കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ പങ്കെടുത്ത ആറളം പക്ഷി സര്‍വേയിലെ ബാക്കിയുള്ള കുറച്ചു ചിത്രങ്ങള്‍ ! വിവരണം ആയി എഴുതണം എന്ന് വിചാരിച്ചു ഡ്രാഫ്റ്റ് ആക്കി , നീട്ടി വച്ച് വച്ച് ഇതു വരെയായി .ഇനി ഇതിനെ കുറിച്ച് എഴുതാന്‍ സമയം കിട്ടുമ്പോള്‍ എഴുതണം . ഒരു ഫോട്ടോ ബ്ലോഗ് ആയി ഈ പോസ്റ്റ് ഇടുന്നു !
ഫോട്ടോകള്‍ എല്ലാം എടുത്തവര്‍ക്ക് അവകാശപെട്ടത് .ക്യാമ്പില്‍ ഫോട്ടോസ് എല്ലാരും പങ്കുവച്ചപ്പോള്‍ കിട്ടിയതാണ് മിക്കതും . ആരുടെ ഒക്കെ ആണെന്ന് അറിയില്ല!
അവസാന ദിവസത്തെ പരീക്ഷയും എഴുതി തല പെരുത്ത് വട്ടായി നില്‍ക്കുമ്പോള്‍ ആണ് എനിക്ക് ഇങ്ങനെ ഒരു അസുലഭമായ ഒരു അവസരം ലഭിച്ചത് . ശരിക്കും ഒരു നല്ല ഒരു അനുഭവമായിരുന്നു ആ ക്യാമ്പ് .
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ന്റെ പരിപാടികളില്‍ വച്ച് പരിചയപെട്ട ജയ്സെന്‍ നെടുമ്പാലയുമായുള്ള ചാറ്റിങ് ആണ് എന്നെ ഈ ക്യാമ്പില്‍ എത്തിച്ചത് !
7:40 വൈകുന്നേരം ഞാന്‍: പക്ഷി നിരീക്ഷണത്തിന് പോവാന്ന് കേട്ടെ !!!
Jaisen: ഉം. :)
ഞാന്‍: :) ഇനി മൂന്നു ദിവസം മൊത്തം കാട്ടിലാണോ ?
7:43 Jaisen: അതേ.
7:44 ഞാന്‍: ഒരാളെ അസിസ്റ്റന്റ് ആയി വേണോ ?
Jaisen: ആരാ? താങ്കളാണോ? ;)
ഞാന്‍: അതെ ! ;)
7:45 Jaisen: പോരെ. പക്ഷേ, ഇതൊരു ഉല്ലാസയാത്രയല്ല.തിരുവനന്തപുരത്തു നിന്നും പ്രസാദ് വരുന്നുണ്ടു്.
7:47 ഞാന്‍: കാര്യമായിട്ടാണോ ? എന്റെ പരീക്ഷ ഇന്നു കഴിഞ്ഞു. 5 ദിവസം ഒഴിവാണ് . :)
Jaisen: കാര്യായിട്ടു് തന്നെയാ പറഞ്ഞതു്.
പക്ഷേ, എന്റെ കൂടെത്തന്നെ ആയിക്കൊള്ളണം എന്നില്ല, കേട്ടോ.
7:48 ഞാന്‍: എന്താണ് പരിപാടി ? മീന്‍സ് അജണ്ട ?
Jaisen: അവിടെ എത്തിയ ശേഷമേ ടീമുകളൊക്കെ fix ചെയ്യു.
it is an annual event,
hosted by forest dept.
7:49 and, an organisation called "seek" associates with it.
It is bird count.
It will be very interesting for few people, and for few others, may be boring. http://www.aralam.org
7:51 ഞാന്‍:ഓക്കെ .യുവര്‍ മൊബൈല്‍ നമ്പര്‍ പ്ലീസ് !
Jaisen: +91 XXXXXXX
If u have genuine intersest in birds, and in nature, wildlife etc, then only come...
If u have genuine intersest in birds, and in nature, wildlife etc, then only come...
:)
7:54 ഞാന്‍: വീട്ടില്‍ ചോദിച്ചു വിളിക്കാം ! നാളെ എപ്പോഴാ പരിപാടി സ്റ്റാര്‍ട്ട് ചെയ്യുക ? തൃശ്ശൂരില്‍ നിന്ന് കണ്ണൂര് എത്തേണ്ടേ !
Jaisen: കണ്ണൂര്‍ എത്തിയാലും പോര.
7:55 വൈകുന്നേരം ഇരിട്ടിയില്‍ നിന്നു് പിന്നേ 20 km പോകണം.
7:56 വൈകുന്നേരം നാളെ ഉച്ചക്കു് മുമ്പു് വളയഞ്ചാലില്‍ എത്താന്‍ കഴിഞ്ഞാലേ പങ്കെടുക്കാന്‍ പറ്റു..
7:57 വൈകുന്നേരം ബേസ് ക്യാമ്പിലേക്കു് വനം വകുപ്പിന്റെ വാഹനം മാത്രമേ പോവൂ.
7:58 വൈകുന്നേരം അതു കൊണ്ടു് ആ വാഹനങ്ങള്‍ വിടുന്നതിന്നു് മുമ്പു് വളയഞ്ചാലില്‍ എത്തണം.
പിന്നെ എത്തീട്ടു് കാര്യമില്ല. മടങ്ങിപ്പോരേണ്ടി വരും.
ഞാന്‍: ok
8:00 Jaisen: കണ്ണൂര്‍ ജില്ലയുടെയും കര്‍ണാടകത്തിന്റെയും അതിരിലാണു് സ്ഥലം. ഒരരികില്‍ വയനാടും.
