2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

Malayalam Autocorrect Released

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഒരു സംരഭം ആണ് മലയാളത്തിനു വേണ്ടി
ഒരു ഓട്ടോകറക്റ്റ് . ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരുന്ന
അക്ഷരതെറ്റുകള്‍ യാന്ത്രികമായി തിരുത്തുക എന്നതാണ് ഓട്ടോകറക്റ്റ് എന്ന
സങ്കേതത്തിന്റെ ധര്‍മ്മം. നിലവില്‍ ഇംഗ്ലീഷ്, റുമാനിയന്‍, പിന്നെ
മറാത്തിയ്ക്കുമാണ് ഓപ്പണ്‍ ഓഫീസില്‍ ഓട്ടോകറക്റ്റ് സംവിധാനം ഉള്ളത്. ഇപ്പോള്‍
നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള മലയാളം ഓട്ടോ കറക്റ്റ്
പ്ലഗ്ഗിന്റെ ആദ്യപതിപ്പ് പുറത്തിറക്കുകയാണ്.

ഈ പ്ലുഗ്ഗിനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
http://wiki.smc.org.in/Autocorrect

ആദ്യ പതിപ്പ് എന്ന നിലയില്‍ ഇതില്‍ +1000 വാക്കുകളാണ് ഉള്‍കൊള്ളിക്കാന്‍
കഴിഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവിന് സഹായകരമാകുന്ന വിധത്തില്‍ ഈ ടൂള്‍
എത്തണമെങ്കില്‍ ഇനിയും വളരേണ്ടതുണ്ട്. തെറ്റുകളുടെയും ശരികളുടെയും ഒരു വലിയ
ഡാറ്റാബേസ് ഇതിനുവേണ്ടി ശാസ്ത്രീയമായി നിര്‍മിക്കണം.

നിലവിലെ മറാത്തി ഓട്ടോകറക്ടില്‍ 44,000 വാക്കുകള്‍ ഉണ്ട് . ഇതുപോലെ ഒരു
ഡാറ്റാബേസ് ഉണ്ടാക്കുക വിഷമം പിടിച്ചകാര്യം ആണെങ്കിലും ഉണ്ടാക്കികഴിഞ്ഞാല്‍
അക്ഷരതെറ്റ് വരുന്നിടതൊക്കെ അത് ഉപയോഗിക്കാം.

ഓഗസ്റ്റ്‌ 30 നു സന്തോഷ്‌ തോട്ടിങ്ങല്‍ മെയിലിംഗ്
ലിസ്റ്റില്‍<http://groups.google.com/group/smc-discuss/browse_thread/thread/175dcbc224d403bf>പറഞ്ഞ
ആശയം എത്ര പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞത് SMC യിലെ മറ്റു കൂട്ടുകാരുടെ
സഹായം കൊണ്ടാണ് . ഇതിനു വേണ്ടി csv to xml convert script ശരിയാക്കിതന്ന ധനജയ്,
വാക്കുകളുടെ പട്ടിക തയ്യാറാക്കാന്‍ സഹായിച്ച അനീഷ്‌, ശ്രദ്ധയില്‍ പെടുന്ന
വാക്കുകള്‍ ശേഖരിച്ചു അയച്ചു തന്ന മഹേഷ്‌ മംഗലാട്ട്, കുടാതെ
ഡാറ്റാബേസ്<http://wiki.smc.org.in/Autocorrect-database>ഉണ്ടാക്കാന്‍
മുഖ്യ പങ്കുവഹിച്ച smc
camp at vidya <http://wiki.smc.org.in/Localisation_Camp/8_VAST> യില്‍
പങ്കെടുത്ത കൂട്ടുകാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി ഇവിടെ
രേഖപെടുത്തുന്നു.

PS:ഈ പ്ലുഗ്ഗിന്‍ ഉപയോഗിച്ച് അതിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി
നല്‍കാന്‍ ശ്രമിക്കുക. ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വാക്കുകള്‍
സ്വയം പരിശോദിച്ചു ചേര്‍ത്തിട്ടുള്ളത്‌. തെറ്റുകള്‍ കാണുന്ന പക്ഷം
ചൂണ്ടിക്കാണിക്കുക .

by
Manoj.K/മനോജ്.കെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