തൃശ്ശൂര്‍ പൂരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തൃശ്ശൂര്‍ പൂരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, മേയ് 14, ശനിയാഴ്‌ച

പൂരയാത്ര

പൂരത്തിന് പോയിട്ട് ഞാന്‍ എടുത്ത എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. :)
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര 

2009, മേയ് 2, ശനിയാഴ്‌ച

നാളെ തൃശ്ശൂര്‍ പൂരം..

നാളെ തൃശ്ശൂര്‍ പൂരം..ഇക്കൊല്ലം എന്നെ സംബദ്ധിച്ചിടത്തോളം വളരെ നല്ലതായിരുന്നു.ആറാട്ടുപുഴ ,പെരുവനം,ഉത്രാളിക്കാവ് തുടങ്ങിയ പൂരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയതുതന്നെ ഭാഗ്യം.കൊല്ലങ്ങളായി പോകാറുള്ള തൃശ്ശൂര്‍ പൂരത്തിന് ഇക്കൊല്ലം പോകാന്‍ പറ്റുമോ എന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്.എല്ലാ കൊല്ലവും ചൂരക്കാട്ടുകര, എന്‍റെ തട്ടകത്തിന്‍റെ ഒപ്പം നടന്നു പോകാറുള്ള ഞാന്‍,എന്‍റെ കാലില്‍ പൂരത്തലേന്ന് നീര് വന്ന് വീര്‍ത്ത് നടക്കാന്‍ വയ്യാത്ത അവസ്തയിലാണ്.ഇത്തവണത്തെ പൂരം ടീവീലാക്കണ്ടിവരുമെന്നാണ് തോന്നുന്നത്.പൂരത്തിന്‍റെ വിശേഷങ്ങളും ചിത്രങ്ങളും ബ്ലോഗ് ചെയ്തത് മുഴുവനാക്കാന്‍ പറ്റുമോ എന്നതും സംശയമാണ്.ഈ നീരു കാരണം സാമ്പിളും ചമയവും പന്തലും പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചത് മുടങ്ങി.കിഴക്കൂട്ട് അനിയന്‍മാരാരുടെയും മട്ടന്നൂരിന്‍റെയും പാണ്ടിമേളവും പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിത്തറ മേളവും(പാണ്ടി) അന്നനട പരമേശ്വരന്‍ മാരാരുടെ പഞ്ചവാദ്യവും എല്ലാം ഈ പൂരത്തിന്‍റെ നഷ്ടങ്ങളാവും..എല്ലാം ഈശ്വരന്‍റെ കയ്യിലര്‍പ്പിച്ച് ഇന്നത്തെ രാത്രി അവസാനിപ്പിക്കുന്നു.

നാളെ പൂരത്തിന് പോകാന്‍ തന്നെയാണ് തിരുമാനം.പൂരം കൊട്ടിമുറുകുമ്പോള്‍ ഏത് തൃശ്ശൂക്കാരനാണ് അടങ്ങിരിക്കാന്‍ പറ്റുക.പൂരനഗരിത്തിലെ പുരുഷാരത്തില്‍ ലയിക്കാന്‍ മനസ്സ് വെമ്പുകയാണ്.ശാരീരിക പ്രശ്നങ്ങള്‍ അതിനുമുന്‍പില്‍ ഒരു പ്രശ്നമല്ല.എന്തായാലും നാളെ പൂരപ്പറമ്പില്‍ വച്ച് കാണാം.
ചൂരക്കോട്ടു കാവിന്‍റെ എഴുന്നെള്ളിപ്പ് നാളെ രാവിലെ 9.30 ന് നടുവിലാലില്‍ നിന്നും തുടങ്ങുന്നു.14 ആനകളോടെ എഴുന്നള്ളുന്ന ഭഗവതി യുടെ മേളം കിഴക്കൂട്ട് അനിയന്‍ മാരാരാണ്.എല്ലാ പൂരസ്നേഹികളേയും ബ്ലോഗ് വായന ക്കാരേയും പൂര നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു..
പൂരം ദിനാംശംസകള്‍ നേരുന്നു...

visite:http://poorakazichakal.blogspot.com/

തൃശ്ശൂര്‍ പൂരം in ബ്ലോഗ്

എന്റെ തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍ പുതിയ ബ്ലോഗില്‍ വായിക്കാം.പുതിയതായതുകൊണ്ടാവാം ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച് ലിസ്റ്റ് (ആ OR ഈ OR ഒരു OR ഞാന്‍ OR എന്റെ)ചെയ്യുന്നില്ല.എല്ലാവരും വായിച്ച് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കമന്‍റാന്‍ മറക്കരുത്.

കൊടിയേറ്റത്തിന്‍റെ വിശേഷങ്ങള്‍ക്ക് ഇതിലേ... http://poorakazichakal.blogspot.com/2009/05/blog-post.html
From പൂരക്കാഴ്ചകള്‍




പൂരപ്പറയുടെ വിശേഷങ്ങള്‍ ഇവിടെ..http://poorakazichakal.blogspot.com/2009/04/blog-post_447.html
From പൂരക്കാഴ്ചകള്‍

2009, ഏപ്രിൽ 28, ചൊവ്വാഴ്ച

തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍

ഒരു പൂരപ്രേമിയുടെ തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍ എന്‍റെ പുതിയ ബ്ലോഗില്‍ വായിക്കാം.പൂരകാഴ്ചകള്‍ സന്ദര്‍ശ്ശിച്ച് അഭിപ്രായം രേഖപ്പെടുത്തൂ..റെസല്യൂഷന്‍കുറവാണെങ്കിലും എന്‍റെ ഫോണ്‍ ക്യാമറയിലെടുത്ത ചിത്രങ്ങളും….
http://poorakazichakal.blogspot.com/