2009, ജൂൺ 1, തിങ്കളാഴ്‌ച

എഴുത്തിന്‍റെ നിത്യവസന്തം ഓര്‍മ്മയായി

കമലാസുരയ്യയുടെ ഭൌതിക ശരീരം കേരള സാഹിത്യ അക്കാദമിയാല്‍ പൊതു ദര്‍ശ്ശനത്തിന് വച്ചപ്പോള്‍-

പ്രിയ കഥാകാരിയെ ഒരുനോക്ക് കാണാന്‍ കാത്തുന്നിന ആയിരക്കണക്കിന് ആരാധകരില്‍ ഒരാളായി ഞാനും പോയിരുന്നു .1 മണിക്കൂറിയധികം ക്യൂ നിന്ന് മലയാളത്തിന്‍റെ നീലാംബരിക്ക് ആന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്ന എനിക്ക് അവസാനമായി അവരെ കാണാന്‍ കഴിഞ്ഞില്ല..ആ ഭൌതികപേടകത്തില്‍ ഒന്ന് തൊട്ട് നെറുകില്‍ വയ്ക്കാന്‍ അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു..



മൊബയില്‍ ക്യാമറയില്‍ കിട്ടിയ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
.














മലയാളഭാഷയുടെ ഔന്നത്യം വിശ്വസാഹിത്യത്തോളം ഉജ്ജ്വലിപ്പിച്ച കമലാസുരയ്യ യുടെ ഓര്‍മ്മകള്‍,നിറയെ പൂത്ത നീര്‍മാതളപ്പൂവിന്‍റെ നേര്‍ത്ത സുഗന്ധംപോലെ എക്കാലവും നിറഞ്ഞുനില്ക്കും. ജീവിതം എഴുത്തിന് ആത്മബലി നല്‍കിയ സ്നേഹഗായികയ്ക്ക് സപര്യ യുടെ പ്രണാമം....
**********



1 അഭിപ്രായം:

  1. മലയാളഭാഷയുടെ ഔന്നത്യം വിശ്വസാഹിത്യത്തോളം ഉജ്ജ്വലിപ്പിച്ച കമലാസുരയ്യ യുടെ ഓര്‍മ്മകള്‍,നിറയെ പൂത്ത നീര്‍മാതളപ്പൂവിന്‍റെ നേര്‍ത്ത സുഗന്ധംപോലെ എക്കാലവും നിറഞ്ഞുനില്ക്കും. ജീവിതം എഴുത്തിന് ആത്മബലി നല്‍കിയ സ്നേഹഗായികയ്ക്ക് സപര്യ യുടെ പ്രണാമം....

    മറുപടിഇല്ലാതാക്കൂ