8:02 വൈകുന്നേരം ഞാന്‍ കോഴിക്കോട്ടുള്ള എന്റെ വീട്ടില്‍ നിന്നു് 6 മണിക്കു് മുമ്പേ പുറപ്പെടും.
8:14 ഞാന്‍: തൃശൂര്‍ നിന്ന് കണ്ണൂര്‍ ക്ക് എത്ര സമയം എടുക്കും ,യാത്ര (ബസ് ,തീവണ്ടി )? പിന്നെ അവിടെ താമസം ,ഭക്ഷണം ?
Jaisen: ഭക്ഷണം അവിടെ ഉണ്ടാവും. താമസം കാട്ടിന്നുള്ളിലെ ക്യാമ്പിലാവും.
ഞാന്‍: യാത്ര സമയം ?
ഫ്രം തൃശൂര്‍ ?
Jaisen: കോഴിക്കോട്ടു് നിന്നു് തലശ്ശേരി വരെ 2 മണിക്കൂര്‍.
8:16 ഞാന്‍: എവിടെ നിന്നും 5 മണിക്ക് കണ്ണൂര്‍ ബസ്സ് ഉണ്ട് !
8:17 കോഴിക്കോട് 8.30 എത്തും. അതിനപ്പുറം പോയിട്ടില്ല
Jaisen: തലശ്ശേരി നിന്നു് ഇരിട്ടി - വളയഞ്ചാല്‍ - മൂന്നര മണിക്കൂര്‍ കുറഞ്ഞതു്.
8:18 തീവണ്ടിക്കു് വരുന്നതാവും നല്ലതു്. മലബാര്‍ എക്സ്പ്രസ്സിനു് പ്രസാദ് വരുന്നുണ്ടു്.
ഞാന്‍: സമയം പ്രശ്നം ആണ് ! 12 മണിക്കേ അവിടെ ഉദ്ദേശ്യം എത്താന്‍ പറ്റു
Jaisen: അതിന്നു് മുമ്പേ എത്താന്‍ നോക്കണം.
ഞാന്‍: ചോദിക്കട്ടെ !
Jaisen: മലബാര്‍ 6 മണി്കകു് കോഴിക്കോട്ടെത്തും.
8:20 പിന്നെ, കാട്ടില്‍ പരിമിതമായ സൌകര്യങ്ങളേ താമസിക്കുന്നതിനൊക്കെ ഉണ്ടാവുള്ളു കേട്ടോ.
അഡ്ജസ്റ്റു് ചെയ്തോളണം..
പിന്നെ പരാതി പറഞ്ഞേക്കരുതു്. :D
8:22 ബെഡ്ഷീറ്റ്, പുതപ്പു്, ടോര്‍ച്ചു്, മെഴുകുതിരി, തീപ്പെട്ടി, പേനാക്കത്തി ഇത്യാദി മാരകായുധങ്ങള്‍ കയ്യില്‍ കരുതുന്നതാവും നല്ലതു്.
8:23 സ്ലീപ്പിങ് ബാഗ്, ബൈനോക്കുലര്‍, ക്യാമറ തുടങ്ങിയവ ഉണ്ടെങ്കില്‍ ബെസ്റ്റു്.
8:24 കാട്ടിന്നുള്ളില്‍ മൊബൈലിനു് റേഞ്ചു് ഉണ്ടായിക്കൊള്ളണമെന്നില്ല.
8:25 ഞാന്‍: ബസിനു എന്തായാലും എത്താന്‍ പറ്റില്ല . ട്രെയിന്‍ സമയം അറിയാന്‍ എന്താ ഒരു വഴി ?
8:26 Jaisen: റെയില്‍വേ വെബു്സൈറ്റു് നോക്കിയാട്ടെ.
ഞാന്‍: k
Jaisen: അല്ലേല്‍ തീവണ്ടിയാപ്പീസ്സിലേക്കു് വിളിച്ചന്വേഷിക്കൂ.
6 മിനിട്ടുകള്‍
8:33 ഞാന്‍: ട്രെയിന്‍ രണ്ടു മണിക്ക് തൃശൂര്‍ എത്തും !
Jaisen: ഒകെ. അപ്പോ അതില് കേറിക്കോളൂ. :)
ഞാന്‍: ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം !
Jaisen: കെ.
അന്നു രാത്രി തന്നെ മനു ബാലകൃഷ്ണന്‍ എന്ന സുഹൃത്തിനൊപ്പം തലശേരിക്കു തീവണ്ടി കയറി . ഇത്രേം നേരം ഉറകം തുങ്ങികൊണ്ട് കമ്പ്യൂട്ടറില്‍ കളിച്ചു കൊണ്ടിരിക്കുനവന്‍ ഒരു നിമിഷം ,പെട്ടെന്ന് ഞാന്‍ കണ്ണൂര്‍ക്ക് പോവാണ് എന്നത് , വീട്ടുകാരെ ബോധ്യപെടുത്താന്‍ ഇത്തിരി കഷ്ടപ്പെട്ടു :(
ബാക്കിയുള്ളത് സമയം കിട്ടുനതിനനുസരിച്ചു അപ്ഡേറ്റ് ചെയ്യാം ! :)
ഞാന്‍ ഇതിനു വളരെ അടുത്താണ്. നാട്ടിലെ കാഴ്ചകള്‍ ഞാന്‍ നഷ്ടപ്പെടുത്തി......സസ്നേഹം
മറുപടിഇല്ലാതാക്കൂഞാന് നാളെ ഇവിടേക്ക് പോകുന്നുണ്ട്.
മറുപടിഇല്ലാതാക്കൂ