വരികള്‍ യുണിക്കോഡ് മലയാളത്തില്‍ .....
[ഇവിടെ ആസ്കി യില്‍ കാണാം ]
ഗ്രീന്‍ കേരള എക്‌സ്‌പ്രസ്സ്
തീം സോങ്ങ്
(റഫീക്ക് അഹമ്മദ് രചന നിര്‍വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഡോ. ശ്രീവത്സന്‍ ജെ മേനോനാണ്.)
ഇത് ഭൂമി ഒരേയൊരു ജീവകലാവേദി
ജലവായുവിദാനമിണങ്ങിയ മലര്‍വാടി
ചിരമെത്ര പരസ്‌പര ബന്ധിതമാണെല്ലാം
ഇതില്‍ നാമിഴ ചേര്‍ന്നവര്‍ താള തരംഗങ്ങള്‍
അവിരാമ ഭംഗുര മീലയമൊഴുകുമ്പോള്‍
അതിലാരുമപശ്രുതിച്ചേര്‍ക്കരുതെ നാളെ
(ഇത് ഭൂമി)
കാടും മലമേടും കിളിജാലമാകെയുണര്‍ന്നൊരു കാവും
നീരും കുളിര്‍കാറ്റും വേറെങ്ങുണ്ടോ
പൂവും തളിരിലയും കനിയാര്‍ന്നു താഴ്‌ങ്ന്നുലമൊരു ക്കൊമ്പും
മഞ്ഞും ഇളവെയിലും വേറെങ്ങുണ്ടോ
ഈ ജന്മം നമ്മള്‍ക്കായി തന്നൊരുക്കിയോരമ്മക്കായ്
പകരം നാം എന്താണൊ നല്‍കുന്നു (2)
താഴെ നിന്നീ കാതല്‍ കമ്പില്‍ കൊത്തുന്നു
മേലെ നമ്മല്‍ വാഴും നേരൊന്നോര്‍ക്കാതെ (2)
(ഇത് ഭൂമി)
മണ്ണില്‍ തെളി വിണ്ണില്‍ കരിമൂടിയാകെ നിറഞൊരു കാലം
ജീവന്‍ വിറയോലും ഒരു കെടുകാലം
കുന്നും പുഴമണലും ചെറുനാണയതിന്നു വിറ്റു തുലയ്ക്കും
നെഞ്ചില്‍ കനിവില്ലാത്തൊരു കളിയല്ലോ
ചെറുനേരം കഴിയാനായി വീണു കിട്ടിയ വരമിതുനാം
പോകുമ്പോള്‍ കൈമാറി പോവേണം (2)
കുഞ്ഞിക്കലായ് ഇന്നീ മുറ്റത്തോടുന്നോര്‍
കുഞ്ഞുങ്ങള്‍ക്കായ് നാമീ ലോകം നല്കെണ്ടേ (2)
(ഇത് ഭൂമി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