2010, ജൂലൈ 27, ചൊവ്വാഴ്ച

ഗ്രീന്‍ കേരള എക്സ്പ്രസ്സിനു കൊടിയിറങ്ങി.

ഗ്രീന്‍ കേരള എക്സ്പ്രസ്സിനു കൊടിയിറങ്ങി. ഇന്ത്യയുടെ ആത്മാവ്  ജീവിക്കുനത് ഗ്രാമങ്ങള്‍ ആണെന്ന ഗാന്ധി വാക്യത്തെ അനുസ്മരിക്കുനതയിരുന്നു ഈ സംരഭം . ഇന്ത്യയുടെ പുതിയ സ്വപ്നങ്ങള്‍ക്ക് ഇതു തുടക്കമാവും എന്നു നമ്മുക്ക് പ്രത്യാശിക്കാം . വികസനങ്ങളുടെ നിരവധി മാതൃകകളും യഥാര്‍ത്യങ്ങളും ആണ് നമുക്കീ പരിപാടി കാണിച്ചു തന്നത് .നമ്മുടെ നാട്ടില്‍ ഇത്രയേറെ കാര്യങ്ങള്‍ നടക്കുന്നുടെന്നു ലോകത്തോടെ വിളിച്ചു പറയാനും അയല്‍ക്കാരന്റെ മാതൃകകളെ നാളെ നമ്മുടെ ഗ്രാമത്തിലേക്ക് പറിച്ചു നടാനും ഉള്ള ഒരു വേദി യായി ഈ സംരംഭം .
അടാട്ട് പഞ്ചായത്തിന്[തൃശൂര്‍ ] മുന്നാം സ്ഥാനവും അകത്തെത്തറ [ പാലക്കാട്‌ ] പഞ്ചായത്തിന് രണ്ടാം സ്ഥാനവും ,കേരളത്തിലെ മികച്ച പഞ്ചായത്തായി പാലക്കാട്‌ ജില്ലയിലെ എലപുള്ളി പഞ്ചായത്തും തിരഞ്ഞെടുക്കപ്പെട്ടു . ഒന്നാം സ്ഥാനക്കാരന് ഒരു കോടി രൂപയും രണ്ടാം സ്ഥാനത്തിനും മുന്നാം സ്ഥാനത്തിനും യഥാ ക്രമം 50,25  ലക്ഷം രൂപയും ലഭിക്കും .ഇതോടൊപ്പം മികച്ച നഗര സഭ കള്‍ക്കുള്ള സമ്മാനങ്ങളും പ്രക്യപിച്ചു.
ഇതുപോലെ മറ്റു  പഞ്ചായത്തു കള്‍ക്കും ഉണ്ട് അവരുടെതായ വികസന മാതൃകകള്‍



ഇതോടൊപ്പം തന്നെ ശ്രദ്ധിക്കപെട്ട രണ്ടു കാര്യങ്ങള്‍ ആണ് ഹരിത ഗീതവും ഗ്രീന്‍ ടിപ്പുമായി വരുന്ന കുഞ്ഞിയും അപ്പുവും ടിന്‍റുവും


പ്രകൃതിയെ മനസിലാക്കുവാനും, പ്രകൃതി വിഭവങ്ങള്പാഴാക്കാതെ ഉപയോഗിക്കുവാനുമുള്ള സന്ദേശങ്ങളാണ് ടിന്റുവും കുഞ്ഞിയും അപ്പുവും കൂടി പ്രേക്ഷകര്ക്ക് നല്കുന്നത്.


ഗ്രീന്‍ കേരള എക്സ്പ്രസിന്‍റെ ഈണമായ 'ഹരിത ഗീതം'
റഫീക്ക് അഹമ്മദ് രചന നിര്വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് ഡോ. ശ്രീവത്സന്ജെ മേനോനാണ്.ഇതു ഭൂമി ഒരേയൊരു ജീവകലാവേദി'... എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പ്രകൃതിയുടെ പച്ചപ്പും നന്മയും വിളിച്ചോതുന്നതോടൊപ്പം, ഭൂമിയോട് മനുഷ്യന്റെ അവഗണന അരുതെന്നും ഓര്മ്മിപ്പിക്കുന്നു. പ്രദീപ് സോമസുന്ദരം, അമല്ആന്റണി, മീര രാം മോഹന്എന്നിവരുടെ സ്വരമാധുരി ഹരിത ഗീതത്തെ വ്യത്യസ്തമാക്കുന്നു. വില്ല്യമാണ് ഓര്ക്കസ്ട്രേഷന്‍. യോജിച്ച ദൃശ്യാവിഷ്ക്കരണം നല്കി പ്രേക്ഷക മനസ്സില്ഹരിത ഗീതത്തിനെ കുടിയിരുത്തിയതിന് പിന്നില്പ്രവര്ത്തിച്ചത് രമേഷ് വിക്രമനാണ്. രാജീവ് വിജയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