കേരള സര്‍ക്കാരിന്റെ പട്ടിക ജാതി വികസന വകുപ്പിന്റെ ഈ വെബ് സൈറ്റ്, ഇന്റര്‍നെറ്റ് explorer ഉപയോഗിച്ച് മാത്രം തുറക്കാന്‍ ഉണ്ടാക്കിയതാണ് . എന്റെ ഒരു അയല്‍വാസിക്ക് പഠനവശ്യത്തിനായി ഒരു ഗ്രാന്‍ഡ് ലഭിക്കാനുള്ള ഒരു അപേക്ഷ ഓണ്‍ലൈന്‍ ആയി കൊടുക്കാനാണ് ഞാന്‍ ഈ സൈറ്റില്‍ കയറിയത് .
"നിങ്ങള്‍ ഇപ്പോള്‍ നെറ്റ് സ്കേപില്‍ ആണ് .ഈ സൈറ്റിന്റെ മുഴുവന്‍ വിഭവങ്ങളും ലഭിക്കാന്‍ ദയവായി IE6 ഉപയോഗിക്കുക ." ഈ സന്ദേശം ആണ് ലോഗിന്‍ ചെയ്താല്‍ ആദ്യം ലഭിക്കുക .
സര്‍ക്കാര്‍ മുന്‍കൈ എടുത്തു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ,നാട്ടിലെ എല്ലാ സ്കൂളുകളിലും it@സ്കൂള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍ , സര്‍ക്കാരിന്റെ ഒരു വകുപ്പ് (അതും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഒരു ഗ്രാന്റ് ) ഓണ്‍ലൈന്‍ ആയി നടപ്പാകുമ്പോള്‍ ഇതു പോലുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ് .
എന്തുകൊണ്ടാണ് ഈ IE6 ഉപയോഗിക്കാന്‍ പറയുന്നത് എന്നു എനിക്ക് മനസിലാവുന്നില്ല . IE6 ഉപയോഗിച്ചാല്‍ സെക്യൂരിറ്റി ക്ക് ഭീഷണിയാണെന്ന് മൈക്രോസോഫ്റ്റ് തന്നെ സമതിച്ച സാഹചരത്തില്‍ നമ്മുടെ സര്‍ക്കാര്‍ എന്തിനാണാവോ ബാങ്കിംഗ് തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ സൈറ്റ് IE6 ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുനത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികളെ പ്രതിഷേധിക്കുവിന്‍ , പ്രതികരിക്കുവിന്‍ ..
[എന്റെയില്‍ വിന്‍ഡോസ് ഇല്ലാത്തതിനാല്‍, അടുത്തുള്ള കഫെയില്‍ പോയി IE6 ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു കാര്യം സാധിച്ചു. :P സ്കൂളുകള്‍മൊത്തം ലിനക്സ്‌വല്‍ക്കരിച്ചതിനാല്‍ അവരെങ്ങനെ ആവൊ ഇതൊക്കെ ചെയ്യുന്നത് ?]
2010, ജൂലൈ 29, വ്യാഴാഴ്‌ച
2010, ജൂലൈ 27, ചൊവ്വാഴ്ച
ഗ്രീന്‍ കേരള എക്‌സ്‌പ്രസ്സ് - തീം സോങ്ങ്
വരികള്‍ യുണിക്കോഡ് മലയാളത്തില്‍ .....
[ഇവിടെ ആസ്കി യില്‍ കാണാം ]
ഗ്രീന്‍ കേരള എക്‌സ്‌പ്രസ്സ്
തീം സോങ്ങ്
(റഫീക്ക് അഹമ്മദ് രചന നിര്വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് ഡോ. ശ്രീവത്സന്‍ ജെ മേനോനാണ്.)
