2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍-


പത്മശ്രീ ബഹുമതി ലഭിച്ചതിനുശേഷം ആദ്യം നടന്ന ട്രിപ്പിള്‍ തായമ്പകയില്‍നിന്ന് (കുട്ടങ്ങുളങ്ങര ക്ഷേത്രം,പൂങ്കുന്നം,ത്യശ്ശൂര്‍).

മേള ചക്രവര്‍ത്തിക്ക് പത്മശ്രീ.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കണ്ണൂരിലെ മട്ടന്നൂരില്‍ ജനനം.ഏഴാം വയസ്സില്‍ വള്ളുവനാട്ടിലെത്തി. പല്ലശ്ലന ചന്ദ്രമന്നാടിയാരുടെയും സദനം വാസുദേവന്‍ റ്റെയും കീഴില്‍ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ ചെണ്ട അഭ്യസനം നടത്തി.ഇടക്ക പഠിച്ചത് പട്ടരാത്ത് ശങ്കരമാരാരുടെ ശിക്ഷണത്തില്‍. യുവാവായിരിക്കെതന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു. താളസ്ഥിതി,സാധകം,ശബ്ദ ഭംഗി,കാലപ്രമാണം,ഭാവം,സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ടസിദ്ധികള്‍ മട്ടന്നൂരില്‍ സജ്ജമാണ്.പഴമ നിലനിര്‍ത്തികൊണ്ടുതന്നെ ട്രിപ്പിള്‍ തായമ്പകയില്‍ സ്വന്തമായി ശൈലിയുണ്ടാക്കി.പഞ്ചാരി പഞ്ചവാദ്യം, വാദ്യമഞ് ജരി, ശ്രുതി മേളം എന്നീപരീക്ഷണ സമ്പ്രദായങ്ങള്‍ക്ക് നേത്യത്വം നല്കി.പാണ്ടിമേളവും പഞ്ചാരിയും കഥകളിമേളവും പ്രയോഗിച്ചു ഫലിപ്പിക്കാനും നവീനാര്‍ത്ഥതലങ്ങള്‍ വിന്യസിപ്പിക്കാനും മട്ടന്നൂരിന് സാധിച്ചു..

ഫ്യുഷന്‍ മ്യൂസിക്കില്‍ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി.കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഈ മേളചക്രവര്‍ത്തി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.വെള്ളിനേഴി ഗവ.ഹൈസ്ക്കൂളില്‍ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായി.കേരള കലാമ ണ്ഡലം പുരസ്കാരം,കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍.ത്യശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിവിഭാഗത്തിന്‍ റ്റെ മേളപ്രമാണക്കാരന്‍.മട്ടന്നൂരിന്‍ റ്റെ വാദനവൈഭവം പാലക്കാടന്‍-ത്യശ്ശൂര് ‍ പൂരപ്പറമ്പുകളില്‍ പതിനായിരക്കണക്ക് സംഗീതപ്രേമികളെ ആവേശനര്‍ത്തനമാടിച്ചു.

From സപര്യ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