2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

മലയാളത്തിനായി ഒരു ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം

ഹുസൈന്‍ സാറിനും സംഘത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.. 
----------------------------------------------------------------------

കേ­ര­ള­ത്തി­ലെ ഗ്രാ­മീണ വാ­യ­ന­ശാ­ല­ക­ളെ നവീ­ക­രി­ക്കാ­നാ­യി ലളി­ത­മായ ഒരു ­ലൈ­ബ്ര­റി­ മാ­നേ­ജ്‌­മെ­ന്റ് സി­സ്റ്റം ആവി­ഷ്ക­രി­ക്കുക എന്ന­തു് വര്‍­ഷ­ങ്ങ­ളാ­യി എന്റെ മന­സ്സി­ലു­ണ്ടാ­യി­രു­ന്ന ആഗ്ര­ഹ­മാ­ണു­്. ­കോ­ഹ, യു­നെ­സ്കോ­യു­ടെ എബി­സി­ഡി മു­ത­ലായ സമ­ഗ്ര­മായ ലൈ­ബ്ര­റി പാ­ക്കേ­ജു­കള്‍ സ്വ­ത­ന്ത്ര ഓപ്പണ്‍ സോ­ഴ്‌­സാ­യി ഇന്നു് ലഭ്യ­മാ­ണു­്. ഈ രം­ഗ­ത്തെ ലോ­ക­ത്തി­ലെ മി­ക­ച്ച പ്രേ­ാ­ഗ്രാ­മു­ക­ളാ­ണി­വ. ഐടി­യി­ലും ലൈ­ബ്ര­റി­സ­യന്‍­സി­ലു­മു­ള്ള പ്രെ­ാ­ഫ­ഷ­ണ­ലു­കള്‍­ക്കു് ഇവ പഠി­ക്കാ­നും പ്രാ­യോ­ഗി­ക്കാ­നും കഴി­യു­ന്നു­ണ്ടു­്. ആയി­ര­ക്ക­ണ­ക്കി­നു­വ­രു­ന്ന ഗ്രാ­മീണ വാ­യ­ന­ശാ­ല­യില്‍ ഇതു് ഇന്‍­സ്റ്റാള്‍ ചെ­യ്യാ­നും പ്ര­വര്‍­ത്തി­പ്പി­ക്കാ­നും പ്ര­യാ­സം വരും. ചു­രു­ങ്ങിയ സമ­യം­കൊ­ണ്ടു് പഠി­ക്കാ­നും പ്രാ­യോ­ഗി­ക­മാ­ക്കാ­നും കഴി­യു­ന്ന ഒരു സി­സ്റ്റ­മാ­ണു് ­മീ­ര രൂ­പ­ക­ല്പന ചെ­യ്യു­മ്പോള്‍ ഞങ്ങ­ളു­ടെ മന­സ്സി­ലു­ള്ള­തു­്.
മല­യാ­ള­ഗ്ര­ന്ഥ­വി­വ­രം
രണ്ടാ­യി­രാ­മാ­ണ്ടു­വ­രെ മല­യാ­ള­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച 52,000 പു­സ്ത­ക­ങ്ങ­ളു­ടെ ഒരു ബൃ­ഹ­ത് ബി­ബ്ലി­യോ­ഗ്രാ­ഫി 2009 ല്‍ ഞങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യു­ണ്ടാ­യി (www.malayalagrandham.com). ‘മ­ല­യാ­ള­ഗ്ര­ന്ഥ­വി­വ­ര’­ത്തി­ന്റെ ക്രേ­ാ­ഡീ­ക­ര­ണ­ത്തി­നു് പ്ര­ധാ­ന­മാ­യും വഴി­വെ­ച്ച­തു് ശ്രീ. കെ­.എം. ഗോ­വി­യു­ടെ ശ്ര­മ­ഫ­ല­മാ­യു­ണ്ടായ മല­യാ­ള­ഗ്ര­ന്ഥ­സൂ­ചി­യാ­ണു് (കേ­ര­ള­സാ­ഹി­ത്യ അക്കാ­ദ­മി­). 2003 ല്‍ ഡോ. ആര്‍. രാ­മന്‍­നാ­യ­രും ഞാ­നും ചേര്‍­ന്നു­ണ്ടാ­ക്കിയ തല­ശ്ശേ­രി ബ്ര­ണ്ണന്‍ കോ­ളേ­ജി­ലെ 22,000 ത്തോ­ളം­വ­രു­ന്ന മല­യാ­ള­ഗ്ര­ന്ഥ­ങ്ങ­ളു­ടെ കാ­റ്റ­ലോ­ഗും ഇതി­നു സഹാ­യ­ക­മാ­യി­ത്തീര്‍­ന്നു.
ലൈ­ബ്ര­റി­യി­ലെ കാ­റ്റ­ലോ­ഗു് വി­വ­ര­ങ്ങള്‍ അടി­ച്ചു­ചേര്‍­ക്കു­മ്പോള്‍ ഭൂ­രി­പ­ക്ഷം ഡാ­റ്റ­ക­ളും ‘മ­ല­യാ­ള­ഗ്ര­ന്ഥ’­ത്തില്‍ നി­ന്നും കി­ട്ട­ത്ത­ക്ക­വി­ധ­മാ­ണു് മീ­രLMS സം­വി­ധാ­നം ചെ­യ്തി­രി­ക്കു­ന്ന­തു­്. അതു­കൊ­ണ്ടു് ഡാ­റ്റ എന്‍­ട്രി­ക്കു­വേ­ണ്ട സമ­യം ഗണ്യ­മാ­യി കു­റ­യു­ന്നു.
ബഹു­ഭാ­ഷാ­ഗ്ര­ന്ഥ­ങ്ങ­ളും യൂ­ണി­കോ­ഡും
കേ­ര­ള­ത്തി­ലെ ഒരു ചെ­റിയ വാ­യ­ന­ശാ­ല­പോ­ലും ബഹു­ഭാ­ഷാ­ഗ്ര­ന്ഥ­ങ്ങള്‍­കൊ­ണ്ടു് സമ്പ­ന്ന­മാ­ണു­്. ചു­രു­ങ്ങി­യ­തു് ഏഴു­ഭാ­ഷ­ക­ളി­ലു­ള്ള ഗ്ര­ന്ഥ­ങ്ങ­ളെ­ങ്കി­ലു­മു­ണ്ടു് നമ്മു­ടെ ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളില്‍. മല­യാ­ളം, ഇം­ഗ്ലീ­ഷു­്, ഹി­ന്ദി, തമി­ഴു­്, കന്ന­ട. അറ­ബി, ഉര്‍­ദു, പോ­രാ­ത്ത­തി­നു് മല­ബാര്‍ പ്ര­ദേ­ശ­ത്തു് അറ­ബി മല­യാ­ള­വും! ഇന്നും നമ്മു­ടെ വലിയ ഗ്ര­ന്ഥ­ശാ­ല­ക­ളില്‍ (യൂ­ണി­വേ­ഴ്‌­സി­റ്റി ലൈ­ബ്ര­റി­ക­ളി­ലും സ്‌­റ്റേ­റ്റു് സെന്‍­ട്രല്‍ ലൈ­ബ്ര­റി­യി­ലു­മൊ­ക്കെ) കമ്പ്യൂ­ട്ടര്‍ കാ­റ്റ­ലോ­ഗില്‍ എം­.­ടി. യു­ടെ മഞ്ഞു് MANJU എന്നാ­ണു­്! അത്യ­ന്തം ശോ­ച­നീ­യ­മായ ഈയ­വ­സ്ഥ മാ­റ­ണം. ആണവ ചി­ല്ലു­കള്‍ പോ­ലെ­യു­ള്ള ദു­ര­ന്ത­ങ്ങ­ളു­ണ്ടെ­ങ്കി­ലും, യൂ­ണി­കോ­ഡി­ല­ധി­ഷ്ഠി­ത­മായ ഇന്ന­ത്തെ മല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­കത നമ്മു­ടെ ലി­പി­യില്‍­ത്ത­ന്നെ ഗ്ര­ന്ഥ­വി­വ­ര­വ്യ­വ­സ്ഥ­ക­ളു­ണ്ടാ­ക്കാ­നും വി­വ­രാ­ന്വേ­ഷ­ണം നട­ത്താ­നും പ്രാ­പ്ത­മാ­ണെ­ന്നു് തെ­ളി­യി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു് (നി­ത്യ, 2006). ഈയൊ­രു സാ­ങ്കേ­തി­ക­ത­യി­ലാ­ണു് മീ­രLMS പ്രേ­ാ­ഗ്രാം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു­്. മു­ക­ളില്‍­പ­റ­ഞ്ഞ ഏഴു­ഭാ­ഷ­ക­ളെ നേ­രി­ട്ടു് കസ്റ്റ­മൈ­സ് ചെ­യ്തി­ട്ടു­മു­ണ്ടു­്. അതു­കൊ­ണ്ടു് ഏതു­ഭാ­ഷ­യി­ലു­ള്ള പു­സ്ത­ക­ങ്ങ­ളു­ടെ­യും കാ­റ്റ­ലോ­ഗു് അത­തു സ്ക്രി­പ്റ്റു­പ­യോ­ഗി­ച്ചു് നിര്‍­മ്മി­ക്കാ­നും വി­വ­രാ­ന്വേ­ഷ­ണം നട­ത്താ­നും കഴി­യും.