ഇത് ഭൂമി ഒരേയൊരു ജീവകലാവേദി
ജലവായുവിദാനമിണങ്ങിയ മലര്‍വാടി
ചിരമെത്ര പരസ്‌പര ബന്ധിതമാണെല്ലാം
ഇതില്‍ നാമിഴ ചേര്‍ന്നവര്‍ താള തരംഗങ്ങള്‍
അവിരാമ ഭംഗുര മീലയമൊഴുകുമ്പോള്‍
അതിലാരുമപശ്രുതിച്ചേര്‍ക്കരുതെ നാളെ
(ഇത് ഭൂമി)
കാടും മലമേടും കിളിജാലമാകെയുണര്‍ന്നൊരു കാവും
നീരും കുളിര്‍കാറ്റും വേറെങ്ങുണ്ടോ
പൂവും തളിരിലയും കനിയാര്‍ന്നു താഴ്‌ങ്ന്നുലമൊരു ക്കൊമ്പും
മഞ്ഞും ഇളവെയിലും വേറെങ്ങുണ്ടോ
ഈ ജന്മം നമ്മള്‍ക്കായി തന്നൊരുക്കിയോരമ്മക്കായ്
പകരം നാം എന്താണൊ നല്‍കുന്നു (2)
താഴെ നിന്നീ കാതല്‍ കമ്പില്‍ കൊത്തുന്നു
മേലെ നമ്മല്‍ വാഴും നേരൊന്നോര്‍ക്കാതെ (2)
(ഇത് ഭൂമി)
മണ്ണില്‍ തെളി വിണ്ണില്‍ കരിമൂടിയാകെ നിറഞൊരു കാലം
ജീവന്‍ വിറയോലും ഒരു കെടുകാലം
കുന്നും പുഴമണലും ചെറുനാണയതിന്നു വിറ്റു തുലയ്ക്കും
നെഞ്ചില്‍ കനിവില്ലാത്തൊരു കളിയല്ലോ
ചെറുനേരം കഴിയാനായി വീണു കിട്ടിയ വരമിതുനാം
പോകുമ്പോള്‍ കൈമാറി പോവേണം (2)
കുഞ്ഞിക്കലായ് ഇന്നീ മുറ്റത്തോടുന്നോര്‍
കുഞ്ഞുങ്ങള്‍ക്കായ് നാമീ ലോകം നല്കെണ്ടേ (2)

ഗ്രീന്‍ കേരള എക്സ്പ്രസ്സിനു കൊടിയിറങ്ങി.
ഗ്രീന്‍ കേരള എക്സ്പ്രസ്സിനു കൊടിയിറങ്ങി. ഇന്ത്യയുടെ ആത്മാവ് ജീവിക്കുനത് ഗ്രാമങ്ങള്‍ ആണെന്ന ഗാന്ധി വാക്യത്തെ അനുസ്മരിക്കുനതയിരുന്നു ഈ സംരഭം . ഇന്ത്യയുടെ പുതിയ സ്വപ്നങ്ങള്‍ക്ക് ഇതു തുടക്കമാവും എന്നു നമ്മുക്ക് പ്രത്യാശിക്കാം . വികസനങ്ങളുടെ നിരവധി മാതൃകകളും യഥാര്‍ത്യങ്ങളും ആണ് നമുക്കീ പരിപാടി കാണിച്ചു തന്നത് .നമ്മുടെ നാട്ടില്‍ ഇത്രയേറെ കാര്യങ്ങള്‍ നടക്കുന്നുടെന്നു ലോകത്തോടെ വിളിച്ചു പറയാനും അയല്‍ക്കാരന്റെ മാതൃകകളെ നാളെ നമ്മുടെ ഗ്രാമത്തിലേക്ക് പറിച്ചു നടാനും ഉള്ള ഒരു വേദി യായി ഈ സംരംഭം .
അടാട്ട് പഞ്ചായത്തിന്[തൃശൂര്‍ ] മുന്നാം സ്ഥാനവും അകത്തെത്തറ [ പാലക്കാട് ] പഞ്ചായത്തിന് രണ്ടാം സ്ഥാനവും ,കേരളത്തിലെ മികച്ച പഞ്ചായത്തായി പാലക്കാട് ജില്ലയിലെ എലപുള്ളി പഞ്ചായത്തും തിരഞ്ഞെടുക്കപ്പെട്ടു . ഒന്നാം സ്ഥാനക്കാരന് ഒരു കോടി രൂപയും രണ്ടാം സ്ഥാനത്തിനും മുന്നാം സ്ഥാനത്തിനും യഥാ ക്രമം 50,25 ലക്ഷം രൂപയും ലഭിക്കും .ഇതോടൊപ്പം മികച്ച നഗര സഭ കള്‍ക്കുള്ള സമ്മാനങ്ങളും പ്രക്യപിച്ചു.
