2010, ജൂലൈ 23, വെള്ളിയാഴ്‌ച

Foradian ഫോണ്ടില്‍ രൂപയുടെ ചിഹ്നം - ഒരു യാഥാര്‍ത്യം !

അവര്‍ ചെയ്തത് , അവരുടെ ഒരു ഫോണ്ടില്‍ ~ എന്ന ചിഹ്നത്തിനു പകരം രൂപയുടെ സിംബല്‍ വരച്ചു ചേര്‍ത്തു !ഇതത്ര വലിയ അന കാര്യം ഒന്നുമല്ല .1500 ഓളം അക്ഷരങ്ങള്‍ വരച്ചുണ്ടാക്കി മലയാളം യുണികോഡ് ഫോണ്ട് ഇവിടെ ഉണ്ടാക്കാമെങ്കില്‍ ഇതുപോലൊരു ചെറിയ രൂപ പടം ചേര്ക്കാനാണോ പാട് !


അനേകം രേഖകളില്‍ ഉപയോഗിക്കേണ്ട ഒന്നാണു് രൂപയുടേ ചിഹ്നം, അതിനെ ഇത്ര നിസാരമായി ഏതെങ്കിലും ഒരു code pointല്‍ പടം വരച്ച് വെച്ചതുകൊണ്ടു മാത്രം കാര്യമായില്ല.


ഫോരത്യന്‍ ഫോണ്ട്  ഫോര്‍ജില്‍ തുറന്നപ്പോള്‍ .
അകെ മാറ്റിയത് ആ ചുവന്ന വട്ടത്തിലുള്ള ~ chara മാത്രം !

നമ്മള്‍ ഇപ്പോ മലയാളത്തില്‍ അനുഭവിച്ചു വരുന്ന അസ്കി പ്രശ്നം തന്നെയാണ് ഇതും വിളിച്ചു വരുത്താന്‍ പോകുന്നത് ! രൂപയുടെ ചിഹ്നം കാണണമെങ്കില്‍ ഈ പ്രതേക ഫോണ്ട് ഉപയോഗിക്കണം ! കുടാതെ ഈ ഫോണ്ടില്‍ ~ ചിഹ്നം ,ഒരേ സമയം രുപക്കൊപ്പം  ഉപയോഗിക്കാനും പറ്റില്ല .കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം മാറ്റിയ chara യുടെ വാല്യൂ
ഇപ്പോഴും~ തന്നെ .ഈ മാറ്റം ,വെറും പ്രിന്റ്‌ എടുക്കുനവ്ര്‍ക്ക് വേണ്ടി മാത്രം ഉപകരപെടും !

ഒന്ന് കുടി വിശധികരിച്ചാല്‍, രൂപയുടെ ചിഹ്നം വച്ച് കമ്പ്യൂട്ടറില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്നത്  ' ~ ' റിസള്‍ട്ട്‌ ആവും !
[
സംശയം ഉള്ളവര്‍ ഈ ഫോണ്ട് വച്ച് രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്തു,അത് കോപ്പി പേസ്റ്റ് ചെയ്തു ,ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കു]


ഈ കാര്യത്തെ പ്രൊമോട്ട് ചെയ്ത പത്രങ്ങളും ബ്ലോഗര്‍മാരും കാര്യങ്ങളുടെ കിടപ്പ് ആദ്യം മനസിലാക്കണമായിരുന്നു. കാള പെറ്റു എന്ന് കേട്ടപോഴെക്കും കയറെടുക്കാന്‍ പോയ പോലെയായി കാര്യങ്ങള്‍ :P
ഇനി അതുവരെ, രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്യാന്‍ എന്ത് ചെയ്യും എന്നല്ലേ ?


ഇത്രയും കാലം ഇത് ഉണ്ടായിട്ടാണോ രൂപ ഉപയോഗിച്ചിരുന്നത് ?ഇത് അത് പോലെ തുടരുകയാണ് നല്ലത് ,അല്ലെങ്കില്‍ ഭാവിയില്‍ ഇത്
തുടര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും .സര്‍ക്കാര്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപെടുവിക്കും മുന്‍പ് ഇത് എവിടെ ,ഏതു കീ യുടെ സ്ഥാനത് വരും എന്ന് കുടി ഉത്തരവില്‍ പറയേണ്ടതായിരുന്നു. ഇതിപ്പോ ഞാന്‍ $ സിംബല്‍ മാറ്റി അതിന്റെ സ്ഥാനത് രൂപ വരച്ചു വച്ച് പുതിയ ഫോണ്ട് ഉണ്ടാക്കിയാല്‍ അത് എല്ലാരും സ്വീകരിക്കുമോ ?
ഇതാ, രൂപ ടൈപ്പ് ചെയ്യാന്‍  എന്റെ വക ഒരു രീതി . $ ഞെക്കിയാല്‍ രൂപയുടെ ചിഹ്നം വരും !!
 


രൂപയുടെ ചിഹ്നം യുണികോഡില്‍ ഉള്പെടുതും വരെ നമുക്ക് കാത്തിരിക്കാം !


[Foradian Technologies ഇറക്കിയ ആ ഫോണ്ടില്‍ ലാറ്റിന്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത് ! അറ്റ്ലീസ്റ്റ് അവര്‍ക്ക് ,ഒരു വിധം എല്ലാ ഇന്ത്യന്‍ ഭാഷകള്‍ ഉള്ള ഏതെങ്കിലും ഫോണ്ടില്‍ ഈ തട്ടിപ്പ് ചെയ്തു ഇറക്കാമായിരുന്നു ! ഒന്നുമില്ലേലും ഇതു ഇന്ത്യക്കാര്‍ ഉപയോഗികേണ്ട ഒന്നല്ലേ .:P ]

2 അഭിപ്രായങ്ങൾ:

  1. ഒരു ഫോണ്ട് ക്രിയെറ്റ്ര് ഉള്ള ആര്‍ക്കും ചെയ്യാവുന്ന് നിസാര കാര്യമാണിത്. ചില paid ബ്ലോഗ്ഗ്ര്മാര്‍ ഇതിനെ ഒരാന്ക്കാര്യമാക്കി അവതരിപ്പിച്ചു എന്നേ ഒള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. കാള പെറ്റു എന്നാപിന്നെ കയറിങ്ങെടുത്തോ രാമാ...........

    നാലാളറിയണം.... കച്ചവടം പൊടിപൊടിക്കണം ഫോരത്യന്‍ കമ്പനിയെ നാലാളറിയണം.... അറിഞ്ഞല്ലൊ... അത്രയെ അവരും ഉദ്ധേശിച്ചുള്ളൂ.... അല്ലാതെ ദേശസ്നേഹം കൊണ്ട് ആണെന്ന്‌ എനിക്ക് തോന്നിയിട്ടില്ല

    മറുപടിഇല്ലാതാക്കൂ