കോ­ഹ­യും ഇ-ഗ്ര­ന്ഥാ­ല­യ­വും
ഗ്രാ­മീണ വാ­യ­ന­ശാ­ല­ക­ളു­ടെ കമ്പ്യൂ­ട്ട­റൈ­സേ­ഷ­നു­വേ­ണ്ടി NIC യു­മാ­യി സഹ­ക­രി­ച്ചു് ലൈ­ബ്ര­റി കൗണ്‍­സില്‍ ‘ഇ-ഗ്ര­ന്ഥാ­ല­യ’ എന്നൊ­രു പ്രേ­ാ­ഗ്രാം നട­പ്പി­ലാ­ക്കി­വ­രു­ന്നു­ണ്ടു­്. ബഹു­ഭാ­ഷാ­പ്രാ­പ്തി­യു­ള്ള, യൂ­ണി­കോ­ഡി­ല­ധി­ഷ്ഠി­ത­മാ­യ, കോഹ പോ­ലെ­യു­ള്ള ഒരു സമ­ഗ്ര­പാ­ക്കേ­ജാ­ണു് ഇ-ഗ്ര­ന്ഥാ­ലയ എന്നു് പറ­ഞ്ഞു­കേള്‍­ക്കു­ന്നു. സമ­ഗ്ര­മായ (ILMS – Integrated Library Management System) പാ­ക്കേ­ജു­കള്‍ ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളില്‍ എത്ര­മാ­ത്രം പ്രാ­യോ­ഗി­ക­മാ­ണെ­ന്ന­താ­ണു് പ്ര­ശ്‌­നം. കോ­ഹ­യും ഇ-ഗ്ര­ന്ഥാ­ല­യ­വു­മൊ­ക്കെ ചെ­റു­താ­ക്കി കസ്റ്റ­മൈ­റൈ­സു് ചെ­യ്താല്‍ അത്യ­ന്തം ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും. ഒരു ‘മെ­ലി­ഞ്ഞ കോ­ഹ’ യെ­ക്കു­റി­ച്ചു് വി­.­കെ. ആദര്‍­ശ് പറ­ഞ്ഞ­തു് ഓര്‍­ക്കു­മ­ല്ലോ. (DAKF Discussion)
അടി­സ്ഥാന മൊ­ഡ്യൂ­ളു­കള്‍
മീ­രLMS ല്‍ ഒരു കൊ­ച്ചു ലൈ­ബ്ര­റി­ക്കാ­വ­ശ്യ­മായ അത്യാ­വ­ശ്യം മൊ­ഡ്യൂ­ളു­ക­ളേ­യു­ള്ളൂ.
  1. കാ­റ്റ­ലോ­ഗു് നിര്‍­മ്മാ­ണം. ഇതില്‍ ‘മ­ല­യാ­ള­ഗ്ര­ന്ഥ­ത്തില്‍­നി­ന്നു് പകര്‍­ത്തി­യെ­ടു­ക്കു­ന്ന­തും ഉള്‍‍­പ്പെ­ടും (Copycat).
  2. കാ­റ്റ­ലോ­ഗു് സെര്‍­ച്ചു­്/ വി­വ­രാ­ന്വേ­ഷ­ണം.
  3. സര്‍­ക്കു­ലേ­ഷന്‍. ­പു­സ്ത­കം­ കൊ­ടു­ക്കു­ന്ന­തും മട­ക്കി­യെ­ടു­ക്കു­ന്ന­തും (Issue and Return) ഇതി­ലാ­ണു­്.
വലിയ പബ്ലി­ക് ലൈ­ബ്ര­റി­ക­ളൊ­ഴി­ച്ചു നിര്‍­ത്തി­യാല്‍ ആയി­ര­ക്ക­ണ­ക്കി­നു­വ­രു­ന്ന ഗ്രാ­മീണ ലൈ­ബ്ര­റി­ക­ളില്‍ ഈ അടി­സ്ഥാ­ന­മൊ­ഡ്യൂ­ളു­ക­ളു­ടെ ആവ­ശ്യ­മേ­യു­ള്ളൂ. വലിയ നെ­റ്റ്‌­വര്‍­ക്കു­ള്ള പബ്ലി­ക് ലൈ­ബ്ര­റി­ക­ളില്‍ കോ­ഹ­യാ­യി­രി­ക്കും സമു­ചി­തം. അവി­ടു­ത്തെ ബഹു­മു­ഖ­മായ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കു് മീ­രLMS പ്രാ­പ്ത­മാ­യി­രി­ക്കി­ല്ല.
മല­യാള വര്‍­ഗ്ഗീ­ക­ര­ണം
‘മ­ല­യാള ഗ്ര­ന്ഥ­വി­വ­ര’­ത്തി­ലെ 52,000 ഗ്ര­ന്ഥ­ങ്ങള്‍ 400 ഡി­.­ഡി­.­സി (Dewy Decimal Classification) ക്ലാ­സ്സു­ക­ളി­ലാ­യി വര്‍­ഗ്ഗീ­ക­രി­ച്ചി­ട്ടു­ണ്ടു­്. മല­യാ­ള­ത്തി­നു മാ­ത്ര­മാ­യി ചില ക്ലാ­സ്സു­കള്‍ കൂ­ട്ടി­ച്ചേര്‍­ത്തി­ട്ടു­ണ്ടു­്. ഉദാ­ഹ­ര­ണ­ത്തി­നു­്, കേ­ര­ള­ച­രി­ത്ര­ത്തില്‍ ശ്രീ­നാ­രാ­യ­ണ­ഗു­രു, ചട്ട­മ്പി­സ്വാ­മി മു­ത­ലാ­യ­വ. മല­യാള കവി­ത­യില്‍ ആട്ട­ക്ക­ഥ, മണി­പ്ര­വാ­ളം, മാ­പ്പി­ള­പ്പാ­ട്ടു­്, നാ­ടക-സി­നി­മ­ഗാ­ന­ങ്ങള്‍ എന്നി­ങ്ങ­നെ. മല­യാ­ള­സാ­ഹി­ത്യ­ത്തി­നു് ഡോ. പി. പവി­ത്രന്‍ പു­തിയ ക്ലാ­സ്സു­കള്‍ നിര്‍­ദേ­ശി­ച്ചി­ട്ടു­ണ്ടു­്. കേ­രള യൂ­ണി­വേ­ഴ്‌­സ്റ്റി­യി­ലെ ലൈ­ബ്ര­റി സയന്‍­സു് വി­ഭാ­ഗ­ത്തി­ലെ റീ­ഡര്‍ ശ്രീ. വര്‍­ഗ്ഗീ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­ക്കിയ മല­യാ­ളം DDC അടി­സ്ഥാ­ന­മാ­ക്കി­യാ­ണു് മീ­രLMS ലെ ക്ലാ­സ്സു­കള്‍ രൂ­പ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു­്. മീ­രLMS കു­റ­ച്ചി­ട­ങ്ങ­ളില്‍ ഇന്‍­സ്റ്റാള്‍­ചെ­യ്തു് പ്ര­വര്‍­ത്തി­ക്കു­ന്ന­തോ­ടെ മല­യാ­ള­ത്തി­ന്റെ DDC വര്‍­ഗ്ഗീ­ക­ര­ണ­ത്തി­നു് വി­ല­പ്പെ­ട്ട നിര്‍­ദ്ദേ­ശ­ങ്ങള്‍ ലഭി­ക്കും. അമ്പ­ത്തി­ര­ണ്ടാ­യി­രം പു­സ്ത­ക­ങ്ങള്‍ വര്‍­ഗ്ഗീ­ക­രി­ക്കു­ന്ന­തില്‍ എനി­ക്കു പറ്റിയ തെ­റ്റു­കള്‍ തി­രു­ത്താ­നും അതു് ഇട­യാ­ക്കും. മല­യാ­ളം DDC യു­ടെ സമ­ഗ്ര­മായ ഒരു ക്രേ­ാ­ഡീ­ക­ര­ണ­ത്തി­നു് നേ­തൃ­ത്വം നല്കാന്‍ ശ്രീ­മ­തി ലളി­താ­ലെ­നിന്‍ സമ്മ­തി­ച്ചി­ട്ടു­ണ്ട്. ഈ അക്കാ­ദ­മി­ക് പ്ര­വര്‍­ത്ത­ന­ത്തില്‍ മല­യാള ഐക്യ­വേ­ദി­യു­ടെ സജീ­വ­മായ പങ്കാ­ളി­ത്തം പവി­ത്രന്‍ വാ­ഗ്ദാ­നം ചെ­യ്തി­ട്ടു­ണ്ടു­്.