ഇതുപോലെ മറ്റു പഞ്ചായത്തു കള്‍ക്കും ഉണ്ട് അവരുടെതായ വികസന മാതൃകകള്‍
ഇതോടൊപ്പം തന്നെ ശ്രദ്ധിക്കപെട്ട രണ്ടു കാര്യങ്ങള്‍ ആണ് ഹരിത ഗീതവും ഗ്രീന്‍ ടിപ്പുമായി വരുന്ന കുഞ്ഞിയും അപ്പുവും ടിന്‍റുവും
പ്രകൃതിയെ മനസിലാക്കുവാനും, പ്രകൃതി വിഭവങ്ങള് പാഴാക്കാതെ ഉപയോഗിക്കുവാനുമുള്ള സന്ദേശങ്ങളാണ് ടിന്റുവും കുഞ്ഞിയും അപ്പുവും കൂടി പ്രേക്ഷകര്ക്ക് നല്കുന്നത്.
ഗ്രീന്‍ കേരള എക്സ്പ്രസിന്‍റെ ഈണമായ 'ഹരിത ഗീതം'
റഫീക്ക് അഹമ്മദ് രചന നിര്വഹിച്ച ഹരിത ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് ഡോ. ശ്രീവത്സന്‍ ജെ മേനോനാണ്.ഇതു ഭൂമി ഒരേയൊരു ജീവകലാവേദി'... എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം പ്രകൃതിയുടെ പച്ചപ്പും നന്മയും വിളിച്ചോതുന്നതോടൊപ്പം, ഭൂമിയോട് മനുഷ്യന്റെ അവഗണന അരുതെന്നും ഓര്മ്മിപ്പിക്കുന്നു. പ്രദീപ് സോമസുന്ദരം, അമല് ആന്റണി, മീര രാം മോഹന്‍ എന്നിവരുടെ സ്വരമാധുരി ഹരിത ഗീതത്തെ വ്യത്യസ്തമാക്കുന്നു. വില്ല്യമാണ് ഓര്ക്കസ്ട്രേഷന്‍. യോജിച്ച ദൃശ്യാവിഷ്ക്കരണം നല്കി പ്രേക്ഷക മനസ്സില് ഹരിത ഗീതത്തിനെ കുടിയിരുത്തിയതിന് പിന്നില്‍ പ്രവര്ത്തിച്ചത് രമേഷ് വിക്രമനാണ്. രാജീവ് വിജയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടെലി വിഷന്‍ ചരിത്രത്തിലെ ആദ്യ സോഷ്യല്‍ റിയാലിറ്റി ഷോ ആയ ഗ്രീന്‍ കേരള എക്സ്പ്രസ്സ് നു തിരശീല വീഴുകയാണ് .
പാട്ടും ഡാന്സും മറ്റു കോലഹലങ്ങളുമൊന്നും മാനദണ്ഡമാക്കാതെ സുസ്ഥിര വികസന മാതൃകകളുടെ അടിസ്ഥാനത്തില് ഗ്രാമപഞ്ചായത്തുകള് മത്സരിക്കുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റി ഷോ, ഒരു നൂതന മാധ്യമ പരീക്ഷണം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടി . കുടുത്തല്‍ വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ വായിക്കു .
