FOSS Meet@NITC is an annual event on Free and Open Source Software at NIT Calicut. This event brings together FOSS enthusiasts from all over India. The 2009 edition of the event is scheduled to be held from Feb 27th to 1st March.FOSSMeet @ NITC is jointly organised by NIT Calicut Student Branches of IEEE(Institute of Electrical and Electronic Engineers), CSI(Computer Society of India), CSEA(Computer Science and Engineering Association),FOSSCELL NITC and FSUG Calicut(free software user's group) .
2009, ഫെബ്രുവരി 18, ബുധനാഴ്‌ച
2009, ഫെബ്രുവരി 10, ചൊവ്വാഴ്ച
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍-
പത്മശ്രീ ബഹുമതി ലഭിച്ചതിനുശേഷം ആദ്യം നടന്ന ട്രിപ്പിള്‍ തായമ്പകയില്‍നിന്ന് (കുട്ടങ്ങുളങ്ങര ക്ഷേത്രം,പൂങ്കുന്നം,ത്യശ്ശൂര്‍).
മേള ചക്രവര്‍ത്തിക്ക് പത്മശ്രീ.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കണ്ണൂരിലെ മട്ടന്നൂരില്‍ ജനനം.ഏഴാം വയസ്സില്‍ വള്ളുവനാട്ടിലെത്തി. പല്ലശ്ലന ചന്ദ്രമന്നാടിയാരുടെയും സദനം വാസുദേവന്‍ റ്റെയും കീഴില്‍ പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ ചെണ്ട അഭ്യസനം നടത്തി.ഇടക്ക പഠിച്ചത് പട്ടരാത്ത് ശങ്കരമാരാരുടെ ശിക്ഷണത്തില്‍. യുവാവായിരിക്കെതന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു. താളസ്ഥിതി,സാധകം,ശബ്ദ ഭംഗി,കാലപ്രമാണം,ഭാവം,സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ടസിദ്ധികള്‍ മട്ടന്നൂരില്‍ സജ്ജമാണ്.പഴമ നിലനിര്‍ത്തികൊണ്ടുതന്നെ ട്രിപ്പിള്‍ തായമ്പകയില്‍ സ്വന്തമായി ശൈലിയുണ്ടാക്കി.പഞ്ചാരി പഞ്ചവാദ്യം, വാദ്യമഞ് ജരി, ശ്രുതി മേളം എന്നീപരീക്ഷണ സമ്പ്രദായങ്ങള്‍ക്ക് നേത്യത്വം നല്കി.പാണ്ടിമേളവും പഞ്ചാരിയും കഥകളിമേളവും പ്രയോഗിച്ചു ഫലിപ്പിക്കാനും നവീനാര്‍ത്ഥതലങ്ങള്‍ വിന്യസിപ്പിക്കാനും മട്ടന്നൂരിന് സാധിച്ചു..
ഫ്യുഷന്‍ മ്യൂസിക്കില്‍ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി.കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഈ മേളചക്രവര്‍ത്തി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.വെള്ളിനേഴി ഗവ.ഹൈസ്ക്കൂളില്‍ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായി.കേരള കലാമ ണ്ഡലം പുരസ്കാരം,കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍.ത്യശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിവിഭാഗത്തിന്‍ റ്റെ മേളപ്രമാണക്കാരന്‍.മട്ടന്നൂരിന്‍ റ്റെ വാദനവൈഭവം പാലക്കാടന്‍-ത്യശ്ശൂര് പൂരപ്പറമ്പുകളില്‍ പതിനായിരക്കണക്ക് സംഗീതപ്രേമികളെ ആവേശനര്‍ത്തനമാടിച്ചു.
From സപര്യ |
2009, ഫെബ്രുവരി 3, ചൊവ്വാഴ്ച
ചീരക്കുഴി ഷഷ്ടി മഹോല്‍സവം - വര്‍ണ്ണങ്ങളുടെ കാവടിയാട്ടം
ഫെബ്രവരി 1 ന് നടന്ന മകരഷഷ്ടി മഹോല്‍സവത്തില്‍ നിന്ന്….
ചൂരക്കാട്ടുകര, അടാട്ട്,പേരാമംഗലം,ചിറ്റിലപ്പിള്ളി,പുറണാട്ടുകര,പുത്തിശ്ശേരി,ആമ്പക്കാ ട് എന്നീ ദേശങ്ങളാണ് ഉത്സവപങ്കാളികള്‍.
കാവടി അഭിഷേകം ആണ് മുഖ്യ ആഘോഷം. പൂക്കാവടി,പീലിക്കാവടി,മാമാങ്കക്കാവടി ,യടക്കം നാന്നൂറില്‍ പരം കാവടികള്‍ അണി നിരന്നു.നാദസ്വരം,ശിങ്കാരിമേളം,ബാന്‍ റ്റ് മേളം തുടങ്ങിയവ അകമ്പടിയായി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പട്ടത്ത് ശ്രീക്ഷ്ണന്‍, ഗുരുവായൂര്‍ വലിയ കേശവന്‍,മംഗലം കുന്ന് അയ്യപ്പന്‍,പാറമേക്കാവ് ദേവീദാസന്‍,തിരുവമ്പാടി കുട്ടിശങ്കരന്‍,…..തുടങ്ങിയ ഗജവീരന്‍മാര്‍ പങ്കെടുത്ത എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു.
ചൂരക്കാട്ടുകര, അടാട്ട്,പേരാമംഗലം,ചിറ്റിലപ്പിള്ളി,പുറണാട്ടുകര,പുത്തിശ്ശേരി,ആമ്പക്കാ ട് എന്നീ ദേശങ്ങളാണ് ഉത്സവപങ്കാളികള്‍.
കാവടി അഭിഷേകം ആണ് മുഖ്യ ആഘോഷം. പൂക്കാവടി,പീലിക്കാവടി,മാമാങ്കക്കാവടി ,യടക്കം നാന്നൂറില്‍ പരം കാവടികള്‍ അണി നിരന്നു.നാദസ്വരം,ശിങ്കാരിമേളം,ബാന്‍ റ്റ് മേളം തുടങ്ങിയവ അകമ്പടിയായി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പട്ടത്ത് ശ്രീക്ഷ്ണന്‍, ഗുരുവായൂര്‍ വലിയ കേശവന്‍,മംഗലം കുന്ന് അയ്യപ്പന്‍,പാറമേക്കാവ് ദേവീദാസന്‍,തിരുവമ്പാടി കുട്ടിശങ്കരന്‍,…..തുടങ്ങിയ ഗജവീരന്‍മാര്‍ പങ്കെടുത്ത എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു.
2009, ഫെബ്രുവരി 1, ഞായറാഴ്‌ച
ഹരിശ്രീ
എന് റ്റെ ബ്ലോഗിന് ഇവിടെ ഹരിശ്രീ കുറിക്കുന്നു. മുന്പ് തുടങ്ങിയാതാണെങ്കിലും തുടര്‍ച്ചയായി പോസ്റ്റ് ചെയ്യാത്തതിനാലും ചിത്രങ്ങള് മാത്രം പോസ്റ്റ് ചെയ്യതതിനാലും അപൂര്‍ണമായിരുന്നു.ഇത്തവണ പുനരാരംഭിചിരിക്കുന്ന ഈ ബ്ലോഗ് തുടര്‍ച്ചയായി അപ്ടേറ്റ് ചെയ്യാന് ശ്രമിക്കുന്നതാണ്.അക്ഷരത്തെറ്റുകളും വ്യാകരണപിശക്കുകളും ക്ഷമിക്കുക. തെറ്റകള് ചൂണ്ടിക്കാണിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)