ലി­ന­ക്സ് പ്ര­വര്‍­ത്ത­കം
മീര പ്രേ­ാ­ഗ്രാം ചെ­യ്തി­രി­ക്കു­ന്ന­തു് ലി­ന­ക്സ് ഓപ്പ­റേ­റ്റിം­ഗ് സി­സ്റ്റ­ത്തി­ലാ­ണു­്. ഇതി­നെ­ക്കു­റി­ച്ച­റി­ഞ്ഞ പല­സു­ഹൃ­ത്തു­ക്ക­ളും മൈ­ക്രേ­ാ­സോ­ഫ്റ്റ് വിന്‍­ഡോ­സി­ലും മീര ലഭ്യ­മാ­ക്കാന്‍ എന്നോ­ടു് ആവ­ശ്യ­പ്പെ­ട്ടു. മീര ലി­ന­ക്സില്‍­ത­ന്നെ ഉറ­ച്ചു­നില്‍­ക്കാ­നു­ള്ള തീ­രു­മാ­ന­ത്തി­നു് പല കാ­ര­ണ­ങ്ങ­ളു­ണ്ടു­്. വിന്‍­ഡോ­സി­നെ ‘വി­ശ്വ­സി­ക്കാന്‍’ കൊ­ള്ളി­ല്ല എന്നു­ള്ള­താ­ണു് പ്ര­ധാ­ന­കാ­ര­ണം. എപ്പോ­ഴാ­ണു് വൈ­റ­സു് ആക്ര­മ­ണം ഉണ്ടാ­കു­ന്ന­തു­്, എപ്പോ­ഴാ­ണു് ഹാര്‍­ഡു് ഡി­സ്ക് പൂര്‍­ണ്ണ­മാ­യും ഫോര്‍­മാ­റ്റു് ചെ­യ്യേ­ണ്ടി­വ­രിക – ഇതൊ­ക്കെ വലിയ തല­വേ­ദ­ന­ക­ളാ­ണു­്. പ്ര­ത്യേക പ്ല­ഗ്ഗിന്‍­സു­കള്‍ കണ്ടെ­ത്തി ലി­ന­ക്സ് ഇന്‍­സ്റ്റാള്‍ ചെ­യ്യാന്‍ വൈ­ദ­ഗ്ദ്ധ്യം ആവ­ശ്യ­മ­മാ­യി­വ­രു­മെ­ങ്കി­ലും, ഒരി­ക്കല്‍ ഇന്‍­സ്റ്റാള്‍ ചെ­യ്താല്‍ കു­റ­ഞ്ഞ പരി­ച­ര­ണ­മേ (മെ­യി­ന്റ­നന്‍­സു­്/ റി­പ്പ­യ­റിം­ഗു­്) പി­ന്നീ­ടു് ആവ­ശ്യ­മാ­യി വരൂ. വിന്‍­ഡോ­സ് ഉപ­യോ­ഗി­ക്കു­ന്ന­വര്‍­ക്കു് ഇന്ന­ത്തെ­നി­ല­യ്ക്കു് നേ­രാം­വ­ണ്ണം മൂ­ന്നു­വര്‍­ഷ­മേ പു­തി­യൊ­രു കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ക്കാന്‍ കഴി­യൂ. അപ്പോ­ഴേ­ക്കും പു­തിയ വിന്‍­ഡോ­സു് വന്നു് നാ­മു­പ­യോ­ഗി­ക്കു­ന്ന­തൊ­ക്കെ ‘പ­ഴ­ഞ്ച’­നാ­യി­ത്തീ­രു­ന്നു. ലി­ന­ക്‌­സില്‍ ഇതു് സം­ഭ­വി­ക്കു­ന്നി­ല്ല. ചു­രു­ങ്ങി­യ­തു് പത്തു­വര്‍­ഷ­മെ­ങ്കി­ലും നി­ങ്ങ­ളു­ടെ കമ്പ്യൂ­ട്ടര്‍ അറ്റ­കു­റ്റ­ങ്ങ­ളി­ല്ലാ­തെ ഉപ­യോ­ഗി­ക്കാം. ഗ്രാ­മീണ വാ­യ­ന­ശാ­ല­കള്‍­ക്കു് ലി­ന­ക്‌­സ് സാ­മ്പ­ത്തി­ക­ഭാ­ര­ങ്ങ­ളു­ണ്ടാ­ക്കു­ന്നി­ല്ല എന്ന­തു് പ്ര­ധാ­ന­മാ­ണു­്.
ഗ്രാ­മ­ങ്ങ­ളില്‍ സ്വ­ത­ന്ത്ര­സോ­ഫ്റ്റ് വെ­യ­റി­ന്റെ സന്ദേ­ശ­ങ്ങ­ളും പ്ര­യോ­ഗ­ങ്ങ­ളും എത്തി­ക്കു­ക­യെ­ന്ന­തു് മീ­ര­യു­ടെ ഒരു ലക്ഷ്യ­മാ­ണു­്. മീര സൗ­ജ­ന്യ­മാ­യാ­ണു് വി­ത­ര­ണം ചെ­യ്യ­പ്പെ­ടു­ന്ന­തു­്. മീ­ര­യു­ടെ എല്ലാ ഡാ­റ്റാ­ബേ­സു­ക­ളും (ബു­ക് ടേ­ബിള്‍, മെ­മ്പര്‍ ടേ­ബിള്‍, ട്രാന്‍­സാ­ക്‌­ഷന്‍ ടേ­ബിള്‍, DDC ടേ­ബിള്‍ മു­ത­ലാ­യ­വ) ‘ഓ­പ്പണ്‍’ ആണു­്. മീര യൂ­ണി­കോ­ഡ് ഫോ­ണ്ടും ‘മ­ല­യാ­ള­ഗ്ര­ന്ഥ­വി­വ­ര’­വും GNU-GPL ലാ­ണു് പ്ര­സാ­ധ­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് അതി­നാല്‍ ഭാ­വി­യില്‍ മീ­ര­യേ­ക്കാള്‍ സമു­ചി­ത­മായ ഒരു പാ­ക്കേ­ജി­ലേ­ക്കു­്, ഉദാ­ഹ­ര­ണ­ത്തി­നു് കോ­ഹ­യി­ലേ­ക്കു­്, മാ­റാന്‍/­മൈ­ഗ്രേ­റ്റ് ചെ­യ്യാന്‍ യാ­തൊ­രു പ്ര­തി­ബ­ന്ധ­വു­മു­ണ്ടാ­കു­ന്നി­ല്ല. മീ­ര­യു­ടെ ഡാ­റ്റാ നിര്‍­വ്വ­ച­ന­ത്തില്‍­നി­ന്നും കോ­ഹ­യു­ടെ മാര്‍­ക്ക് 2 വി­ലേ­ക്കു് പരി­വര്‍­ത്ത­നം ചെ­യ്യാന്‍ ലളി­ത­മാ­യൊ­രു പ്രേ­ാ­ഗ്രാം മതി­യാ­കും. മീ­രLMS ന്റെ ബഗ്ഗിം­ഗ് പൂര്‍­ത്തി­യാ­കു­ക­യും എന്റെ മന­സ്സി­ലു­ള്ള­തു­പോ­ലെ മറ്റു­ചില പ്ര­വര്‍­ത്ത­ന­ങ്ങള്‍­കൂ­ടി ചേര്‍­ക്കു­ക­യും ചെ­യ്തു­ക­ഴി­ഞ്ഞാല്‍ സ്വ­ത­ന്ത്ര സോ­ഫ്റ്റു­വെ­യ­റാ­യി ലൈ­സന്‍­സു് ചെ­യ്യ­പ്പെ­ടു­ക­യും ചെ­യ്യും.