കേരള ഭൌതിക ഭൂപടത്തിന്റെ ഒരു നേര്‍കാഴ്ച യായി ഈ വേറിട്ട റിയാലിറ്റി ഷോ . പല നാടുകളും ജീവിത രീതികളും അവിടുതത്തെ വികസന മാതൃകകളും എല്ലാം കൊണ്ടും സമ്പന്നമായി ഈ പരിപാടി .അധികാര വികേന്ദ്രികരണത്തിന്റെ കരണത്തിന് ഇതുപോലുള്ള ഒരു ഉദാഹരണം നല്കാന്‍ ഇനി യില്ല . ഗ്രാമീണന്റെ സ്വന്തം വാഹനമായ സൈക്കിളിലൂടെ ചുറ്റിനടന്ന് ഓരോ ഗ്രാമങ്ങളിലേയും വിശേഷങ്ങള്‍ നമ്മോടു പങ്കുവെക്കുന്ന പുതുമയര്‍ന്ന ഒന്നുകൂടിയാണ് ഗ്രീന്‍ കേരള എക്സ്പ്രസ്. രണ്ടു ഘട്ടമായി നടന്ന ഈ പരിപാടിയില്‍ ആദ്യ ഘട്ടത്തില്‍ 140 ഗ്രാമപഞ്ചായത്തുകളും 10 മുനിസിപ്പാലികളും 2 കോര്പ്പറേഷനുകളുമാണ് പങ്കെടുത്തത്.അതില്‍ നിന്ന് പാലക്കാട് ജില്ലയില് നിന്ന് കണ്ണാടി, എലപ്പുളളി, അകത്തേത്തറ, ആലപ്പുഴയില് നിന്ന് പാലമേല്, ചെറിയനാട്, കഞ്ഞിക്കുഴി, തൃശ്ശൂര് ജില്ലയില് നിന്ന് കൊരട്ടി, അടാട്ട്, വയനാട് ജില്ലയില് നിന്ന് മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തു നിന്ന് നിലമ്പൂര്, കോഴിക്കോട് നിന്ന് കൊടിയത്തൂര് തിരുവനന്തപുരത്ത് നിന്ന് ആര്യനാട്, കുന്നത്തുകാല്, കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡോ. കെ.പി. കണ്ണന്, ഡോ. വിനീത മേനോന്, ഡോ. ആര്.വി.ജി.മേനോന്, പ്രൊഫ. എം.കെ. പ്രസാദ്, ആര്. ഹേലി, നിര്മ്മല സാനു ജോര്ജ് എന്നീ മുഖ്യ ജൂറികളടക്കം വിവിധ മേഖലകളിലെ 41 ഓളം പ്രമുഖരാണ് വിധി നിര്ണയം നടത്തിയത്.ഒരു കോടി രൂപ സമ്മാനം പ്രക്യാപിച്ച ഈ സംരഭം ഇന്നു കൊടിയിരങ്ങുകയാണ് .
വ്യത്യസ്ടമായ ഒരു കാഴ്ചാനുഭവം സമ്മാനിച്ച സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിനും സി~ഡിറ്റിനും ശുചിത്വമിഷനും ദൂരദര്‍ശന്റെ മലയാളം ചാനലിനും ബന്ധപെട്ട എല്ലാവര്ക്കും നന്ദി .
ഹരിത ഗീതം [ എന്തായാലും കാണു ...]
അവസന റൌണ്ടില്‍ എത്തിയ പഞ്ചായത്തുകളെ കുറിച്ച്.
ഗ്രീന്‍ കേരള എക്സ്പ്രസ്സ് ന്റെ യു ട്യൂബ് ചാനല്‍.

2010, ജൂലൈ 25, ഞായറാഴ്‌ച
മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം - പത്രക്കുറിപ്പ്
മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം - പത്രക്കുറിപ്പ്
വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്.
വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ് വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ് നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ് ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ് സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ് സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.
മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ് സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
- മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
- മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന് ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
- മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങള്‍ ചേര്‍ത്ത ബാദ്ധ്യതാനിരാകരണം എന്ന താളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
- ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
- വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
- ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതല്‍ 11 വരെ പോളണ്ടില്‍ വച്ച് നടന്ന വിക്കിപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകര്‍ഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങല്‍ എന്ന മലയാളം വിക്കിപ്രവര്‍ത്തകന്‍ അത് തയ്യാറാക്കാന്‍ വേണ്ടി നിര്‍മ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയില്‍സ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ വിക്കിപീഡിയകള്‍ നടത്തേണ്ടുന്ന ശ്രമം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തില്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാന്‍ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയര്‍ത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരില്‍ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാര്‍ത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
എന്ന്
മലയാളം വിക്കി പ്രവര്‍ത്തകര്‍
-------------------------------------------------------------------------------------
Here are the details of the software:
Name of the Software: Wiki2CD
Developed by : Santhosh Thottingal
Software source: http://github.com/santhoshtr/wiki2cd
Documentation: http://wiki.github.com/santhoshtr/wiki2cd/
Blog link about this software:http://thottingal.in/blog/2010/04/17/mlwikioncd/

This ia a small step forward. We know that if community effort is
involved this can be developed into a feature rich software with
multiple features.
involved this can be developed into a feature rich software with
multiple features.
