2010, ജൂലൈ 29, വ്യാഴാഴ്‌ച

കേരള സര്‍ക്കാരിന്റെ ഒരു വെബ്സൈറ്റ്, IE ബ്രൌസര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നു !

കേരള സര്‍ക്കാരിന്റെ പട്ടിക ജാതി വികസന വകുപ്പിന്റെ ഈ വെബ്‌ സൈറ്റ്,  ഇന്റര്‍നെറ്റ്‌ explorer  ഉപയോഗിച്ച് മാത്രം തുറക്കാന്‍ ഉണ്ടാക്കിയതാണ് . എന്റെ ഒരു അയല്‍വാസിക്ക്‌ പഠനവശ്യത്തിനായി ഒരു ഗ്രാന്‍ഡ്‌ ലഭിക്കാനുള്ള ഒരു അപേക്ഷ ഓണ്‍ലൈന്‍ ആയി കൊടുക്കാനാണ് ഞാന്‍ ഈ സൈറ്റില്‍ കയറിയത് . 






"നിങ്ങള്‍ ഇപ്പോള്‍ നെറ്റ് സ്കേപില്‍ ആണ് .ഈ സൈറ്റിന്റെ മുഴുവന്‍ വിഭവങ്ങളും ലഭിക്കാന്‍  ദയവായി IE6  ഉപയോഗിക്കുക ." ഈ സന്ദേശം ആണ് ലോഗിന്‍ ചെയ്താല്‍ ആദ്യം ലഭിക്കുക .


സര്‍ക്കാര്‍ മുന്‍കൈ എടുത്തു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ,നാട്ടിലെ എല്ലാ സ്കൂളുകളിലും   it@സ്കൂള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍ , സര്‍ക്കാരിന്റെ ഒരു വകുപ്പ് (അതും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഒരു ഗ്രാന്റ് ) ഓണ്‍ലൈന്‍ ആയി നടപ്പാകുമ്പോള്‍ ഇതു പോലുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ് .  
എന്തുകൊണ്ടാണ് ഈ IE6  ഉപയോഗിക്കാന്‍ പറയുന്നത് എന്നു എനിക്ക് മനസിലാവുന്നില്ല . IE6 ഉപയോഗിച്ചാല്‍  സെക്യൂരിറ്റി ക്ക് ഭീഷണിയാണെന്ന് മൈക്രോസോഫ്റ്റ്‌ തന്നെ സമതിച്ച സാഹചരത്തില്‍ നമ്മുടെ സര്‍ക്കാര്‍ എന്തിനാണാവോ ബാങ്കിംഗ് തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ സൈറ്റ് IE6  ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുനത് ?


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികളെ പ്രതിഷേധിക്കുവിന്‍ , പ്രതികരിക്കുവിന്‍ ..


[എന്റെയില്‍ വിന്‍ഡോസ്‌  ഇല്ലാത്തതിനാല്‍, അടുത്തുള്ള  കഫെയില്‍ പോയി IE6 ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു കാര്യം സാധിച്ചു. :P   സ്കൂളുകള്‍മൊത്തം ലിനക്സ്‌വല്‍ക്കരിച്ചതിനാല്‍ അവരെങ്ങനെ ആവൊ ഇതൊക്കെ ചെയ്യുന്നത് ?]

4 അഭിപ്രായങ്ങൾ:

  1. free software foundation kee jay...........i like to spread knowledge...

    മറുപടിഇല്ലാതാക്കൂ
  2. manoj,ningalude bloginte header manoharamyirikkunnu ithupole ithil ninnum vyathasthamayi enteyum akkanam ennagrahamund ...thankalude sahayam pratheekshikkunnu....

    msb330@gmail.com

    മറുപടിഇല്ലാതാക്കൂ
  3. @മുഹമ്മദ്‌ ഷരീഫ് , ഇതു വളരെ സിമ്പിള്‍ ആയ കാര്യം ആണ് . ഒരു തരികിട.ഈ ടെമ്പ്ലേറ്റ് കുറച്ചു ഓവര്‍ ആയതു കൊണ്ട് മാറ്റണം എന്ന് വിചാരിചിരിക്കുകയയിരുന്നെ . ഇവിടെ അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഉണ്ട് . എന്തെങ്കിലും സഹായം വേണമെങ്കില്‍ ഒരു മെയില്‍ അയച്ചാല്‍ മതി . manojkmohanme03107 അറ്റ്‌ gmail ഡോട്ട് com .

    മറുപടിഇല്ലാതാക്കൂ
  4. sory . link http://manojkmohan.blogspot.com/2009/07/blog-post_25.html

    മറുപടിഇല്ലാതാക്കൂ