വാ­യ­ന­ശാ­ല­ക­ളു­ടെ പു­ന­രു­ദ്ധാ­ര­ണം
കേ­ര­ള­ന­വോ­ത്ഥാ­ന­ത്തി­ലെ പ്ര­കാ­ശ­പൂര്‍­ണ്ണ­മായ ഒരേ­ടാ­ണു് ശ്രീ. പി­.എന്‍. പണി­ക്ക­രു­ടെ നേ­തൃ­ത്ത്വ­ത്തി­ലാ­രം­ഭി­ച്ച ഗ്ര­ന്ഥ­ശാ­ലാ­പ്ര­സ്ഥാ­നം. അയ്യാ­യി­ര­ത്തി­ലേ­റെ ലൈ­ബ്ര­റി­ക­ളാ­ണു് കേ­ര­ള­ത്തി­ലു­ള്ള­തു­്. ഇത്ത­രം ഒരു സാം­സ്കാ­രിക സമ്പ­ന്നത ഇന്ത്യ­യി­ലെ മറ്റേ­തൊ­രു സം­സ്ഥ­ന­ത്തി­നാ­ണു് അവ­കാ­ശ­പ്പെ­ടാന്‍ കഴി­യു­ക? ലൈ­ബ്ര­റി നി­കു­തി­യില്‍­നി­ന്നും സമാ­ഹ­രി­ക്ക­പ്പെ­ടു­ന്ന വമ്പി­ച്ച സമ്പ­ത്തും ലൈ­ബ്ര­റി കൗണ്‍­സി­ലി­ന്റെ നേ­തൃ­ത്വ­വു­മൊ­ക്കെ­യു­ണ്ടെ­ങ്കി­ലും ഇന്ന­ത്തെ­നി­ല­യ്ക്കു് പോ­കു­ക­യാ­ണെ­ങ്കില്‍ അടു­ത്ത പത്തു­വര്‍­ഷ­ത്തി­ന­കം ഭൂ­രി­പ­ക്ഷം ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളും നാ­മാ­വ­ശേ­ഷ­മാ­കും. നൂ­റും ഇരു­നൂ­റും കൊ­ടു­ക്കല്‍-വാ­ങ്ങല്‍ ദി­വ­സം­പ്ര­തി­യു­ണ്ടാ­യി­രു­ന്ന ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളില്‍ ഇന്നു് വൈ­കു­ന്നേ­ര­ങ്ങ­ളില്‍ പത്തു­പേര്‍­പോ­ലും വന്നു് പു­സ്ത­കം എടു­ത്തു­കൊ­ണ്ടു­പോ­കു­ന്നി­ല്ല. സാ­ങ്കേ­തി­ക­ത­യില്‍ വന്ന വമ്പി­ച്ച­മാ­റ്റ­ങ്ങള്‍ വാ­യ­ന­യ്ക്കു­മേല്‍ ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ കട­ന്നു­ക­യ­റ്റ­ത്തി­നി­ട­യാ­ക്കി­യി­രി­ക്കു­ന്നു. പു­തിയ വി­ദ്യാ­ഭ്യാ­സ­ത്തില്‍ കു­ട്ടി­കള്‍­ക്കു് നഷ്ട­മാ­വു­ന്ന വൈ­കു­ന്നേ­ര­ങ്ങ­ളും എന്‍­ട്രന്‍­സു് പരീ­ക്ഷ­കള്‍­ക്കു വേ­ണ്ടി­യു­ള്ള അധി­ക­വാ­യ­ന­ക­ളും, മല­യാള ലി­പി­പ­രി­ഷ്ക­ര­ണം­മൂ­ലം പു­തി­യ­ത­ല­മു­റ­യില്‍ വാ­യ­ന­യി­ലും എഴു­ത്തി­ലു­മു­ണ്ടായ സന്നി­ഗ്ദ്ധ­ത­കള്‍ – ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളു­ടെ ശോ­ഷ­ണ­ത്തി­നു് ഇങ്ങ­നെ പല­കാ­ര­ണ­ങ്ങ­ളു­മു­ണ്ടു­്. വി­വ­ര­വി­നി­മയ സാ­ങ്കേ­തി­ക­ത­യു­പ­യോ­ഗി­ച്ചു് ലൈ­ബ്ര­റി­ക­ളി­ലെ വി­ജ്ഞാ­ന­സ­മ്പ­ത്തു് ക്ര­മീ­ക­രി­ക്കു­ക­യും വി­ത­ര­ണം­ചെ­യ്യു­ക­യു­മെ­ന്ന­തു് പു­ര­ന­രു­ദ്ധാ­ര­ണ­ത്തി­ന്റെ ആദ്യ­പ­ടി­യാ­യി കണ­ക്കാ­ക്കാ­വു­ന്ന­താ­ണു­്. കേ­ര­ള­സര്‍­ക്കാ­രും ലൈ­ബ്ര­റി കൗണ്‍­സി­ലും ഇക്കാ­ര്യം തി­രി­ച്ച­റി­യു­ക­യും പല­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കും മുന്‍­ക­യ്യെ­ടു­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു­്. ഇ-ഗ്ര­ന്ഥാ­ലയ സമു­ചി­ത­മാ­യൊ­രു കാല്‍­വെ­യ്പാ­ണു­്. സ്വ­ത­ന്ത്ര­സോ­ഫ്റ്റ് വെ­യര്‍ പ്ര­സ്ഥാ­ന­ത്തെ പ്രേ­ാ­ത്സാ­ഹി­പ്പി­ക്കാ­നാ­യി കേ­ര­ള­ത്തി­ലെ ലൈ­ബ്ര­റി­ക­ളു­ടെ ഔദ്യേ­ാ­ഗിക സോ­ഫ്റ്റ് വെ­യ­റാ­യി കോ­ഹ­യെ മൂ­ന്നു­വര്‍­ഷ­ങ്ങള്‍­ക്കു­മു­മ്പ് കേ­ര­ള­സര്‍­ക്കാര്‍ വി­ജ്ഞാ­പ­ന­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓര്‍­മ്മ. (മു­ഖ്യ­മ­ന്ത്രി­യു­ടെ ഐ.­ടി. ഉപ­ദേ­ഷ്ടാ­വാ­യി­രു­ന്ന ശ്രീ ജോ­സ­ഫ് മാ­ത്യു, അരുണ്‍, അനി­വര്‍ അര­വി­ന്ദു് എന്നി­വ­രു­ടെ ശ്ര­മ­ഫ­ല­മാ­യാ­ണു് ഇതു­ണ്ടാ­യ­തു­്). പല­വാ­യ­ന­ശാ­ല­കള്‍­ക്കും ഇതി­നാ­യി കമ്പ്യൂ­ട്ട­റു­കള്‍ വാ­ങ്ങി­ക്കൊ­ടു­ത്തി­ട്ടു­മു­ണ്ടു­്. പല­യി­ട­ത്തും അതൊ­ക്കെ വേ­ണ്ടും­വ­ണ്ണം ഉപ­യോ­ഗി­ക്കാന്‍ കഴി­ഞ്ഞി­ട്ടി­ല്ല.
