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