എന്നില്‍ ഈ മാറ്റം മുന്‍പേ നടക്കേണ്ടതായിരുന്നു.it@school നടപ്പാക്കിയപ്പോള്‍ ഹൈസ്ക്കൂളിലെ ആദ്യ രണ്ട് ബാച്ച് വിന്‍റോസാണ് സിലബസില്‍ പഠിപ്പിച്ചിരുന്നത്.പക്ഷേ അതിനുശേഷം നിര്‍ബന്ധമാക്കിയ ഗ്നു ലിനക്സ് എന്നിക്കും ഉപകാരപ്രദമായിരുന്നു.അന്നുമുതല്‍ അങ്ങോട്ട് ഡ്യുവല്‍ OS ആയിട്ടാണ് കംമ്പ്യൂട്ടര്‍ ഓടിയത്.പിന്നെ +2 കഴിഞ്ഞ് Btech നായി വിദ്യയിലെത്തിയപ്പോഴാണ് സ്വതന്ത്രസോഫ്റ്റ് വേര്‍ പ്രസ്ഥാനത്തെയും പലതരം OS ഡിസ്റ്റ്രിബ്യൂഷന്‍സിനെകുറിച്ചും കൂടുതലറിയുന്നത്.
പിന്നെ പരതരം OS കള്‍ പരീക്ഷിച്ചു.ലൈബ്രറിയില്‍ ലിനക്സ് 4 YOU ന്‍റേയും മറ്റും cd ള്‍ സുലഭമായിരുന്നതിനാല്‍ വിഷമമുണ്ടായില്ല. FEDORA യും open suse ഉം ubuntu ഉം pupy linux ഉം mandriva യൂം debian ഉം എല്ലാം ഒരു കൌതുകത്തിന് റ്ണ്‍ ചെയ്തുനോക്കി. പിന്നീട് അത് പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ആശയത്തെയുമായി ചിന്ത. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെ കുറിച്ച് പഠിക്കാനും മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്രപകര്‍പ്പുകളെടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ് വെയറുകളാണ് സ്വതന്ത്രസോഫ്റ്റ് വെയറുകള്‍.1985ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍ മാന്‍ ആരംഭിച്ച ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു.അതിന്‍റെ ലക്ഷ്യമായി നിര്‍മ്മിച്ച സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നുലിനക്സ്, കേരളത്തിലെ സ്ക്കൂളുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ഈ os ആണ്.
ഇന്ത്യയെപോലെ ഒരു ദരിദ്രരാഷ്ട്രം സോഫ്റ്റ് വെയറിനായി കോടിക്കണക്കിന് രൂപ,വിന്‍റോസ് പോലുള്ള ബഹുരാഷ്ട്ര കുത്തകള്‍ ലൈസന്‍സ് ഫീ ആയി കൊടുക്കുന്നത് ബില്‍ഗേറ്റ്സിനെ പോലുള്ള കോടശ്വരന്‍മാരെ മാത്രമേ സ്ഷ്ടിക്കാന്‍ കഴിയു.പക്ഷേ സാങ്കേതികവിദ്യകള്‍ അറിയാനും അതിനുപിന്നിലെ പ്രവര്‍ത്തനങ്ങള്‍ അറിയാനും പൂര്‍ണ്ണസ്വാതന്ത്രം നല്കുന്ന ഇത്തരം സോഫ്റ്റ് വെയറുകള്‍, സാമ്പത്തികമായുള്ള ലാഭം മാത്രമല്ല അറിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയൊരു തലമുറയെ കൂടി ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.ആഗോളസാമ്പത്തിക മാന്ദ്യത്തിന്‍റെ ഇക്കാലത്ത് ഇതിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നു.സോഫ്റ്റ് വെയര്‍ മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനോടോപ്പം ഇന്ത്യയുടെ വികസിതരാഷ്ട്രമെന്ന സ്വപ്ന ത്തിന് ഒരു മുതല്‍ കൂട്ടാവുക കൂടിചെയ്യും.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ഇതൊക്കെയാണ്.
* ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം * സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം * പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം * പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.സാധാരണ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഒരു ലൈസെന്‍സ് ആണ് "ഗ്നു ജനറല്‍ പബ്ലിക് ലൈസെന്‍സ്" ( GNU GPL ). ഇങ്ങനെയുള്ള സ്വതന്ത്ര ചിന്താ ധാര ഇന്ന് സോഫ്റ്റ് മേഖലയും കടന്ന് മറ്റുമേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു.സ്വതന്ത്രവിജ്ഞാനകോശം,സിനിമ,സംഗീതം,പുസ്തകം,ഹാര്‍ഡ് വെയര്‍...തുടങ്ങി പലമേഖലകളിലും സ്വതന്ത്രപ്രസ്ഥാനത്തിന്‍റെ മുകുളങ്ങള്‍ കാണാം.
അറിവ് പങ്കുവയ്ക്കാനുള്ളതാണ്.അറിവിനെ കുത്തകയാക്കി,കമ്പോളവത്കരിക്കുന്നതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇതു പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കും എന്ന് പ്രത്യാശിക്കാം.കൂട്ടായ്മകളിലൂടെ മാത്രമേ നമുക്കിത് സാധിക്കൂ.വികേന്ദ്രിതമായിക്കിടക്കുന്ന സ്വതന്ത്രമായ അറിവിനെ പരസ്പരമുള്ള ആശയവിനിമയത്തിലുടെ,നമ്മളിലേക്ക് വിജ്ഞാനത്തിന്‍റെ ഓരോ കണികകളായൊഴുകിയെത്തുന്നു.അങ്ങനെ പലയിടത്തായി ചിതറിക്കിടക്കുന്ന അവ കൂടിച്ചേരുമ്പോള്‍ അറിവിന്‍റെ നിറവാര്‍ന്ന അരുവികളായിമാറുന്നു.. ഈ അരുവികള്‍ നാളേയ്ക്കുള്ള സമുദ്രത്തിനായി സ്വതന്ത്രമായിരിക്കട്ടെ.....
***************************************************************************