ഇന്ത്യന്‍ ടെലി വിഷന്‍ ചരിത്രത്തിലെ ആദ്യ സോഷ്യല്‍ റിയാലിറ്റി ഷോ ആയ ഗ്രീന്‍ കേരള എക്സ്പ്രസ്സ് നു തിരശീല വീഴുകയാണ് .
പാട്ടും ഡാന്സും മറ്റു കോലഹലങ്ങളുമൊന്നും മാനദണ്ഡമാക്കാതെ സുസ്ഥിര വികസന മാതൃകകളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ മത്സരിക്കുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റി ഷോ, ഒരു നൂതന മാധ്യമ പരീക്ഷണം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടി . കുടുത്തല്‍ വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ വായിക്കു .
കേരള ഭൌതിക ഭൂപടത്തിന്റെ ഒരു നേര്‍കാഴ്ച യായി ഈ വേറിട്ട റിയാലിറ്റി ഷോ . പല നാടുകളും ജീവിത രീതികളും അവിടുതത്തെ വികസന മാതൃകകളും എല്ലാം കൊണ്ടും സമ്പന്നമായി ഈ പരിപാടി .അധികാര വികേന്ദ്രികരണത്തിന്റെ കരണത്തിന് ഇതുപോലുള്ള ഒരു ഉദാഹരണം നല്കാന്‍ ഇനി യില്ല . ഗ്രാമീണന്റെ സ്വന്തം വാഹനമായ സൈക്കിളിലൂടെ ചുറ്റിനടന്ന് ഓരോ ഗ്രാമങ്ങളിലേയും വിശേഷങ്ങള്‍ നമ്മോടു പങ്കുവെക്കുന്ന പുതുമയര്‍ന്ന ഒന്നുകൂടിയാണ് ഗ്രീന്‍ കേരള എക്സ്പ്രസ്. രണ്ടു ഘട്ടമായി നടന്ന ഈ പരിപാടിയില്‍ ആദ്യ ഘട്ടത്തില്‍ 140 ഗ്രാമപഞ്ചായത്തുകളും 10 മുനിസിപ്പാലികളും 2 കോര്പ്പറേഷനുകളുമാണ് പങ്കെടുത്തത്.അതില്‍ നിന്ന് പാലക്കാട് ജില്ലയില് നിന്ന് കണ്ണാടി, എലപ്പുളളി, അകത്തേത്തറ, ആലപ്പുഴയില് നിന്ന് പാലമേല്, ചെറിയനാട്, കഞ്ഞിക്കുഴി, തൃശ്ശൂര് ജില്ലയില് നിന്ന് കൊരട്ടി, അടാട്ട്, വയനാട് ജില്ലയില് നിന്ന് മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തു നിന്ന് നിലമ്പൂര്, കോഴിക്കോട് നിന്ന് കൊടിയത്തൂര് തിരുവനന്തപുരത്ത് നിന്ന് ആര്യനാട്, കുന്നത്തുകാല്, കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡോ. കെ.പി. കണ്ണന്, ഡോ. വിനീത മേനോന്, ഡോ. ആര്.വി.ജി.മേനോന്, പ്രൊഫ. എം.കെ. പ്രസാദ്, ആര്. ഹേലി, നിര്മ്മല സാനു ജോര്ജ് എന്നീ മുഖ്യ ജൂറികളടക്കം വിവിധ മേഖലകളിലെ 41 ഓളം പ്രമുഖരാണ് വിധി നിര്ണയം നടത്തിയത്.ഒരു കോടി രൂപ സമ്മാനം പ്രക്യാപിച്ച ഈ സംരഭം ഇന്നു കൊടിയിരങ്ങുകയാണ് .
വ്യത്യസ്ടമായ ഒരു കാഴ്ചാനുഭവം സമ്മാനിച്ച സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിനും സി~ഡിറ്റിനും ശുചിത്വമിഷനും ദൂരദര്‍ശന്റെ മലയാളം ചാനലിനും ബന്ധപെട്ട എല്ലാവര്ക്കും നന്ദി .
ഹരിത ഗീതം [ എന്തായാലും കാണു ...]
അവസന റൌണ്ടില്‍ എത്തിയ പഞ്ചായത്തുകളെ കുറിച്ച്.
ഗ്രീന്‍ കേരള എക്സ്പ്രസ്സ് ന്റെ യു ട്യൂബ് ചാനല്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