ഗ്രാ­മീണ വി­വ­ര­കേ­ന്ദ്ര­ങ്ങള്‍
നവീന വി­വര-വി­നി­മയ സാ­ങ്കേ­തി­ക­ക­ളു­ടെ പ്ര­യോ­ഗ­ങ്ങള്‍ വാ­യ­ന­ശാ­ല­ക­ളില്‍ എത്തി­പ്പെ­ടു­ന്ന­തോ­ടെ യു­വ­ത­ല­മുറ ആകര്‍­ഷി­ക്ക­പ്പെ­ടാ­നു­ള്ള സാ­ദ്ധ്യ­ത­ക­ളു­ണ്ടു­്. ഗ്ര­ന്ഥാ­ല­യ­ങ്ങ­ളെ ഗ്രാ­മീണ വി­വ­ര­കേ­ന്ദ്ര­ങ്ങ­ളാ­ക്കി (Village Information Centre) മാ­റ്റാ­നു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കും ഇതു് വഴി­യൊ­രു­ക്കും. ഉദാ­ഹ­ര­ണ­ത്തി­നു­്, ഓരോ ഗ്രാ­മ­ത്തി­നും പ്ര­ത്യേ­ക­മാ­യു­ള്ള നാ­ട്ട­റി­വു­ക­ളു­ടെ സമാ­ഹ­ര­ണം. ഇതു് ഏതു വി­ഷ­യ­ത്തി­ലു­മാ­കാം – കൃ­ഷി, ഒറ്റ­മൂ­ലി, പഴ­ഞ്ചൊ­ല്ലു­കള്‍, പ്ര­ത്യേക പദ­ങ്ങള്‍, സ്ഥ­ല­നാ­മ­ങ്ങ­ളും ചരി­ത്ര­വും­…. ഇതൊ­ക്കെ ശേ­ഖ­രി­ച്ചു് അടി­ച്ചു­ചേര്‍­ക്കാ­നു­ള്ള ഒരു മൊ­ഡ്യൂള്‍ എന്റെ മന­സ്സി­ലു­ണ്ടു­്. ഇത്ത­രം ICT പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഗ്രാ­മ­ത്തി­ലെ കു­ട്ടി­ക­ളെ പങ്കെ­ടു­പ്പി­ക്കു­ക­യും ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­യി­ലെ കമ്പ്യൂ­ട്ടര്‍ സം­വി­ധാ­ന­ങ്ങള്‍ ഉപ­യോ­ഗി­ക്കാന്‍ അവ­സ­ര­മൊ­രു­ക്കു­ക­യും ചെ­യ്യു­ന്ന­തി­ലൂ­ടെ കു­ട്ടി­ക­ളെ പു­സ്ത­ക­ങ്ങ­ളി­ലേ­ക്ക­ടു­പ്പി­ക്കാ­നാ­യി ‘വാ­യ­നാ­വാ­ര­ങ്ങള്‍’ സം­ഘ­ടി­പ്പി­ക്കാം. കു­ട്ടി­കള്‍­ക്കു് പാ­ഠ്യ­പു­സ്ത­ക­ത്തില്‍ നി­ന്നു് വേ­റി­ട്ടൊ­രു വാ­യ­നാ­ശീ­ല­മു­ണ്ടാ­കു­ന്ന­തി­ലൂ­ടെ ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­കള്‍­ക്കു് പു­തി­യൊ­രു മു­ഖം കൈ­വ­രും. ഇതൊ­ക്കെ സ്വ­പ്ന­ങ്ങ­ളാ­ണു­്.
കോ­ല­ഴി­യും തി­രു­ന്നാ­വാ­യും
മീ­രLMS ന്റെ ആദ്യ­ത്തെ ഇന്‍­സ്റ്റ­ലേ­ഷന്‍ 2010 ഒക്ടോ­ബര്‍ 10 നു് ഞാ­യ­റാ­ഴ്ച ­കോ­ല­ഴി­ ഗ്രാ­മീണ വാ­യ­ന­ശാ­ല­യില്‍ നട­ന്നു. ‘മാ­ധ്യ­മ’ ദി­ന­പ­ത്ര­ത്തില്‍ പി­റ്റെ ദി­വ­സം വന്ന വാര്‍­ത്ത:
ഗ്രാ­മീണ വാ­യ­ന­ശാ­ല­ക­ളു­ടെ മു­ഖം മാ­റ്റി ‘മീ­ര’ യാ­ത്ര തു­ട­ങ്ങി.
തൃ­ശൂര്‍: ഗ്രാ­മീണ വാ­യ­ന­ശാ­ല­ക­ളു­ടെ അല­കും പി­ടി­യും മാ­റ്റു­ന്ന നൂ­തന കമ്പ്യൂ­ട്ടര്‍­വ­ത്ക­രണ പദ്ധ­തി­ക്കു് തൃ­ശൂ­രില്‍ തു­ട­ക്കം. ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­കള്‍­ക്കാ­യി പ്ര­ത്യേ­കം നിര്‍­മ്മി­ച്ച മീര ലൈ­ബ്ര­റി മാ­നേ­ജ്‌­മെ­ന്റ് സി­സ്റ്റ­മാ­ണു് (എല്‍.എം. എസ്) ഗ്രാ­മ­ങ്ങ­ളി­ലേ­ക്കു് യാ­ത്ര തു­ട­ങ്ങി­യ­തു­്. തൃ­ശൂര്‍ നഗ­ര­ത്തി­ന­ടു­ത്ത കോ­ല­ഴി ഗ്രാ­മീണ വാ­യ­ന­ശാ­ല­യില്‍ മീര ഞാ­യ­റാ­ഴ്ച ഇന്‍­സ്റ്റാള്‍ ചെ­യ്തു. തി­രു­നാ­വായ ശ്രീ­ശ­ങ്ക­രാ­ചാ­ര്യ യൂ­നി­വേ­ഴ്‌­സി­റ്റി­യു­ടെ ഓഫ് കാ­മ്പ­സില്‍ ഇതു് തി­ങ്ക­ളാ­ഴ്ച നി­ല­വില്‍ വരും. സം­സ്ഥാ­ന­ത്തു് ആദ്യ­മാ­യാ­ണു് ഒരു ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­യില്‍ ഈ സം­വി­ധാ­നം ഏര്‍­പ്പെ­ടു­ത്തു­ന്ന­തു­്.
ലി­ന­ക്സ് ഉപ­യോ­ഗി­ച്ചു പ്ര­വര്‍­ത്തി­ക്കു­ന്ന ‘മീ­ര’ പീ­ച്ചി കേ­രള വന­ഗ­വേ­ഷണ കേ­ന്ദ്ര­ത്തി­ലെ അസി. ലൈ­ബ്രേ­റി­യന്‍ കെ­.എ­ച്ചു് . ഹു­സൈ­നാ­ണു് രൂ­പ­കല്‍­പന ചെ­യ്തി­രി­ക്കു­ന്ന­തു­്. ലി­ന­ക്സ് വി­ദ­ഗ്ദ്ധ­രായ കെ­.­പി­.എന്‍. ഉണ്ണി­യും ആര്‍. രാ­കേ­ഷു­മാ­ണു് ഇതി­ന്റെ പ്രേ­ാ­ഗ്രാം നിര്‍­വ്വ­ഹി­ച്ച­തു­്. യൂ­നി­കോ­ഡി­ന­നു­സൃ­ത­മാ­യി രൂ­പ­കല്‍­പ­ന­ചെ­യ്ത ‘മീ­ര’ വഴി മല­യാ­ളം, ഹി­ന്ദി, തമി­ഴു­്, ഇം­ഗ്ലീ­ഷു­്, കന്ന­ട, അറ­ബി­ക്, ഉര്‍­ദു ഭാ­ഷ­ക­ളി­ലെ പു­സ്ത­ക­ങ്ങ­ളു­ടെ ഇല­ക്ട്രേ­ാ­ണി­ക് കാ­റ്റ­ലോ­ഗു് അത­തു ലി­പി­യു­പ­യോ­ഗി­ച്ചു് ഉണ്ടാ­ക്കാന്‍ കഴി­യും. ഇതു­വ­ഴി പു­സ്ത­ക­ങ്ങ­ളു­ടെ വി­വ­രാ­ന്വേ­ഷ­ണ­വും വി­ത­ര­ണ­വും സു­ഗ­മ­മാ­ക്കാം.
