2010, സെപ്റ്റംബർ 18, ശനിയാഴ്ച
കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍
ഗ്രാമ വിശുദ്ധിയുടെ ബാക്കിപത്രമായി, ഇനി ഈ കണ്ണാന്തളി പൂക്കള്‍ കൂടി ബാക്കി ..
വിലങ്ങന്‍ കുന്നില്‍ കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍....
പണ്ട് കുന്നിന് ചെരുവുകളില്‍ സമൃദ്ധമായി ഉണ്ടായിരുന്ന ഈ പൂവ് ഇപ്പോള്‍ നാമാവശേഷമായി .
എം ടി യുടെ കഥകളില്‍ വായിച്ചറിഞ്ഞ ഈ ചെടി ഞാന്‍ കണ്ടെത്തിയത് അവിചാരിതമായാണ് . കുറച്ചു പേരോട് അന്വേഷിച്ചതുകൊണ്ടാണ് ഇതു കണ്ണാന്തളി ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് . പുതു തലമുറയ്ക്ക് അത്രയ്ക്ക് അന്യമാണ് ഇതുപോലുള്ള നാടന്‍ പൂക്കള്‍.. കുന്നുകള്‍ ഇടിച്ചു ഇന്നു പാടം നികത്തുന്നു . വികസനമെന്ന പേരില്‍ നടക്കുന്ന ഈ പ്രവര്‍ത്തിക്കു മനുഷ്യന് നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ് ..
ഇതുമൂലം നമ്മുടെ സ്വന്തം നിറങ്ങളും ഗന്ധങ്ങളും വിസ്മയങ്ങളുമാണ് നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുനത് . .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എം ടി യുടെ ഓര്‍മക്കുറിപ്പ് ഞാനും വായിച്ചിട്ടുണ്ട്. ഇന്നു വരെ കണ്ണാന്തളിപ്പൂക്കള്‍ ഞാന്‍ കണ്ടിട്ടില്ല.. ഈ ചിത്രങ്ങള്‍ക്ക് നന്ദി..
മറുപടിഇല്ലാതാക്കൂവിക്കിപ്പീഡിയയില് അപ്ലോഡിയോ?
വിക്കിപീഡിയയില്‍ ഇപ്പോള്‍ തന്നെ ഒരു ചിത്രം ഉണ്ട്. പിന്നെ എന്റെ കയ്യില്‍ ഉള്ളതിന് ക്ലാരിടി കുറവാണു. അതോണ്ട് വേണ്ട എന്ന് വച്ചു :(
മറുപടിഇല്ലാതാക്കൂആ അഞ്ചാമത്തെ ചിത്രം അങ്ങ് അപ്ലോഡിക്കോ ..അതു കൊള്ളാം !!
മറുപടിഇല്ലാതാക്കൂ@Hrishi Done !
മറുപടിഇല്ലാതാക്കൂhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%BF_1.jpg
എംടിക്കഥകളില് മാത്രം കണ്ട പൂക്കള്‍..നന്ദി.
മറുപടിഇല്ലാതാക്കൂകണ്ണാന്തളിച്ചിത്രങ്ങൾ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ!
മനോജേട്ടാ നന്നായിരിക്കുന്നു,പിന്നെ രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഉറപ്പായും വന്നേനെ,പിന്നെ പ്രോഗ്രാം എങ്ങനുണ്ടായിരുന്നു.ഞാന്‍ ബൂലോകത്തില്‍ എന്റെ പേരങ്ങു മാറ്റി
മറുപടിഇല്ലാതാക്കൂhttp://planetmalayalam.blogspot.com/ ഇതാണ് എന്റെ പുതിയ ബ്ലോഗ് തുടങ്ങിയിട്ടേ ഉള്ളു.അഭിപ്രായം അറിയക്കണേ.