Here is the link to Download the Malayalam Wikipedia CD:
http://www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso
The online link of Malayalam Wikipedia CD: http://mlwiki.in/mlwikicd/
http://www.mlwiki.in/mlwikicd/img/MLWikipediaCD-2010.iso
The online link of Malayalam Wikipedia CD: http://mlwiki.in/mlwikicd/
2010, ജൂലൈ 23, വെള്ളിയാഴ്‌ച
ഇതാ നിങ്ങള്‍ക്ക് രൂപയുടെ ചിഹ്നം കമ്പ്യൂട്ടല്‍ ടൈപ്പ് ചെയ്യാം !!! -എന്റെ വഹ രീതി
ഇതാ നിങ്ങള്‍ക്ക് രൂപയുടെ ചിഹ്നം കമ്പ്യൂട്ടല്‍ ടൈപ്പ് ചെയ്യാം !!!
നിങ്ങള്‍ ചെയ്യണ്ടത് ,
ആദ്യം ഇവിടെ നിന്ന് ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക .
എന്നിട്ട് ആ ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
[ലിനുക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .
വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .
മാക്ക് os ല്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ നോക്കു .]
അതിനു ശേഷം ടെക്സ്റ്റ് എഴുതാനുള്ള അപ്ലിക്കേഷനില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ട് (അല്ലെങ്കില്‍ മീര[ആ ഫോണ്ട് ആണ് ഞാന്‍ modify ചെയ്തത് ]) തിരഞ്ഞെടുക്കുക .
എന്നിട്ട് രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്യാനായി ' $ ' ഞെക്കുക !
വന്നില്ലേ !
ഇത്രയെ ഉള്ളു കാര്യം !
ഈ രീതില്‍ ഉള്ള ഫോണ്ട് കോഡ് പോയിന്റ് പിന്തുടരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു !
ബുലോക മാധ്യമ-ബ്ലോഗര്‍ പടുക്കളെ , ആവേശം കൊള്‍വിന്‍ , കമ്പ്യൂട്ടറിന്റെ ഡിപ്ലോമ ഒന്നും ഇല്ലാത്ത ഒരുത്തന്‍ രൂപയെ കമ്പ്യൂട്ടറില്‍ എഴുതാന്‍ പുതിയ ഒരു വഴി കണ്ടു പിടിച്ചിരിക്കുന്നു !
Foradian ഫോണ്ടില്‍ രൂപയുടെ ചിഹ്നം - ഒരു യാഥാര്‍ത്യം !
അവര്‍ ചെയ്തത് , അവരുടെ ഒരു ഫോണ്ടില്‍ ~ എന്ന ചിഹ്നത്തിനു പകരം രൂപയുടെ സിംബല്‍ വരച്ചു ചേര്‍ത്തു !ഇതത്ര വലിയ അന കാര്യം ഒന്നുമല്ല .1500 ഓളം അക്ഷരങ്ങള്‍ വരച്ചുണ്ടാക്കി മലയാളം യുണികോഡ് ഫോണ്ട് ഇവിടെ ഉണ്ടാക്കാമെങ്കില്‍ ഇതുപോലൊരു ചെറിയ രൂപ പടം ചേര്ക്കാനാണോ പാട് !
അനേകം രേഖകളില്‍ ഉപയോഗിക്കേണ്ട ഒന്നാണു് രൂപയുടേ ചിഹ്നം, അതിനെ ഇത്ര നിസാരമായി ഏതെങ്കിലും ഒരു code pointല്‍ പടം വരച്ച് വെച്ചതുകൊണ്ടു മാത്രം കാര്യമായില്ല.
ഫോരത്യന്‍ ഫോണ്ട് ഫോര്‍ജില്‍ തുറന്നപ്പോള്‍ .
അകെ മാറ്റിയത് ആ ചുവന്ന വട്ടത്തിലുള്ള ~ chara മാത്രം !
നമ്മള്‍ ഇപ്പോ മലയാളത്തില്‍ അനുഭവിച്ചു വരുന്ന അസ്കി പ്രശ്നം തന്നെയാണ് ഇതും വിളിച്ചു വരുത്താന്‍ പോകുന്നത് ! രൂപയുടെ ചിഹ്നം കാണണമെങ്കില്‍ ഈ പ്രതേക ഫോണ്ട് ഉപയോഗിക്കണം ! കുടാതെ ഈ ഫോണ്ടില്‍ ~ ചിഹ്നം ,ഒരേ സമയം രുപക്കൊപ്പം ഉപയോഗിക്കാനും പറ്റില്ല .കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം മാറ്റിയ chara യുടെ വാല്യൂ ഇപ്പോഴും~ തന്നെ .ഈ മാറ്റം ,വെറും പ്രിന്റ് എടുക്കുനവ്ര്‍ക്ക് വേണ്ടി മാത്രം ഉപകരപെടും !