മല­യാ­ള­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച 52,000 പു­സ്ത­ക­ങ്ങ­ളു­ടെ ശേ­ഖ­ര­മായwww.malayalagrandham.comവെ­ബ്‌­സൈ­റ്റു­മാ­യി നേ­രി­ട്ടു് ബന്ധി­പ്പി­ച്ച­തി­നാല്‍ മീ­ര­യില്‍ കാ­റ്റ­ലോ­ഗു് നിര്‍­മ്മി­തി വള­രെ എളു­പ്പ­മാ­ണു­്. വെ­ബ്‌­സൈ­റ്റി­ലെ എല്ലാ ഗ്ര­ന്ഥ­ങ്ങ­ളും ശാ­സ്ത്രീ­യ­മാ­യി 400 വി­ഭാ­ഗ­ങ്ങ­ളില്‍ (ഡി­.­ഡി­.­സി / ഡ്യൂ­വി ഡെ­സി­മല്‍ ക്ലാ­സി­ഫി­ക്കേ­ഷന്‍) വര്‍­ഗ്ഗീ­ക­രി­ച്ചി­രി­ക്കു­ന്ന­തി­നാല്‍ ഡാ­റ്റാ എന്‍­ട്രി പൂര്‍­ത്തി­യാ­കു­ന്ന­തോ­ടെ ലൈ­ബ്ര­റി ആധു­നി­ക­മാ­യി സം­വി­ധാ­നം ചെ­യ്യ­പ്പെ­ടും. ലി­ന­ക്സ് പ്ലാ­റ്റ്‌­ഫോ­മില്‍ സ്വ­ത­ന്ത്ര­മാ­യാ­ണു് മീര സം­വി­ധാ­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു­്. രണ്ടു് മണി­ക്കൂര്‍­കൊ­ണ്ടു് ഇന്‍­സ്റ്റ­ലേ­ഷ­നും പഠ­ന­വും പൂര്‍­ത്തി­യാ­ക്കാ­നാ­വും. അഞ്ച് ലക്ഷം പു­സ്ത­ക­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യാന്‍ ശേ­ഷി­യു­ണ്ടു­്.
1951 ല്‍ ആരം­ഭി­ച്ച കോ­ല­ഴി വാ­യ­ന­ശാ­ല­യില്‍ ഇപ്പോള്‍ 15,000 ത്തോ­ളം ഗ്ര­ന്ഥ­ങ്ങ­ളും അഞ്ഞൂ­റി­ലേ­റെ അം­ഗ­ങ്ങ­ളും ഉണ്ടു­്. ലൈ­ബ്ര­റി ഭാ­ര­വാ­ഹി­ക­ളായ ഉണ്ണി, അജി­തന്‍, സവി­ത, മു­ര­ളി, ആന്റ­ണി, ബാ­ല­ച­ന്ദ്രന്‍, സു­ലോ­ചന എന്നി­വ­രാ­ണു് ഇതി­നു് മുന്‍­കൈ­യെ­ടു­ത്ത­ത്.
അടു­ത്ത ദി­വ­സം, പത്ര­ക്കു­റി­പ്പില്‍ സൂ­ചി­പ്പി­ച്ച­പോ­ലെ തി­രു­ന്നാ­വായ ശ്രീ­ശ­ങ്ക­രാ യൂ­ണി­വേ­ഴ്‌­സി­റ്റി ഓഫ് കാ­മ്പ­സി­ലെ ലൈ­ബ്ര­റി­യില്‍ മീ­ര­യു­ടെ രണ്ടാ­മ­ത്തെ ഇന്‍­സ്റ്റ­ലേ­ഷന്‍ നട­ന്നു. കോ­ല­ഴി­യി­ലേ­തു് ഒരു ‘ത­നി’ ഗ്രാ­മീണ വാ­യ­ന­ശാ­ല­യാ­ണു­്. പതി­നാ­യി­രം പു­സ്ത­ക­ങ്ങ­ളു­ണ്ടെ­ങ്കി­ലും അധിക വാ­യ­ന­യും ഡി­റ്റ­ക്ടീ­വു് നോ­വ­ലു­ക­ളാ­ണു­്. ജന­പ്രി­യ­ത­യു­ടെ കാ­ര്യ­ത്തില്‍ എം­.­ടി. യും ബഷീ­റു­മു­ണ്ടു­്. എന്നാല്‍ തി­രു­ന്നാ­വാ­യ­യി­ലെ ലൈ­ബ്ര­റി വ്യ­ത്യ­സ്ത­മാ­ണു­്. 12,000 പു­സ്ത­ക­ങ്ങ­ളെ­യു­ള്ളു­വെ­ങ്കി­ലും കേ­ര­ള­ത്തി­ലെ ഏറ്റ­വും ‘ക­ന­പ്പെ­ട്ട’ ഒരു അക്കാ­ദ­മി­ക് ലൈ­ബ്ര­റി­യാ­ണി­തു­്. മല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ ഏറ്റ­വും ഗൗ­ര­വ­പൂര്‍­ണ്ണ­മായ ഒരു ശേ­ഖ­ര­മാ­ണി­തു­്. ഇം­ഗ്ലീ­ഷു് ഗ്ര­ന്ഥ­ങ്ങ­ളും അതേ­പോ­ലെ തന്നെ. ഡോ. പവി­ത്ര­നും മല­യാ­ള­വ­കു­പ്പു് മേ­ധാ­വി ഡോ. സു­ഷ­മ­യു­മാ­ണു് മീ­രLMS ഉപ­യോ­ഗി­ച്ചു­ള്ള ലൈ­ബ്ര­റി കമ്പ്യൂ­ട്ട­റൈ­സേ­ഷ­നു് നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന­തു­്. കൂ­ടെ മല­യാ­ളം വി­ദ്യാര്‍­ത്ഥി­ക­ളും ഉത്സാ­ഹ­ത്തോ­ടെ­യു­ണ്ടു­്. ഓരോ ഗ്ര­ന്ഥ­ത്തി­ന്റെ­യും വി­പു­ല­മായ ‘കു­റി­പ്പു­കള്‍’ വി­ദ്യാര്‍­ത്ഥി­ക­ളെ­ക്കൊ­ണ്ട് തയ്യാ­റാ­ക്കി മീ­ര­യു­ടെ Note ല്‍ അടി­ച്ചു­ചേര്‍­ക്കാ­നു­ള്ള പദ്ധ­തി­ക്കു് തു­ട­ക്കം കു­റി­ച്ചു­ക­ഴി­ഞ്ഞു. ഇതി­ലൂ­ടെ ബി­രുദ-ബി­രു­ദാ­ന­ന്തര വി­ദ്യാര്‍­ത്ഥി­കള്‍ മല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­മാ­യി നേ­രി­ട്ടു് പരി­ച­യ­പ്പെ­ടാ­നി­ട­വ­രും.
കൊ­ട­കര പഞ്ചാ­യ­ത്തു് കേ­ന്ദ്ര­വാ­യ­ന­ശാ­ല­യി­ലാ­ണു് മീ­രLMS ന്റെ മൂ­ന്നാ­മ­ത്തെ ഇന്‍­സ്റ്റ­ലേ­ഷന്‍. യു­വ­ക­വി ജയന്‍ അവ­ണൂ­രാ­ണു് ഇവി­ടെ നേ­തൃ­ത്വം നല്കു­ന്ന­തു­്. കേ­ര­ള­ത്തി­ലെ ഗ്രാ­മീണ വാ­യ­ന­ശാ­ല­ക­ളി­ലെ കമ്പ്യൂ­ട്ട­റൈ­സേ­ഷ­നു് വി­ല­പ്പെ­ട്ട പ്രാ­യോ­ഗിക നിര്‍­ദ്ദേ­ശ­ങ്ങള്‍ നല്കാന്‍ ജയ­നു കഴി­യും.
