2011, ജനുവരി 10, തിങ്കളാഴ്‌ച

അങ്കിളിന് ആദരാഞ്ജലികള്‍

എന്റെ ബ്ലോഗ്ഗില്‍വന്ന് വിക്കിപീഡിയ സി.ഡി. വിമര്‍ശനം - പത്രക്കുറിപ്പ് എന്ന പോസ്റ്റിന് പ്രതികരണം എഴുതിയത് ഓര്‍ത്തുപോകുന്നു.

അങ്കിളിന്റെ "സര്‍ക്കാര്‍ കാര്യം" "ഉപഭോക്താവ്‌" എന്നീ ബ്ലോഗ്ഗുകളും, വിവരാവകാശനിയമം പ്രയോജനപ്പെടുത്തി അഴിമതികള്‍ക്കെതിരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതും ബ്ലോഗ്ഗിന്റെ പുതിയൊരു മേഖല കാണിച്ചുതന്നു.

അങ്കിളിന് സപര്യയുടെ ആദരാഞ്ജലികള്‍.....



Buzz Reshared post from chandrakumar np.ആദരാഞ്ജലികള്‍


തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-1-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതുന്നു. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ഭാര്യ ചന്ദ്രിക. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേര്‍ക്കും ന്യൂയോര്‍ക്കില്‍ ജോലി. ഔദ്ദ്യോഗിക ജീവിതം: 39 വര്‍ഷം. അതില്‍ 4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB) ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരിയെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാനന്‍ യോഗ്യന്‍.
ഫോണ്‍ അങ്കിള്‍ : 0471 2360822
കൂട്ടം ഡിസ്കഷന്‍
B എന്ന് കാണിച്ചിരിക്കുന്നതിനടുത്താണ് അങ്കിളിന്റെ ചാന്ദിനി എന്ന വീട്.


5 അഭിപ്രായങ്ങൾ:

  1. വാര്‍ത്ത ബ്ലോഗിലിട്ടതിനു നന്ദി.
    അങ്കിളിന് ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  2. രാവിലെ ഗൂഗിള്‍ ബസ്സില്‍ നിന്നാണ് അറിഞ്ഞത്....
    ഞാന്‍ ഫോളോ ചെയ്യുന്ന ചുരുക്കം ബ്ലോഗുകളില്‍ ഒന്നാണ് ഉപഭോക്താവ്... പുതു പോസ്റ്റുകള്‍ക്കിനി അവിടെ സ്ഥാനമില്ലെങ്കിലും എന്നും ഞാന്‍ ഇഷ്ട്ടപെടുന്ന ഒരു ബ്ലോഗായിരിക്കും അത്.
    ബ്ലോഗിലൂടെ അങ്കില്‍ എന്നും നമ്മുടെ കൂടെ ഉണ്ടാവും .. എന്നും...

    മറുപടിഇല്ലാതാക്കൂ
  3. തീയതി ഒരു തിരുത്ത്. 9-01-2011 ആയി വായിക്കുവാന്‍ അപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  4. ഇന്ന് രാവിലെ 11.30 AM ന് സംസ്കാര ചടങ്ങുകള്‍ തൈയ്ക്കാട് ശാന്തി കവാടത്തില്‍ നടക്കും.

    മറുപടിഇല്ലാതാക്കൂ