ഒന്ന് കുടി വിശധികരിച്ചാല്‍, രൂപയുടെ ചിഹ്നം വച്ച് കമ്പ്യൂട്ടറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ' ~ ' റിസള്‍ട്ട് ആവും !
[സംശയം ഉള്ളവര്‍ ഈ ഫോണ്ട് വച്ച് രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്തു,അത് കോപ്പി പേസ്റ്റ് ചെയ്തു ,ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കു]
ഈ കാര്യത്തെ പ്രൊമോട്ട് ചെയ്ത പത്രങ്ങളും ബ്ലോഗര്‍മാരും കാര്യങ്ങളുടെ കിടപ്പ് ആദ്യം മനസിലാക്കണമായിരുന്നു. കാള പെറ്റു എന്ന് കേട്ടപോഴെക്കും കയറെടുക്കാന്‍ പോയ പോലെയായി കാര്യങ്ങള്‍ :P
ഇനി അതുവരെ, രൂപയുടെ ചിഹ്നം ടൈപ്പ് ചെയ്യാന്‍ എന്ത് ചെയ്യും എന്നല്ലേ ?
ഇത്രയും കാലം ഇത് ഉണ്ടായിട്ടാണോ രൂപ ഉപയോഗിച്ചിരുന്നത് ?ഇത് അത് പോലെ തുടരുകയാണ് നല്ലത് ,അല്ലെങ്കില്‍ ഭാവിയില്‍ ഇത് തുടര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും .സര്‍ക്കാര്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപെടുവിക്കും മുന്‍പ് ഇത് എവിടെ ,ഏതു കീ യുടെ സ്ഥാനത് വരും എന്ന് കുടി ഉത്തരവില്‍ പറയേണ്ടതായിരുന്നു. ഇതിപ്പോ ഞാന്‍ $ സിംബല്‍ മാറ്റി അതിന്റെ സ്ഥാനത് രൂപ വരച്ചു വച്ച് പുതിയ ഫോണ്ട് ഉണ്ടാക്കിയാല്‍ അത് എല്ലാരും സ്വീകരിക്കുമോ ?
ഇതാ, രൂപ ടൈപ്പ് ചെയ്യാന്‍ എന്റെ വക ഒരു രീതി . $ ഞെക്കിയാല്‍ രൂപയുടെ ചിഹ്നം വരും !!
രൂപയുടെ ചിഹ്നം യുണികോഡില്‍ ഉള്പെടുതും വരെ നമുക്ക് കാത്തിരിക്കാം !
[Foradian Technologies ഇറക്കിയ ആ ഫോണ്ടില്‍ ലാറ്റിന്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത് ! അറ്റ്ലീസ്റ്റ് അവര്‍ക്ക് ,ഒരു വിധം എല്ലാ ഇന്ത്യന്‍ ഭാഷകള്‍ ഉള്ള ഏതെങ്കിലും ഫോണ്ടില്‍ ഈ തട്ടിപ്പ് ചെയ്തു ഇറക്കാമായിരുന്നു ! ഒന്നുമില്ലേലും ഇതു ഇന്ത്യക്കാര്‍ ഉപയോഗികേണ്ട ഒന്നല്ലേ .:P ]

2010, ജൂലൈ 8, വ്യാഴാഴ്‌ച
സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് പ്രാദേശികവത്കരണ ശിബിരം പാലക്കാട് 10,11 ജൂലൈ 2010
പാലക്കാടു്
ജൂലൈ 8, 2010
ജൂലൈ 8, 2010
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്‌വെയര്‍ ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്‌വെയര്‍ യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്‌പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്‌വെയര്‍ ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ +91 9561745712
ഹിരണ്‍ വേണുഗോപാലന്‍ +91 949 6346709
സൂരജ് കേണോത്ത് +91 9995551549
മനോജ് കെ മോഹന്‍ +91 949 5513874
അച്ചടിക്കാവുന്ന രൂപത്തില്‍(പി ഡി എഫ്) ഈ പ്രസ് റിലീസ് ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)