സ്കൂള്‍, കോ­ളേ­ജ് ലൈ­ബ്ര­റി­കള്‍
മീ­ര­യു­ടെ ഇന്‍­സ്റ്റ­ലേ­ഷ­നു പറ്റിയ ഇട­ങ്ങ­ളാ­ണി­തു­്. കേ­ര­ള­ത്തി­ലെ പ്ര­ശ­സ്ത­മായ ഗവണ്‍­മെ­ന്റ് ആര്‍­ട്‌­സു് ആന്റ് സയന്‍­സ് കോ­ളേ­ജു­ക­ളി­ലെ ലൈ­ബ്ര­റി­ക­ളി­ലെ അവ­സ്ഥ പരി­താ­പ­ക­ര­മാ­ണു­്.­തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്‌­സി­റ്റി കോ­ളേ­ജും കൊ­ച്ചി­യി­ലെ മഹാ­രാ­ജാ­സു് കോ­ളേ­ജു­മൊ­ക്കെ ഇതില്‍ പെ­ടും. തു­ണി­കൊ­ണ്ടു് മൂ­ടി മൂ­ല­യില്‍ അന­ക്കാ­തെ­വ­ച്ചി­രി­ക്കു­ന്ന ഒരു കമ്പ്യൂ­ട്ട­റി­നെ നാ­ല­ഞ്ചു് വര്‍­ഷ­ങ്ങള്‍­ക്കു­മു­മ്പ് തി­രു­വ­ന­ന്ത­പു­രം യൂ­ണി­വേ­ഴ്‌­സി­റ്റി കേ­ളേ­ജു് ലൈ­ബ്ര­റി­യില്‍ ഞാന്‍ കാ­ണു­ക­യു­ണ്ടാ­യി. മറി­ച്ചു­്, കേ­ര­ള­ത്തി­ലെ മാ­നേ­ജ്‌­മെ­ന്റ് കോ­ളേ­ജു­കള്‍ കമ്പ്യൂ­ട്ട­റൈ­സേ­ഷ­ന്റെ കാ­ര്യ­ത്തില്‍ വള­രെ മു­ന്നോ­ട്ടു­പോ­യി­ട്ടു­ണ്ടു­്. നാ­ല­ഞ്ച് ലക്ഷം രൂ­പ­യെ­ങ്കി­ലും ചി­ല­വ­ഴി­ച്ചു് വര്‍­ഷ­ങ്ങള്‍­ക്കു­മു­മ്പേ മി­ക്ക­യി­ട­ത്തും ലൈ­ബ്ര­റി കമ്പ്യൂ­ട്ട­റൈ­സേ­ഷന്‍ നട­പ്പി­ലാ­ക്കി­യി­രി­ക്കു­ന്നു. അതി­നു­ള്ള മെ­ച്ച­ങ്ങ­ളും അവര്‍­ക്കു­ണ്ടാ­യി­ട്ടു­ണ്ടു­്. പല മാ­നേ­ജ്‌­മെ­ന്റ് കോ­ളേ­ജു­ക­ളും യു­ജി­സി­യു­ടെ വലിയ സ്റ്റാര്‍ പദ­വി­കള്‍ നേ­ടി­യി­രി­ക്കു­ന്നു. ലൈ­ബ്ര­റി­ക­ളു­ടെ ആധു­നി­ക­വല്‍­ക്ക­ര­ണം ഈ പദ­വി­കള്‍ നേ­ടി­ക്കൊ­ടു­ക്കു­ന്ന­തില്‍ വലിയ പങ്കു­വ­ഹി­ക്കു­ന്നു.
ലി­ന­ക്സും മീ­ര­യും ‘ചെ­ല­വി­ല്ലാ­ത്ത’­താ­ക­യ­തി­നാല്‍ സര്‍­ക്കാര്‍ സ്കൂള്‍, കോ­ളേ­ജ് ലൈ­ബ്ര­റി­ക­ളില്‍ എളു­പ്പം പ്ര­യോ­ഗി­ക്കാ­വു­ന്ന­തേ­യു­ള്ളൂ. കാ­റ്റ­ലോ­ഗു് നിര്‍­മ്മാ­ണ­ത്തില്‍ വി­ദ്യാര്‍­ത്ഥി­ക­ളെ പങ്കെ­ടു­പ്പി­ക്കു­ന്ന­തു് മല­യാ­ള­ഭാ­ഷ­യോ­ടും ഭാ­ഷാ­സാ­ങ്കേ­ത­ക­ത­യോ­ടും സര്‍­വ്വോ­പ­രി നമ്മു­ടെ ഗ്ര­ന്ഥ­സ­മു­ച്ച­യ­ത്തോ­ടും പു­തി­യ­ത­ല­മു­റ­യെ അടു­പ്പി­ക്കാന്‍ ഇട­വ­രു­ത്തും. ‘തി­രു­ന്നാ­വായ അനു­ഭ­വം’ ഇതു് ബല­പ്പെ­ടു­ത്തു­ന്നു.
അണി­യറ ശി­ല്പി­കള്‍
2006­ലാ­ണു് മീ­രLMS ന്റെ പ്രേ­ാ­ഗ്രാ­മിം­ഗു് ഞാന്‍ തു­ട­ങ്ങി­യ­തു­്. വിന്‍­ഡോ­സി­ലാ­യി­രു­ന്നു പ്ര­വര്‍­ത്ത­നം. 2008 ല്‍ ഏതാ­ണ്ടു് പൂര്‍­ത്തീ­ക­രി­ക്കു­ക­യും ആദ്യ ഇന്‍­സ്റ്റ­ലേ­ഷന്‍ നട­ത്തു­ക­യും ചെ­യ്തു. പി­ന്നീ­ട­തു് മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കാ­നാ­യി­ല്ല. 2008 ല്‍ കെ­.­പി­.എന്‍ ഉണ്ണി­കൃ­ഷ്ണ­നു­മാ­യി പരി­ച­യ­പ്പെ­ടാ­നി­ട­യാ­യി. ലി­ന­ക്സി­ലു­ള്ള മീ­ര­യു­ടെ തു­ട­ക്കം അങ്ങ­നെ­യാ­ണു­്. ഉണ്ണി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ‘ക്രി­യ­ത’­യി­ലെ എല്ലാ­വ­രും മീ­ര­യു­ടെ നിര്‍­വ്വ­ഹ­ണ­ത്തില്‍ പങ്കാ­ളി­ക­ളാ­ണു­്. ആര്‍. രാ­കേ­ഷ് ആണു് പ്ര­ധാ­ന­മാ­യും കോ­ഡിം­ഗ് നിര്‍­വ്വ­ഹി­ക്കു­ന്ന­തു­്. ഹരി, നവീന്‍, നി­തീ­ഷു് എന്നി­വര്‍ മീ­ര­യോ­ടൊ­പ്പം ഉണ്ടു­്. വേ­ത­ന­ങ്ങ­ളൊ­ന്നും പറ്റാ­തെ­യാ­ണു് ഈ കു­ട്ടി­കള്‍ മീ­ര­യെ വളര്‍­ത്തി­യെ­ടു­ക്കു­ന്ന­തു­്.
നാ­ല­ഞ്ചു­വര്‍­ഷ­ത്തെ ശ്ര­മ­ഫ­ല­മാ­യാ­ണു് ‘മ­ല­യാ­ള­ഗ്ര­ന്ഥ­വി­വ­രം’ യൂ­ണി­ക്കോ­ഡില്‍ തയ്യാ­റാ­ക്കി­യ­തു­്. അതി­നു് സാ­മ്പ­ത്തി­ക­വും സാ­ങ്കേ­തി­ക­വു­മായ സൗ­ക­ര്യ­ങ്ങള്‍ ഒരു­ക്കി­ത്ത­ന്ന­വര്‍ ബീ­ഹൈ­വ് ഡി­ജി­റ്റല്‍ കണ്‍­സെ­പ്റ്റ്‌­സി­ന്റെ സാ­ര­ഥി­യായ ശ്രീ. പി­.എം. അബ്ദുല്‍­ഖാ­ദര്‍, സെ­ന്റര്‍ ഫോര്‍ സൗ­ത്തു് ഇന്ത്യന്‍ സ്റ്റ­ഡീ­സി­ന്റെ ഡയ­റ­ക്ടര്‍ ഡോ. ആര്‍. രാ­മന്‍­നാ­യര്‍, സ്വ­ത­ന്ത്ര മല­യാ­ളം കമ്പ്യൂ­ട്ടിം­ഗ് (SMC) നു് നേ­തൃ­ത്വം നല്‍­കു­ന്ന ശ്രീ. അനി­വര്‍ അര­വി­ന്ദു് എന്നി­വ­രാ­ണു­്. വി­മര്‍­ശ­ന­ങ്ങ­ളും ഉള്ക്കാ­ഴ്ച­ക­ളു­മാ­യി ഡോ. മാ­മ്മന്‍ ചു­ണ്ട­മ­ണ്ണില്‍ (KFRI, പീ­ച്ചി) എപ്പോ­ഴും അടു­ത്തു­ണ്ടു­്.
