സപര്യ
എന്റെ ചിന്തകളും ആശയങ്ങളും അനുഭവങ്ങളും സ്വപ്നങ്ങളും ഇവിടെ.....
2011, ജൂൺ 28, ചൊവ്വാഴ്ച
2011, ജൂൺ 24, വെള്ളിയാഴ്‌ച
2011, ജൂൺ 10, വെള്ളിയാഴ്‌ച
വെറുമൊരു വിജ്ഞാനകോശം എന്നതിനേക്കാൾ ഇതൊരു വികാരമാണ്, അതിലുപരി സംസ്കാരവും
വെറുമൊരു വിജ്ഞാനകോശം എന്നതിനേക്കാൾ ഇതൊരു വികാരമാണ്, അതിലുപരി സംസ്കാരവും..
ഓൺലൈൻ മലയാളികൾക്ക് ഈ ജൂൺ ഒരല്പം ആഹ്ലാദം തരുന്ന വേളയാണ്. കാരണമെന്തെന്നോ!! മലയാളം വിക്കിപ്രവർത്തകരുടെ പ്രവർത്തനസംഗമത്തിന് ഈ ജൂൺ 11ന് കണ്ണൂർ വേദിയാവുകയാണ്.
വിക്കിപീഡിയ മലയാളത്തിലുമുണ്ടെന്നത് ഇന്റർനെറ്റുമായി കമ്പ്യുട്ടറിനു മുൻപിൽ സദാസമയം തപസ്സിരിക്കുന്നവർക്കുപോലും പുതിയൊരറിവായിരിക്കും. പോട്ടെ.. കമ്പ്യൂട്ടറിൽ ഒരു സാധാരണക്കാരന് മലയാളം ടൈപ്പ് ചെയ്യാൻ കഴിയും എന്നറിയുന്നവർ എത്രയുണ്ട്? ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച വിക്കിപീഡിയകളിൽ ഒന്നായി മലയാളം വിക്കിപീഡിയ മാറിയിരിക്കുന്നു. വിജ്ഞാനം അതത് ഭാഷയിൽ വേണമെന്നത് ഓരോ ഭാഷയുടേയും അവകാശമാണ്. വികസനത്തിനു അത്യാവശ്യവുമാണ്. ഇനിയുള്ള നാളുകളിൽ ഒരു ഭാഷ മൃതമാകാതെയിരിക്കണമെങ്കിൽ ആ ഭാഷ ഡിജിറ്റൽ ലോകത്ത് വ്യക്തമായ മുഖമുദ്ര പതിപ്പിക്കുക തന്നെ വേണം. ഇതിന് ഏറ്റവും മികച്ച കളമൊരുക്കുകയാണ് മലയാളം വിക്കിപീഡിയ. വിവരങ്ങൾ സ്വതന്ത്രമാക്കുക, അത് എല്ലാവരുമായി പങ്ക് വയ്ക്കുക എന്നൊക്കെയാണ് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിസംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ അതോടൊപ്പം ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുകയും ചെയ്യുക എന്നത് കൂടിയാണ് മലയാളം വിക്കിസംരംഭങ്ങളുടെ ലക്ഷ്യവും പ്രസക്തിയും.
നമുക്കോരോത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകൾ, പലരിൽ നിന്ന്. പല സ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്ന് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്ക് കൂടി പകർന്നുനൽകാൻ, സൂക്ഷിച്ചു വയ്ക്കാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോത്തർക്കും കടമയുണ്ട്. രേഖപ്പെടുത്താത്തതു മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ട്. നമുക്ക് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റ് വിക്കിസംരംഭങ്ങളിൽ കൂടിയും പങ്ക് വയ്ക്കുന്നതിലൂടെ നാം ഭാവി തലമുറയ്ക്കായി ഒരു സേവനമാണ് ചെയ്യുന്നത്. സൗജന്യമായി വിജ്ഞാനം പകർന്ന് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് വിക്കിപീഡിയർക്ക് ഈ പൊതുസേവനത്തിലൂടെ ലഭിക്കുന്നത്. അതോടൊപ്പം അറിവ് പങ്ക് വയ്ക്കുന്നതിലൂടെ അത് വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും ഓർക്കുക ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്ന് ആർജ്ജിച്ചിരിക്കുന്ന അറിവൊക്കെയും…എല്ലാവരും ഈ മുന്നേറ്റത്തിൽ പങ്കാളിയാവുക.
അപ്പോൾ ഇപ്പോ തന്നെ കണ്ണൂരേക്കുള്ള വണ്ടി പിടിക്കുവല്ലേ???....
കടപ്പാട്: അഖിലിനല്ലാതെ മറ്റാർക്ക് :)
കോപ്പിയടി ഇവിടെ നിന്നു്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)