1999 ലാ­ണു് രചന അക്ഷ­ര­വേ­ദി രൂ­പം­കൊ­ള്ളു­ക­യും മല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­ടെ ശരി­യായ ദി­ശാ­ബോ­ധം നിര്‍­ണ്ണ­യി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്ന­തു­്. ശ്രീ. ആര്‍. ചി­ത്ര­ജ­കു­മാ­രി­ന്റെ നേ­തൃ­ത്വ­വും സൗ­ഹൃ­ദ­വു­മാ­ണു് ഭാ­ഷാ­സാ­ങ്കേ­തി­ക­രം­ഗ­ത്തു് എനി­ക്കു് പ്ര­വര്‍­ത്തി­ക്കാന്‍ അവ­സ­രം നല്‍­കി­യ­തും മീ­രLMS ഉള്‍­പ്പെ­ടെ­യു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലേ­ക്കു് നയി­ച്ച­തും.
പിന്‍­കു­റി­പ്പു്
സു­നിത ടി­.­വി. എഡി­റ്റു ചെ­യ്ത ‘സൈ­ബര്‍ മല­യാ­ള’­ത്തില്‍ (2009, കറ­ന്റ് ബു­ക്‌­സു­്, തൃ­ശൂ­രില്‍) എന്റെ­യൊ­രു ലേ­ഖ­ന­മു­ണ്ടു­്. – ‘മ­ല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത: ആശ­ക­ളും പ്ര­തീ­ക്ഷ­ക­ളും’ (പു­റം 96.) അതു് അവ­സാ­നി­ക്കു­ന്ന­തു് ഒരു പിന്‍­കു­റി­പ്പോ­ടെ­യാ­ണു­്:
2008 ആഗ­സ്റ്റ് 9 ന് എട­പ്പാ­ളി­ന­ടു­ത്തു് വട്ടം­കു­ളം ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­യില്‍ കവി. പി­.­പി. രാ­മ­ച­ന്ദ്രന്‍ ‘മീ­രLMS’ എന്ന പ്രേ­ാ­ഗ്രാ­മി­നു് അനൗ­ദ്യേ­ാ­ഗി­ക­മാ­യി തു­ട­ക്കം കു­റി­ച്ചു. മല­യാ­ള­ത്തി­ന്റെ തന­തു­ലി­പി ഉള്‍­പ്പെ­ടെ ഇന്ത്യ­യി­ലെ /ലോ­ക­ത്തി­ലെ ഏതു ഭാ­ഷ­യി­ലു­മു­ള്ള സ്ക്രി­പ്റ്റ് ഉപ­യോ­ഗി­ച്ചും പു­സ്ത­ക­ങ്ങ­ളു­ടെ ഡി­ജി­റ്റല്‍ കാ­റ്റ­ലോ­ഗ് ഉണ്ടാ­ക്കാ­നും സെര്‍­ച്ച് ചെ­യ്യാ­നും ഉപ­ക­രി­ക്കു­ന്ന പ്രേ­ാ­ഗ്രാ­മാ­ണു് മീ­രLMS ( ലൈ­ബ്ര­റി മാ­നേ­ജ്‌­മെ­ന്റ് സി­സ്റ്റം­.) കഴി­ഞ്ഞ പതി­ന­ഞ്ചു വര്‍­ഷ­ങ്ങള്‍­ക്കു­ള്ളില്‍ കേ­ര­ള­ത്തി­ലെ മി­ക­ച്ച ലൈ­ബ്ര­റി­ക­ളൊ­ക്കെ കമ്പ്യൂ­ട്ട­റൈ­സു് ചെ­യ്തി­ട്ടു­ണ്ട്. പക്ഷേ വി­വ­ര­വ്യ­വ­സ്ഥാ നിര്‍­മ്മി­തി­യില്‍ മല­യാ­ളം സ്ക്രി­പ്റ്റി­ന്റെ സ്ഥാ­നം തു­ലോം തു­ച്ഛ­മാ­ണു­്. ഉദാ­ഹ­ര­ണ­ത്തി­നു­്, തി­രു­വ­ന­ന്ത­പു­ര­ത്തെ സ്‌­റ്റേ­റ്റ് സെന്‍­ട്രല്‍ ലൈ­ബ്ര­റി­യി­ലെ ഇരു­പ­ത്ത­യ്യാ­യി­ര­ത്തോ­ളം വരു­ന്ന മല­യാ­ള­ഗ്ര­ന്ഥ­ശേ­ഖ­ര­ത്തി­ന്റെ ഡി­ജി­റ്റല്‍ കാ­റ്റ­ലോ­ഗു് ഉണ്ടാ­ക്കി­യി­രി­ക്കു­ന്ന­ത് ഇം­ഗ്ലീ­ഷി­ലാ­ണു­്. മഞ്ഞ് എന്ന ഗ്ര­ന്ഥം അതില്‍ MANJU ആണു­്. NTUPPUPPAAKKORAANAENTAARNNU എന്ന­തു് ‘ന്റു­പ്പൂ­പ്പാ­ക്കൊ­രാ­നേ­ണ്ടാര്‍­ന്നു­്’ എന്ന് നാം മന­സ്സി­ലാ­ക്ക­ണം! കേ­ര­ള­ത്തില്‍ പ്ര­ചാ­രം നേ­ടി­യി­രി­ക്കു­ന്ന ഇന്‍­ഫര്‍­മേ­ഷന്‍ ടെ­കേ­്‌­നാ­ള­ജി­യു­ടെ ഭാ­ഷാ­പ­ര­മായ പോ­രാ­യ്മ­കള്‍ പരി­ഹ­രി­ക്കാ­നു­ള്ള ഒരു ബദല്‍ അന്വേ­ഷ­ണ­മാ­ണു് മീ­രLMS. ഒരു ഗ്ര­ന്ഥ­വി­വ­ര­വ്യ­വ­സ്ഥ (Bibliographic Information System)­യി­ലൂ­ടെ യൂ­നി­കോ­ഡും തന­തു­ലി­പി­യും വി­വ­ര­വ്യ­വ­സ്ഥാ­നിര്‍­മ്മി­തി­യു­മൊ­ക്കെ കേ­ര­ള­ത്തി­ലെ ഗ്രാ­മ­ങ്ങ­ളില്‍ പരി­ച­യ­പ്പെ­ടു­ത്താന്‍ ഈ സം­ര­ഭ­ത്ത­നു കഴി­യും. കേ­ര­ള­ത്തി­ലെ അയ്യാ­യി­ര­ത്തോ­ളം വരു­ന്ന ഗ്രാ­മീ­ണ­വാ­യ­ന­ശാ­ല­ക­ളില്‍ കമ്പ്യൂ­ട്ട­റും ഇന്റര്‍­നെ­റ്റും ഉപ­യോ­ഗ­പ്പെ­ടു­ത്തി പര­സ്പ­ര­ബ­ന്ധി­ത­മായ ഗ്രാ­മീ­ണ­വി­വ­ര­കേ­ന്ദ്ര­ങ്ങ­ളാ­ക്കി (Village Information Centers) മാ­റ്റാ­നു­ള്ള പദ്ധ­തി­കള്‍ സര്‍­ക്കാര്‍ തല­ത്തില്‍ രൂ­പം­കൊ­ണ്ടു­വ­രു­ന്നു. യൂ­നി­കോ­ഡു് അടി­സ്ഥാ­ന­മാ­ക്കി­യു­ള്ള മല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­ടെ വി­പു­ല­മായ പ്ര­യോ­ഗ­ങ്ങള്‍­ക്കു് ഇതു് വഴി­തെ­ളി­യി­ക്കും.
കെ­.എ­ച്ച്. ഹു­സൈന്‍
(മീര LMS ബ്ലോ­ഗില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